Breaking News

Latest News

കെ ആർ ഗൗരിയമ്മ രാഷ്ട്രീയ കേരളത്തിന്റെ അമ്മ…

കെ ആര്‍ ഗൗരിയമ്മ രാഷ്ട്രീയ കേരളത്തിന്റെ അമ്മയാണെന്ന് ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്‌എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബു. കേരള ജനത അത്യധികം അഭിമാന സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് ഇന്‍ഡ്യയിലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ട്. സുദീര്‍ഘവും സംഭവബഹുലവുമായ ഒരു കര്‍മ്മ കാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലില്ലെന്നു തന്നെ പറയാം. ദേശീയ തലത്തിലും …

Read More »

രാജ്യത്തെ 71 ശതമാനം പുതിയ കൊവിഡ് കേസുകളും 10 സംസ്ഥാനങ്ങളില്‍ നിന്ന്; കേരളത്തിന്റെ സ്ഥാനം…

രാജ്യത്ത് പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 71 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം. ഇന്ന് രാജ്യത്ത് 4,03,738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ 71.75 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഒറ്റ ദിനത്തില്‍ സ്ഥിരീകരിച്ചത്. 56,578 പേര്‍ക്ക് സ്ഥിരീകരിച്ചു. 47,563 കേസുകള്‍ സ്ഥിരീകരിച്ച കര്‍ണാടക രണ്ടാമതും 41,971 കേസുകള്‍ സ്ഥിരീകരിച്ച കേരളം മൂന്നാമതുമാണുള്ളത്. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, …

Read More »

ഐപിഎൽ തിരിച്ചെത്തുന്നു; വേദിയൊരുക്കാമെന്ന് നാല് രാജ്യങ്ങള്‍; സാധ്യതകള്‍ ഇങ്ങനെ…

കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇനി എവിടെ നടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏറ്റവുമൊടുവില്‍ ശ്രീലങ്ക കൂടി താത്പ്പര്യം അറിയിച്ചതോടെ നാല് രാജ്യങ്ങളാണ് ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. യുഎഇ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് വേദിയൊരുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പകുതിക്ക് ശേഷം യുഎഇയില്‍ ടൂര്‍ണമെന്റ് വീണ്ടും നടത്തിയേക്കുമെന്നാണ് ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ സീസണ്‍ വിജയകരമായി നടത്തിയതും ട്വന്റി20 ലോകകപ്പ് യുഎയില്‍ …

Read More »

ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി…

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിൽ ഉപഭോഗം കൂടുകയാണെന്നും ഇനിമുതല്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. 219 ടണ്‍ ഓക്സിജന്‍ ആണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തില്‍ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More »

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച യുവാക്കള്‍ക്ക് ‘ എട്ടിന്റെ പണി’ കൊടുത്ത് പൊലീസ്

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച യുവാക്കള്‍ക്ക് ശിക്ഷ കൊടുത്ത് പൊലീസ്. ഒരു ദിവസം പൊലീസിനൊപ്പം ചേര്‍ന്ന് ജനങ്ങള്‍ക്ക് കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്ന ശിക്ഷയാണ് യുവാക്കള്‍ക്ക് നല്‍കിയത്. മഹാദേവികാട് പുളിക്കീഴ് ജംക്ഷനു തെക്ക് വശം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഏഴു പേരെയാണ് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും കോവിഡ് വിപത്തിനെക്കുറിച്ചും പൊലീസ് യുവാക്കളെ പറഞ്ഞു മനസ്സിലാക്കി. തുടര്‍ന്നു പൊലീസ് സ്റ്റേഷനു സമീപം നടത്തുന്ന പരിശോധനയില്‍ …

Read More »

‘കഴുത്തറപ്പന്‍ ബില്‍ കൊല്ലത്തും’; 50-കാരിക്ക് 5 ലക്ഷത്തിന്‍റെ ബില്‍…

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി അമിത ഫീസ് ഈടാക്കുന്നെന്ന പരാതി കൊല്ലത്തും.  ജാസ്മി എന്ന 50 കാരിയാണ് കൊല്ലം മെഡിറ്ററീന ആശുപത്രിക്കെതിരെ പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്. 5,10,189 രൂപയുടെ ബിൽ തുകയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഐസിയുവിൽ പ്രതിദിനം 12000 രൂപ എന്ന നിരക്കീടാക്കുമെന്ന് പറഞ്ഞായിരുന്നു പ്രവേശനമെന്ന് കുടുംബം പറയുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അമിത ബിൽ ഈടാക്കിയെന്നാണ് പരാതി. ഐസിയുവിൽ ഡോക്ടർ രോഗിയെ ഒരു തവണ സന്ദർശിച്ചതിന് …

Read More »

ഇനി മുതൽ ആശുപത്രികള്‍ക്ക് മുന്നില്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണം…

ആശുപത്രികള്‍ക്ക് മുന്നില്‍ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടര്‍മാരുടെയും നഴ്സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതില്‍ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും, സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. നിശ്ചയിച്ചതിലും കൂടുതല്‍ ഏതെങ്കിലും ആശുപത്രി നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാല്‍ പത്തിരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും. കര്‍ശനനടപടിയുണ്ടാകും. രോഗികളെത്തിയാല്‍ അഡ്വാന്‍സ് തുക ഈടാക്കിയ ശേഷം മാത്രം അഡ്മിഷന്‍ എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. നിശ്ചയിച്ച നിരക്കുകള്‍ …

Read More »

യമുന നദി തീരത്ത് കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍; കൊവിഡ് ബാധിതരുടേതെന്ന് ആരോപണം; പ്രദേശവാസികള്‍ ഭീതിയില്‍…

യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ നിരവധി ​ മൃതദേഹങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. കോവിഡ്​ പ്രതിസന്ധിയില്‍ ഞായറാഴ്ച ഡസനിലധികം മൃതദേഹങ്ങള്‍ കരക്കടിഞ്ഞത്​ പ്രദേശവാസികളെ ഞെട്ടിച്ചു. തൊട്ടടു​ത്ത ഗ്രാമവാസികള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ​മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുകയാണെന്നാണ് പരക്കെ ​ ഉയരുന്ന ആരോപണം. ഹാമിര്‍പുരിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ശ്​മശാനങ്ങളില്‍ സംസ്​കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. അതേസമയം പ്രാ​ദേശിക …

Read More »

കൊവിഡ് ആശുപത്രിയാകാന്‍ ചീമേനി തുറന്ന ജയില്‍…

ചീമേനി തുറന്ന ജയില്‍ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്ന കാര്യം പരിഗണനയില്‍. ഇക്കാര്യത്തെ കുറിച്ച്‌ ആലോചിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള നടപടി  അവസാന ഘട്ടത്തിലാണ്. ചീമേനി തുറന്ന ജയിലില്‍ ഇനി മുപ്പതോളം അന്തേവാസികള്‍ക്കാണ് പരോള്‍ ലഭിക്കേണ്ടത്. ഇന്ന് ഉച്ചയോടെ ഇവരും പരോളില്‍ പോകും. പിന്നീട് 24 പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഉള്ളത്. ഇവര്‍ക്ക് പരോളിനുള്ള അവകാശമില്ല. ജയിലില്‍ 200 …

Read More »

ഇ-പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു, അനാവശ്യമായി പാസിന് അപേക്ഷിച്ചാല്‍ കേസെടുക്കും; ലോക്‌നാഥ് ബെഹ്‌റ…

ലോക്ഡൗണില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍. ഇതില്‍ 22,790 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയത്. എന്നാല്‍ ,1,40,642 പേര്‍ക്ക് അനുമതി നിഷേധിച്ചു. 92,196 അപേക്ഷകള്‍ പരിഗണനയിലാണ്. തിങ്കളാഴ്ച രാവിലെ 11വരെയുളള കണക്കാണിത്. അതേസമയം, വളരെ അത്യാവശ്യമുളള യാത്രകള്‍ക്ക് മാത്രമേ പൊലീസ് ഇ-പാസ് അനുവദിക്കുകയുളളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ …

Read More »