Breaking News

Latest News

കാട്ടുപോത്ത് ആക്രമിച്ചു; യുവാവിന് ദാരുണാന്ത്യം…

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് സംഭവം. തരിശ് വാലയില്‍ ഷാജിയാണ് കാട്ടുപ്പോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. 43 വയസായിരുന്നു. പോത്തിനെ വിരട്ടിയോടിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഷാജിയെ പോത്ത് ആക്രമിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടന്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാഴ്ച്ച മുന്‍പാണ് ഷാജി ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ ബഹളം വെച്ചാണ് പോത്തിനെ കാട്ടിലേയ്ക്ക് തുരത്തിയോടിച്ചത്.

Read More »

ആശങ്ക ഒഴിയാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൂടി രോഗബാധ; 97 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി. മലപ്പുറം 4320 എറണാകുളം 3517 തിരുവനന്തപുരം 3355 കൊല്ലം 3323 പാലക്കാട് 3105 കോഴിക്കോട് 2474 ആലപ്പുഴ 2353 തൃശൂര്‍ …

Read More »

സത്യ പ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍ എന്നത് എല്ലാവരെയും ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്; പാര്‍വതി

സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സമ്മേളിക്കുന്നത് ഒഴിവാക്കി സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന് പാര്‍വതി ആവശ്യപ്പെട്ടു. ”സത്യപ്രതിജ്ഞക്ക് അഞ്ഞൂറോളം പേര്‍ എന്നത് വലിയ സംഖ്യയല്ലെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ അത് ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ചും മറ്റു സൗകര്യമുള്ളപ്പോള്‍” പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. ”കൊവിഡ് പ്രതിരോധത്തിനായും കൊവിഡ് പോരാളികള്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. …

Read More »

ഗുസ്തിതാരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം…

കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഡല്‍ഹി പൊലീസ്. കേസിലെ മറ്റൊരു പ്രതിയായ അജയ്‍യെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു. ഗുസ്‌തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്ബ്യനായ 23കാരന്‍ സാഗര്‍ ആണ് കൊല്ലപ്പെട്ടത്. മേയ് നാലിന് ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച്‌ …

Read More »

കോവിഡ് കാലത്ത് സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല; പങ്കെടുക്കില്ലന്ന് യു ഡി എഫ്…

ട്രിപ്പിള്‍ ലോക്ക്ഡൗണും കോവിഡ് മാര്‍ഗനിര്‍ദേശംവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്ബോള്‍ മുഖ്യമന്ത്രിയും നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് യു ഡി എഫ് തീരുമാനം. പ്രതിപക്ഷ നിരയില്‍ നിന്ന് എംഎല്‍ എമാരോ എംപിമാരോ മറ്റ് നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ സത്യപ്രതിജ്ഞ മാമാങ്കം …

Read More »

കര്‍ഷകര്‍ മെയ് 26ന് കരിദിനം ആചരിക്കും…

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സര്‍ക്കാരിന്റെ കോലം കത്തിച്ച്‌ പ്രതിഷേധിക്കും. ഒരു ഇടവേളയ്ക്ക് ശേഷം കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക സമരപരിപാടികള്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം ഈ മാസം 26 ന് ആറ് മാസം പിന്നിടുകയാണ്. കൂടാതെ മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികവും. ഈ സാഹചര്യത്തിലാണ് …

Read More »

പുതുമുഖങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാര്‍ തുടര്‍ഭരണത്തിലേക്ക്…

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. സി.പി.ഐ എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍ ,പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും …

Read More »

സത്യ പ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി…

സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സമ്മേളിക്കുന്നത് ഒഴിവാക്കി സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന് പാര്‍വതി ആവശ്യപ്പെട്ടു. ”സത്യപ്രതിജ്ഞക്ക് അഞ്ഞൂറോളം പേര്‍ എന്നത് വലിയ സംഖ്യയല്ലെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ അത് ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ചും മറ്റു സൗകര്യമുള്ളപ്പോള്‍” പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. ”കൊവിഡ് പ്രതിരോധത്തിനായും കൊവിഡ് പോരാളികള്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. …

Read More »

‘പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു, മറ്റ് പ്രതികരണത്തിനില്ല’ ; കെകെ ശൈലജ

മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാർട്ടിയുടേതാണ് , അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെകെ ശൈലജ പറഞ്ഞു. ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം …

Read More »

ആറന്‍മുളയില്‍ നിന്ന് വീണാ ജോര്‍ജ് മന്ത്രിസഭയിലേയ്ക്ക്…

ജനകീയ മുഖവുമായി വീണാ ജോര്‍ജ് മന്ത്രിസഭയിലേക്കെത്തുമ്ബോള്‍ ആറന്‍മുളക്കും അഭിമാന നിമിഷം. സഭയില്‍ ഉറച്ച ശബ്ദമായി മാറിയ വീണ ജോര്‍ജിന് ദീര്‍ഘ വീക്ഷണം നിറഞ്ഞ പ്രവര്‍ത്തന ശൈലിയാണ്. ജനപ്രതിനിധിയെന്ന പദവിയ്ക്ക് ശരിയായ അര്‍ത്ഥവും മാനവും നല്‍കിയ നിയമസഭ സാമാജിക. സത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒന്നാം പിണറായി സര്‍ക്കാരിലെ ഉറച്ച ശബ്ദത്തിനുടമ. പ്രളയ കാലഘട്ടം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധി ഘട്ടത്തില്‍ ആറന്‍മുള മണ്ഡലത്തെ സുരക്ഷിതമാക്കിയ ജനപ്രതിനിധി. ഇങ്ങനെ നിരവധി ജനകീയ വിശേഷണങ്ങളുമായാണ് …

Read More »