ചെറുതുരുത്തി : ഒരു കാലത്ത് കോവിഡ് രൂക്ഷമായതോടെ ഉത്സവങ്ങളിലും, മറ്റ് ആഘോഷങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത് കലാകാരൻമാരെ സാരമായി തന്നെയാണ് ബാധിച്ചത്. ഇത്തരത്തിൽ വേദികൾ ലഭിക്കാതായപ്പോൾ ഉപജീവനത്തിനായി ഡെലിവറി ബോയ് ആയ ജിനേഷ് പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോവുകയാണ്. മലപ്പുറം പത്തോളിൽ താമസിക്കുന്ന ചണ്ണേകാട്ടിൽ കലാമണ്ഡലം ജിനേഷ് തന്റെ കുടുംബത്തിന് ഇങ്ങനെയാണ് തണലാവുന്നത്. പകൽ ആമസോണിലെ ഡെലിവറി ജോലി ചെയ്തും, രാത്രി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചും ജിനേഷ് മാതൃകയാവുന്നു. ചെറുതുരുത്തി …
Read More »ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി നടപ്പാക്കില്ല: ധനമന്ത്രി
തിരുവനന്തപുരം: ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ചതും ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും പ്രത്യേകം നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശമാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ചർച്ച ചെയ്തു. നികുതി ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ബാലഗോപാൽ …
Read More »തന്നെ അറിയില്ലെന്ന് നുണ പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ? വിമർശനവുമായി സ്വപ്ന
ബെംഗ്ലൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും നിയമസഭയിൽ വന്ന് നുണ പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന സുരേഷ് ചോദിച്ചു. ജോലിയെക്കുറിച്ചും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസുകളെക്കുറിച്ചും ക്ലിഫ് ഹൗസിൽ മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കും ശിവശങ്കറുമൊത്തും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസിന് വേണ്ടി മാത്രം വിവിധ രാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നെ കണ്ടിട്ടുപോലുമില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ …
Read More »സി.എം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; മാര്‍ച്ച് 7ന് ഹാജരാകണം
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. മാർച്ച് ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 27ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക ചുമതലകൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. രണ്ടാമത്തെ നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രൻ നിർബന്ധിതനായേക്കും. അല്ലാത്തപക്ഷം കോടതിയെ സമീപിച്ച് വാറണ്ട് വാങ്ങുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡിക്ക് പോകാം. …
Read More »‘ഇൻസ്റ്റഗ്രാം കാമുകി’ 4 മക്കളുടെ അമ്മ; പിന്മാറാതെ വീട്ടമ്മ, പൊട്ടിക്കരഞ്ഞ് 22കാരൻ
കാളികാവ് (മലപ്പുറം): ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകിയെ നേരിട്ടുകണ്ട കാമുകൻ ഞെട്ടി. മധുരപതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ അന്വേഷിച്ച് എത്തിയത് 4 കുട്ടികളുടെ അമ്മയായ വീട്ടമ്മ. 22 കാരനായ കാമുകന്‍റെ പ്രായത്തിലുള്ള മകനും ഇവർക്കുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കാമുകി കോഴിക്കോട് നിന്ന് കാളികാവിലെ വീട്ടിലെത്തി. പ്രണയം തുടങ്ങിയിട്ട് കാലമേറെയായി, പക്ഷേ ഇപ്പോഴാണ് ഇരുവരും മുഖാമുഖം കാണുന്നത്. കാമുകിയെ നേരിൽ കണ്ട …
Read More »പുതിയ ഇ-സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ
വോഡഫോൺ ഐഡിയ (വി) പുതിയ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചു. ഇ-സ്പോർട്സ് സ്റ്റാർട്ടപ്പായ ഗെയിമര്‍ജിയുമായി സഹകരിച്ചാണ് വി ഗെയിംസിന് കീഴിൽ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചത്. ബാറ്റിൽ റോയൽ, റേസിംഗ്, ക്രിക്കറ്റ്, ആക്ഷൻ റോൾ പ്ലേയിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ ജനപ്രിയമായ ഇ-സ്പോർട്സ് ഗെയിമുകൾ വി ഗെയിംസിൽ ലഭ്യമാകും. എഫ്‌ഐസിസിഐ-ഇവൈ മീഡിയ ആൻഡ് എന്‍റർടൈൻമെന്‍റ് റിപ്പോർട്ട് 2022 അനുസരിച്ച്, രാജ്യത്തെ ഇസ്‌പോര്‍ട്‌സ് കളിക്കാരുടെ എണ്ണം 2020 ലെ മൂന്ന് ലക്ഷത്തിൽ നിന്ന് 2021 ൽ …
Read More »ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 32 മരണം, 85 പേർക്ക് പരിക്ക്
ഏഥൻസ് : ഗ്രീസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7:30 ഓടെ ഏഥൻസിൽ നിന്ന് വടക്കൻ നഗരമായ തെസ്സലോനിക്കയിലേക്ക് പോകുകയായിരുന്ന ഇന്‍റർസിറ്റി പാസഞ്ചർ ട്രെയിൻ മധ്യ ഗ്രീസിലെ ലാരിസ നഗരത്തിന് പുറത്ത് ഒരു ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്‍റെ 4 ബോഗികൾ പാളം തെറ്റി. ചില ബോഗികൾക്ക് തീപിടിച്ചു. …
Read More »തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മുന്നേറി യുഡിഎഫ്, 5 എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യു.ഡി.എഫിന് നേട്ടം. എൽ.ഡി.എഫിന്‍റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഒരു യു.ഡി.എഫ് സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഒരു സീറ്റ് കൂടി നേടി ബി.ജെ.പിയും നേട്ടമുണ്ടാക്കി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. ഇടുക്കിയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിലും ഉപതിരഞ്ഞെടുപ്പ് നടന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് …
Read More »അതിക്രമിച്ച് കടന്ന് അക്രമി; ചവിട്ടി തുരത്തി കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിദ്യാർഥിനി
തിരുവാങ്കുളം: വീട്ടിലെത്തിയ അക്രമിയെ ചവിട്ടി ഓടിച്ച് വിദ്യാർഥിനി. കരിങ്ങാച്ചിറ പാറപ്പിള്ളി റോഡിൽ ശ്രീനിലയത്തിൽ അരുണിന്‍റെയും നിഷയുടെയും മകൾ എസ്.അനഘയാണ് അക്രമിയെ ധീരമായി നേരിട്ടത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. അരുണും നിഷയും നടക്കാൻ പോയതായിരുന്നു. മുൻവശത്തെ വാതിലടച്ചശേഷം അടുക്കള വാതിലടയ്ക്കാൻ പോകുമ്പോൾ ട്രാക്ക്സ്യൂട്ടും ഹെഡ്ഫോണും ധരിച്ച പൊക്കവും വണ്ണവുമുള്ള ഒരാൾ നിൽക്കുന്നത് കണ്ടു. തന്നെ കണ്ടെന്ന് മനസിലാക്കിയ അക്രമി കത്തിയെടുത്ത് അനഘയുടെ കഴുത്തിനു നേരേ വീശി. ഒഴിഞ്ഞുമാറിയ അനഘയ്ക്ക് …
Read More »സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്ത്
തിരുവനന്തപുരം: സ്വപ്ന സുരേഷിനെ നോർക്കയ്ക്ക് കീഴിലുള്ള നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തി. ജോലിക്ക് വേണ്ടി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട കാര്യം സി.എം രവീന്ദ്രനെ അറിയിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. നോർക്ക സി.ഇ.ഒ അടക്കമുള്ളവർ നിയമനത്തിന് സമ്മതിച്ചതായി ശിവശങ്കർ സ്വപ്നയോട് പറയുന്ന വാട്സാപ്പ് ചാറ്റുകൾ ആണ് പുറത്ത് വന്നത്. കോൺസുലേറ്റിലെ സ്വപ്നയുടെ രാജി വാർത്ത കേട്ട് സി …
Read More »