Breaking News

Latest News

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,62,727 പേര്‍ക്ക് രോഗം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,37,03,665 ആയി. 3,52,181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,97,34,823 പേര്‍ ഇതുവരെ രോഗമുക്തി നേടി. 37,10,525 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4,120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 …

Read More »

തെരുവുനായ് ആക്രമണത്തിൽ മൂന്ന് വയസുകാരി ഉള്‍പെടെ 8 പേര്‍ക്ക് പരിക്ക്…

നോര്‍ത് കീഴുപറമ്ബില്‍ തെരുവുനായ് ആക്രമണത്തില്‍ മൂന്ന് വയസുകാരി ഉള്‍പെടെ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഇറച്ചി വാങ്ങാന്‍ ഇറങ്ങിയവര്‍ക്കും വീടിന് പുറത്ത് നിന്നവര്‍ക്കും നേരെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ ആറുപേര്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കീഴുപറമ്ബ് പുഴയുടെ അക്കരെയുള്ള വെട്ടുപാറയിലും സമാനമായ രീതിയില്‍ ചൊവ്വാഴ്ച രാത്രി നാലുപേര്‍ക്ക് തെരുവുനായുടെ ആക്രമണമേറ്റിരുന്നു.

Read More »

‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച്‌ ജോ ബൈഡന്‍

ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച്‌ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ‘ആയിരക്കണക്കിന് റോക്കറ്റുകള്‍ തങ്ങളുടെ നേര്‍ക്ക് പറന്നടുക്കുമ്ബോള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, ആക്രമണങ്ങള്‍ക്ക് താമസിയാതെ ഒരു അവസാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ -ബൈഡന്‍ പറഞ്ഞു. ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണ ബൈഡന്‍ …

Read More »

ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ല; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി…

ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനം വലിയ രീതിയില്‍ നടക്കുന്നുണ്ട്. പെട്ടെന്നു കുറച്ചുദിവസം കൊണ്ട് കൊവിഡ് മാറില്ല. കുറച്ചു ദിവസം കഴിഞ്ഞാലേ മാറ്റം ഉണ്ടാകൂ. ലോക്ക്ഡൗണില്‍ ഫലം ഇല്ല എന്നു പറയാന്‍ കഴിയില്ല. നല്ല ഫലം ഉണ്ടെന്നാണു സര്‍ക്കാര്‍ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം കൂടിയ ജില്ലകള്‍ ആറു മുതല്‍ …

Read More »

അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്​ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു….

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. കടല്‍ പ്രക്ഷുബ്​ദമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക്​ ജാഗ്രത നിര്‍ദേശമുണ്ട്​. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്​ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്​. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, …

Read More »

കുതിച്ചുയർന്ന് കോവിഡ്; ഇന്ന് സംസ്ഥാനത്ത് 43,529 പേര്‍ക്ക്​ രോ​ഗം; 95 മരണം ; 34,600 പേര്‍ക്ക് രോഗമുക്തി….

സംസ്​ഥാനത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്കാണ്​ ഇന്ന്​ മുഖ്യമന്ത്രി പുറത്തുവിട്ടത്​. 43,529 പേര്‍ക്കാണ്​ ഇന്ന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മരണങ്ങളുടെ എണ്ണത്തിലും ഇന്ന്​ കൂടിയ എണ്ണമാണ്​. ഇന്ന്​ മാത്രം 95 കോവിഡ്​ മരണങ്ങളാണ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. 95 മരണങ്ങള്‍ കൂടി കോവിഡ് കാരണമാണെന്ന് …

Read More »

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ന് മു​ക​ളി​ലു​ള്ള ജി​ല്ല​ക​ള്‍ എ​ട്ടാ​ഴ്ച അ​ട​ച്ചി​ട​ണം; ഐ​സി​എം​ആ​ര്‍

രാ​ജ്യ​ത്ത് കോ​വി​ഡ് വൈറസ് വ്യാ​പ​നം അ​തീ​വ ഗു​രുത​രാ​വ​സ്ഥ​യി​ലെ​ന്ന് പൊ​തു​മേ​ഖ​ല മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​സി​എം​ആ​ര്‍. രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​സി​എം​ആ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​നു​മു​ക​ളി​ലു​ള്ള ജി​ല്ല​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് ഐസിഎംആറിന്‍റെ ശി​പാ​ര്‍​ശ.

Read More »

ആശ്വാസ വാര്‍ത്ത; രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നതായ് പഠനം…

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പഠനം. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലേയും ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ച ന്യൂ കേംബ്രിഡ്ജ് സ്‌കൂള്‍ ട്രാക്കറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തില്‍ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോള്‍ അത് വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ പഠനത്തില്‍ …

Read More »

ഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടിയാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്‍റെ കപ്പാസിറ്റിയെ തകര്‍ക്കുമെന്ന് ആരോഗ്യമന്ത്രി…

ഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടിയാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്‍റെ കപ്പാസിറ്റിയെ അത് തകര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അത് തടയുന്നതിനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. സംസ്ഥാനത്ത് രൂക്ഷമായ ഓക്‌സിജന്‍ പ്രതിസന്ധിയില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്തെ 70 ശതമാനത്തോളം വെന്‍റിലേറ്ററുകളിലും രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു. ലോക മാര്‍ക്കറ്റിലെ വെന്‍റിലേറ്ററുകളുടെ ലഭ്യതക്കുറവ് തിരിച്ചടിയായി. ലോക്ക് ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും …

Read More »

സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത…

സംസ്ഥാനത്ത് മെയ് 15 ( ശനിയാഴ്ച്ച) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകിയിട്ടുണ്ട്. 45- 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വിശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലയില്‍ …

Read More »