Breaking News

Latest News

യുഎഇയിൽ രാവിലെകളിൽ മൂടൽ മഞ്ഞ് തുടരുന്നു; ജാഗ്രത വേണമെന്ന് അധികൃതർ

അബുദാബി: യു.എ.ഇ.യിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മൂടൽമഞ്ഞിൽ പരസ്പരം കാണാൻ കഴിയാത്തവിധം ദൃശ്യപരത കുറഞ്ഞതിനാൽ ട്രക്കുകളും തൊഴിലാളി ബസ് എന്നിവ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അന്തരീക്ഷം തെളിഞ്ഞതിന് ശേഷമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത്. മൂടൽമഞ്ഞുള്ള സമയങ്ങളിൽ സാവധാനത്തിലും ജാഗ്രതയോടെയും വാഹനമോടിച്ച് അപകടങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. മൂടൽമഞ്ഞ് കാരണം ഒന്നോ രണ്ടോ മണിക്കൂർ വൈകിയാണ് പലരും …

Read More »

ഐഎസ്എൽ പ്ലേ ഓഫ് വിവാദം; ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം തള്ളി

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ പ്ലേ ഓഫ് മത്സരത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തിയ പ്രതിഷേധം തള്ളി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇന്നലെ ചേർന്ന ഫെഡറേഷന്‍റെ അച്ചടക്ക സമിതിയുടെ അടിയന്തര യോഗത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിഷേധം തള്ളാൻ തീരുമാനിച്ചത്. പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിക്കാനാവില്ലെന്നും ഇത് റഫറിയുടെ പിഴവാണെന്നും ആരോപിച്ച് ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടിരുന്നു. ഇതേതുടർന്ന് മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും …

Read More »

ഐഐടി ബോംബെയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; ജാതി വിവേചനം മൂലമല്ലെന്ന് റിപ്പോർട്ട്

മുംബൈ: ഐഐടി ബോംബെയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ ജാതി വിവേചനം മൂലമല്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. അഹമ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കിയാണ്(18) ഫെബ്രുവരി 12ന് ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. രണ്ടാം സെമസ്റ്ററിൽ വിദ്യാർത്ഥി മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്നും, അതിൻ്റെ ഫലം കുട്ടിയെ ബാധിച്ചതായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ജാതി വിവേചനം മൂലമാണ് ദർശന്‍റെ ആത്മഹത്യയെന്ന് കുടുംബവും ഒരു വിഭാഗം വിദ്യാർത്ഥികളും ആരോപിച്ചിരുന്നു. ഇതോടെ പ്രഫ. …

Read More »

ലൈഫ് മിഷൻ; സി എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന് പറഞ്ഞ് സി.എം രവീന്ദ്രൻ കഴിഞ്ഞയാഴ്ച നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ തട്ടിപ്പിൽ സി.എം രവീന്ദ്രന് മുന്നറിവോ പങ്കോ ഉണ്ടായിരുന്നോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുമായി …

Read More »

അമ്മയുടെ അനുഗ്രഹം തേടി ലക്ഷങ്ങൾ; ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്തർ അർപ്പിക്കുന്ന പൊങ്കാല ഇന്ന്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് പൊങ്കാല അർപ്പിക്കാൻ നഗരത്തിലെത്തിയത്. രാവിലെ 10.30ന് ക്ഷേത്രപരിസരത്തുള്ള പണ്ഡാര അടുപ്പിൽ തീ തെളിയുന്നതോടെ നഗരത്തിലുടനീളം നിരത്തിയ അടുപ്പുകളിൽ പൊങ്കാല സമർപ്പണം ആരംഭിക്കും. കടുത്ത ചൂട് കണക്കിലെടുത്ത് നിർജ്ജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും വെള്ളം കുടിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 10.30 നാണ് അടുപ്പുവെപ്പ്. ക്ഷേത്ര …

Read More »

ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദം; ഗ്രാമീണർക്കായി ആംബുലൻസ് ഒടിച്ച് യുവാവ്

പുതുച്ചേരി : പുതുച്ചേരിയിലെ രാമനാഥപുരത്ത് നിന്നുള്ള ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ ബിരുദധാരിയായ 38 കാരനായ മണികണ്ഠൻ ആംബുലൻസ് സർവീസ് നടത്താൻ തുടങ്ങിയിട്ട് എട്ട് വർഷമായി. വില്ലിയന്നൂരിലെയും സമീപപ്രദേശങ്ങളിലെയും ഗ്രാമീണർക്ക് 24/7 സൗജന്യമായി ലഭ്യമാകുമെന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. വർഷങ്ങൾക്ക് മുൻപ്, ഗ്രാമത്തിലെ ഒരു 56 വയസ്സ് പ്രായമായ വ്യക്തി തലകറങ്ങി വീണ് മുറിവ് പറ്റിയപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ മറ്റ് സൗകര്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഒടുവിൽ സംഭവസ്ഥലത്ത് അവിചാരിതമായി എത്തി …

Read More »

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു; പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും

കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണച്ചു. നാളെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ എത്തി പുക ശമിപ്പിക്കാൻ വെള്ളം തളിക്കും. 30 അഗ്നിശമന സേനാ യൂണിറ്റുകളും 125 അഗ്നിശമന സേനാംഗങ്ങളും അഞ്ച് ദിവസമെടുത്താണ് തീ അണച്ചത്. മാലിന്യത്തിനടിയിൽ നിന്നുയരുന്ന പുക അകറ്റാനുള്ള ശ്രമങ്ങൾ നാളെയും തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാവികസേനയുടെയും വ്യോമസേനയുടെയും സേവനം നാളെയും തുടരും. പുകയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും …

Read More »

ചൂട് കനക്കുന്നു; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

ന്യൂഡൽഹി: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. എല്ലാ ആശുപത്രികളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. കാട്ടുതീ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ചൂടുള്ള കാലാവസ്ഥയെ നേരിടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും വേനൽക്കാലത്ത് ചെയ്യാൻ കഴിയുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യ പ്രവർത്തകരെയും ദുരന്തനിവാരണ സേനയെയും …

Read More »

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം കേരളവും തമിഴ്നാടും ഒന്നിച്ച് ആഘോഷിക്കും

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം കേരളവും തമിഴ്നാടും സംയുക്തമായി ആഘോഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.മാറുമറയ്ക്കൽ സമരത്തിന്‍റെ ഇരുനൂറാം വാർഷികത്തോടനുബന്ധിച്ച് നാഗർകോവിലിൽ തമിഴ്നാട് സെക്യുലർ പ്രോഗ്രസീവ് ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിണറായി വിജയനും എം.കെ സ്റ്റാലിനും വേദി പങ്കിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയായിരുന്നു. …

Read More »

ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കുമെന്ന് മസ്ക്

വൈകാതെ തന്നെ ട്വിറ്റർ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 10,000 അക്ഷരങ്ങളിൽ ട്വീറ്റ് പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു. ഫോളോവേഴ്സുമായി വിശദമായി കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നവർക്ക് ട്വിറ്ററിലെ ക്യാരക്ടർ പരിമിതി പലപ്പോഴും ഒരു പ്രധാന തടസ്സമാകാറുണ്ട്. പുതിയ മാറ്റം അവർക്ക് ആശ്വാസമായേക്കും. നിലവിൽ, ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബർമാർക്ക് 4,000 ക്യാരക്ടര്‍ …

Read More »