Breaking News

Latest News

ഗുസ്തിതാരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം…

കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഡല്‍ഹി പൊലീസ്. കേസിലെ മറ്റൊരു പ്രതിയായ അജയ്‍യെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു. ഗുസ്‌തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്ബ്യനായ 23കാരന്‍ സാഗര്‍ ആണ് കൊല്ലപ്പെട്ടത്. മേയ് നാലിന് ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച്‌ …

Read More »

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; ഇന്നത്തെ പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് അറിയാം…

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 28 പൈസും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.85 രൂപയും ഡീസലിന് 89.79 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 ചൊവ്വാഴ്ചത്തെ വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്.

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്നു; ആ​ശ​ങ്ക​യാ​യി മ​ര​ണ​നി​ര​ക്ക്…

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,63,533 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,52,28,996 ആ​യി ഉ​യ​ര്‍​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ നാ​ല് ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ദി​നം പ്ര​തി കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ കു​റ​വ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ശ്വാ​സ​ക​ര​മാ​ണ്. അ​തേ​സ​മ​യം, മ​ര​ണ​സം​ഖ്യ കു​റ​യാ​ത്ത​ത് ആ​ശ​ങ്ക​യാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,329 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. …

Read More »

മുങ്ങിയതല്ല, ജനങ്ങള്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി’; ധര്‍മജന്‍..

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബാലുശ്ശേരി സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത്, തോല്‍വി നേരിട്ട ധര്‍മജന് നേരെ ധാരാളം ട്രോളുകളും ഇറങ്ങി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. റിപ്പോര്‍ട്ടര്‍ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ തന്നെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ …

Read More »

മണിക്കൂറുകളോളം സി.ബി.ഐ ഓഫിസില്‍ മമത കുത്തിയിരുന്നു; നാരദ കേസില്‍ കസ്​റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം…

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബി.ഐ ഓഫിസില്‍ ആറ്​ മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചതിന്​ പിന്നാലെ, നാരദ കേസില്‍ കസ്​റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം ലഭിച്ചു. നാരദ കൈക്കൂലി കേസില്‍ ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവരെ തിങ്കളാഴ്​ച പുലര്‍ച്ചയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. തൃണമൂല്‍ എം‌.എല്‍.‌എ മദന്‍ മിത്രയും മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജിയെയും കസ്​റ്റഡിയിലെടുത്തിരുന്നു. നിസാം പാലസിലെ സി.ബി.ഐ ഓഫിസില്‍ ആറുമണിക്കൂറിലധികമാണ്​ മമത പ്രതിഷേധവുമായി കുത്തിയിരുന്നത്​. …

Read More »

സംസ്ഥാനത്ത് കോവിഡ് തീവ്രത കുറയുന്നു; നിയന്ത്രണങ്ങള്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനത്ത് കോവിഡ് തീവ്രത കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഫലപ്രദമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ശുഭസൂചനയാണ്. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കഴിഞ്ഞുവെന്നും വിദഗ്ദ്ധ അനുമാനം. ലോക്ക് ഡൗണിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം എട്ടു ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവ് ഉണ്ടായത് വയനാട്ടിലാണ്. കൊല്ലം, മലപ്പുറം, തിരുവനന്തപുരം …

Read More »

സൂര്യയ്ക്കു കാര്‍ത്തിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കി രജനീകാന്ത്…

കൊവിഡിന്റെ രണ്ടാം തരംഗം തമിഴ്‌നാട്ടില്‍ വലിയ പ്രതിസന്ധി തീര്‍ക്കുമ്ബോള്‍ സര്‍ക്കാറിന് പിന്തുണയുമായി ജനപ്രിയ താരങ്ങളും. സ്റ്റൈല്‍മന്നന്‍ രജനികാന്ത് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നല്‍കി. തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപ ഇന്നലെ സംഭാവന നല്‍കിയിരുന്നു. നടന്‍ …

Read More »

ആശ്വാസ വാർത്ത; കോവിഡ് വ്യാപനം കുറയുന്നു; കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് രോഗമുക്തി…

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു. പുതുതായി ഇന്ന് 21,402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഒരു ലക്ഷത്തോളം ആളുകളാണ് രോഗമുക്തി നേടിയത്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് ഉണ്ടാകുന്നത് ആശ്വാസമാകുകയാണ്. പുതുതായി 99,651 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. ഒറ്റ ദിവസം കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. ഒരു ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണത്തിലും വലിയ …

Read More »

മാധ്യമപ്രവര്‍ത്തകര്‍ക്ക്​ ഐ.ഡി കാര്‍ഡ്​ കാണിച്ച്‌​ യാത്രചെയ്യാം; പൊലീസ്​ മേധാവിയുടെ ഉത്തരവിറങ്ങി

സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്​തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് പാസ്​ എടുക്കണമെന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക്​ സ്​ഥാപനത്തിന്‍റെ ഐ.ഡി കാര്‍ഡ്​, ​പ്രസ്​ അക്രഡിറ്റേഷന്‍ കാര്‍ഡ്​, ​പ്രസ്​ ക്ലബ്​ ഐ.ഡി കാര്‍ഡ്​ എന്നിവ ഉപയോഗിച്ച്‌​ സംസ്​ഥാനത്ത്​ യാത്ര ചെയ്യാമെന്ന്​ സംസ്​ഥാന പൊലീസ്​ മേധാവി ഉത്തരവിറക്കി. മാധ്യമപ്രവര്‍ത്തകരുടെ യാത്രക്ക്​ പ്രത്യേക പാസ്​ ആവശ്യമില്ലെന്നാണ്​ ഉത്തരവില്‍ പറയുന്നത്​​.​ ട്രിപ്പ്ള്‍ ലോക്​ഡൗണിലുള്ള ജില്ലകളിലൂടെ കടന്ന്​ യാത്രചെയ്യുന്നതിന്​ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പൊലീസ്​ പാസ്​ എടുക്കണമെന്ന്​ …

Read More »

മെയ് 23ന് എന്‍ഇഎഫ്ടി സേവനം 14 മണിക്കൂറോളം മുടങ്ങുമെന്ന് ആര്‍ബിഐ…

ഓണ്‍ലൈന്‍വഴി പണം കൈമാറാന്‍ കഴിയുന്ന നാഷനല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) മെയ് 23ന് 14 മണിക്കൂറോളം മുടങ്ങും. സാങ്കേതിക നവീകരണം നടക്കുന്നതിനാലായിരിക്കും തടസ്സം നേരിടുകയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. മെയ് 22ന് ബിസിനസ് അവസാനിച്ചശേഷമുള്ള സാങ്കേതിക നവീകരണം മൂലം മെയ് 23ന് പുലര്‍ച്ചെ ഒന്നുമുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും എന്‍ഇഎഫ്ടിക്ക് തടസം നേരിടുക. അതേസമയം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സൗകര്യം ലഭ്യമായിരിക്കും. …

Read More »