കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു വേണം വാക്സിനേഷന്‍ നല്‍കാന്‍, എന്നാല്‍ പിപിഇ കിറ്റ് വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. ഗ്ലൗസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനൊപ്പം ഓരോ വീട്ടിലും എത്തുന്ന വാക്‌സിനേഷന്‍ സംഘത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിന്‍ നല്‍കുന്നയാള്‍, സഹായിയായി ആശ വര്‍ക്കര്‍ അല്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുണ്ടാകണമെന്നും സര്‍ക്കാര്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം; 20,019 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. മലപ്പുറം 2121 എറണാകുളം 1868 …
Read More »അതിശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളിക്ക് ജാഗ്രതാ നിര്‍ദ്ദേശം…
സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത. ജൂണ്‍ 10 മുതല്‍ 12 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.തീരനിവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം. 10-06-2021 മുതല്‍ 12-06-2021 വരെ: കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്നേ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
Read More »ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കൊല്ലം സിറ്റിയില്‍ മാത്രം 20 കേസുകള്‍…
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്നും കുടുങ്ങിയത് നിരവധി പേര്‍. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മാത്രം 20 കേസുകളെടുത്തു. 22 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ ലാപ്പ്‌ടോപ്പ്, കംമ്ബ്യൂട്ടര്‍, അനുബന്ധ സാമഗ്രികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്ത് ഫോറന്‍സിക്ക് പരിശോധനയ്ക്കായി അയച്ചു. സൈബര്‍ഡോമില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ, കരുനാഗപ്പളളി, ചവറ, തെക്കുംഭാഗം, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം, ചാത്തന്നൂര്‍, …
Read More »വായ്പ തിരിച്ചടവിന് മൊറട്ടോറിയം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍…
ലോക്ഡൗണ്‍ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. വായ്പ തിരിച്ചടവിന് ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സതീശന്റെ സബ്മിഷന്. ജൂണ്‍ 30ന് തീരുന്ന കാര്‍ഷിക വായ്പകള്‍ പലിശ സബ്സിഡിയോടെ പുതുക്കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി ബാങ്കുകളുടെ യോഗം …
Read More »യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടി…
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ ആറു വരെ നീട്ടി യുഎഇ. യുഎഇ പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്കുള്ള വിലക്കാണ് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഈ കാലയളവില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പില്‍ നിര്‍ദേശിച്ചു. നേരത്തെ ജൂണ്‍ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഒരാഴ്ച കൂടി നീട്ടിയത്. യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് …
Read More »വാക്സീന്‍ സൗജന്യമാക്കിയ നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പ്രശംസങ്ങളുമായി ഷെയ്‍ന്‍ നിഗം…
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീന്‍ നല്‍കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചത്. ഇപ്പോള്‍ ഇതാ വാക്സീന്‍ സൗജന്യമാക്കിയ മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഷെയ്‍ന്‍ നിഗം. ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്നാണ് ഷെയ്‍ന്‍ നിഗം എഴുതിയിരിക്കുന്നത്. പല വിമര്‍ശനങ്ങളും, പല പാളിച്ചകളും …
Read More »തന്റെ പാദം എപ്പോള്‍ ഇന്‍ഡ്യയില്‍ പതിയുന്നുവോ അന്ന് മാത്രമേ രാജ്യത്തെ കോവിഡ് ദുരന്തം അവസാനിക്കൂ: നിത്യാനന്ദ…
താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ രാജ്യത്തെ കോവിഡ് ദുരന്തം അവസാനിക്കൂവെന്ന് പീഡനകേസില്‍ പ്രതിയായി രാജ്യംവിട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. രണ്ട് ദിവസം മുമ്ബ് പുറത്തിറക്കിയ വിഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്. തന്റെ ഭക്തന്റെ ചോദ്യത്തിന് മറുപടിയായാണ് നിത്യാനന്ദയുടെ മറുപടി പറഞ്ഞത്. ഇന്ത്യ എപ്പോള്‍ കോവിഡില്‍ നിന്ന് മോചിതമാകുമെന്നാണ് അനുയായി ചോദിച്ചത്. അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമേ കോവിഡില്‍ …
Read More »കുതിരാന്‍ തുരങ്കം: ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ തുറക്കും…
കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രവൃത്തികളും അതിനുമുമ്പേ പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രഫ. ആര്‍. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി …
Read More »വീടിനുള്ളില്‍ തീപിടുത്തം ; എട്ടു കുട്ടികളുള്‍പ്പടെ 16 പേരെ രക്ഷപ്പെടുത്തി…
കുവൈത്തില്‍ സ്വദേശി പൗരന്റെ വസതിയില്‍ തീപിടുത്തം. ഫിര്‍ദൗസ് ഏരിയയിലെ സ്വദേശിയുടെ വീട്ടിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. ഈ സമയത്ത് വീടിനകത്ത് കുടുങ്ങിയ എട്ടു കുട്ടികളുള്‍പ്പെടെ 16 പേരെ സാഹസികമായി രക്ഷപ്പെടുത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ താഴത്തെ നിലയിലാണ് തീ പടര്‍ന്നത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അര്‍ദിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലെ അഗ്നിശമനസേന അംഗങ്ങള്‍ വീട്ടില്‍ കുടുങ്ങിയ 16 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. തീ പടരുന്നതിന് മുമ്ബ് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY