Breaking News

Latest News

കേരളത്തെ ശ്വാസം മുട്ടിക്കുന്നു: വായ്പാ വെട്ടിക്കുറച്ചതിനെതിരെ തോമസ് ഐസക്‌..!

കേരളത്തിനുള്ള വായ്പാ വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി തോമസ് ഐസക്. വര്‍ഷാവസാനം 10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തില്‍ കിട്ടിയത് 1920 കോടി രൂപ മാത്രമാണ്. കാരണം വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു, നഷ്ടപരിഹാര ധനസഹായം നല്‍കുന്നതില്‍ കേരളത്തെ തഴഞ്ഞു. വായ്പ പരിധി വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല, എന്ന് തരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. …

Read More »

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട്..!

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് കൊച്ചിയില്‍ ചേരും. ഷെയ്ന്‍ നിഗം വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയിനില്‍ നിന്ന് ഭാരവാഹികള്‍ ചോദിച്ചറിയുമെന്നാണ് സൂചന. ആവശ്യപ്പെട്ട പണം നല്‍കാതെ ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഷെയ്‌നിനോട് …

Read More »

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: വ്യക്തിഗത ആദായ നികുതി നിരക്കുകള്‍ കുറച്ചേക്കും; ബജറ്റ് സമ്മേളനം രണ്ടുഘട്ടങ്ങളായി..

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളായി നടത്താനാണ് തീരുമാനം. ജനുവരി 31മുതല്‍ ഫെബ്രുവരി 11രെ ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം മാര്‍ച്ച്‌ രണ്ടുമുതല്‍ ഏപ്രില്‍ മൂന്നുവരെയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍, സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതുനിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിവയാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ചില …

Read More »

ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം ഇ​ന്ത്യ ഗൗ​ര​വ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു: കേ​ന്ദ്രമന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍

ഇ​റാ​ന്‍-​അ​മേ​രി​ക്ക സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഇ​ന്ത്യ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യും അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ​റ് സെ​ക്ര​ട്ട​റി​യു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.ജ​യ​ശ​ങ്ക​ര്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത​താ​യും മു​ര​ളീ​ധ​ര​ന്‍ ഡ​ല്‍​ഹി​യി​ല്‍ പ​റ​ഞ്ഞു. ജോ​ര്‍​ദാ​ന്‍, ഒ​മാ​ന്‍, ഖ​ത്ത​ര്‍, ഫ്രാ​ന്‍​സ്, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​മാ​യും കേ​ന്ദ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ര്‍ സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു.

Read More »

റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി; ഡിസംബറില്‍ മാത്രം നേടിയത്…

നഷ്ടത്തിലാണെങ്കിലും ഡിസംബറില്‍ മാത്രം കെഎസ്‌ആര്‍ടിസി ഓടി നേടിയത് 213 കോടി രൂപയുടെ അധിക വരുമാനം. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ് വരുമാനത്തില്‍ കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത്. 2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 15.42 കോടി രൂപയുടെ വരുമാന വര്‍ധനയും ഉണ്ടായി. 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍ തന്നെ. മെയില്‍ 200 കോടി രൂപ വരെ വരുമാനം നേടിയിരുന്നു. 2018 ഡിസംബറില്‍ 198.01 കോടിയായിരുന്നു വരുമാനം. ആകെ വരുമാനം 2018 …

Read More »

മലക്കപ്പാറയില്‍ നിന്നും സുഹൃത്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി…

ചാലക്കുടി മലക്കപ്പാറക്ക് സമീപം വരട്ടപ്പാറയില്‍ സുഹൃത്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം കലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. കൊലക്ക് കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തുനിന്നും കാറിലാണ് ഇരുവരും മലക്കപ്പാറയില്‍ എത്തിയത്. ഇവര്‍ ഉപയോഗിച്ച കാര്‍ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കൊലപ്പെടുത്തിയതിന്​ ശേഷം മൃതദേഹം കാട്ടില്‍ തള്ളുകയായിരുന്നുവെന്ന്​ സുഹൃത്ത് …

Read More »

പി.എസ്.സി പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാന്‍ പുതിയ പരിശോധന…

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് രീതി അവലംബിച്ച്‌ നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചു. ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളിലാണ് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധന നടത്തുക. ഈ നടപടിയുടെ ആദ്യഘട്ടമായി മാര്‍ച്ച്‌ 15നു ശേഷം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായിരിക്കും ഹാജരാകുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബയോമെട്രിക് …

Read More »

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു : ഡ്രൈ ഡേ സമ്പ്രദായത്തില്‍ പുതിയ തീരുമാനം; ഇനിമുതല്‍ ഒന്നാം തീയതിയും…

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നതായ് സൂചന. ഡ്രൈ ഡേ സമ്ബ്രദായത്തില്‍ പുതിയ തീരുമാനം വരുത്താനാണ് തീരുമാനം. ഡ്രൈ ഡേ സമ്ബ്രദായം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തില്‍ ഇത് സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒന്നാം തീയതി മദ്യവില്‍പ്പന തടയുന്നത് പ്രഹസനമായി മാറിയെന്ന സര്‍ക്കാര്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളും, …

Read More »

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി…

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഒമ്ബതു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും പേലീസുകാര്‍ പരാതി അവഗണിക്കുകയായിരുന്നു. പിന്നിട് കുട്ടിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അഞ്ജാതനായ ഒരാള്‍ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം മനേസറിലെ മദ്യശാലയുടെ സമീപത്ത് …

Read More »

അജ്ഞാത വൈറസ് രോഗം പടരുന്നു; 44 പേരില്‍ വൈറസ്; 11 പേരുടെ നില ഗുരുതരം; 121 പേര്‍ നിരീക്ഷണത്തില്‍; കനത്ത ജാഗ്രതാ നിര്‍ദേശം…

ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നത്. അതിനാല്‍ അധികൃതര്‍ ഇവിടെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണ് ചൈനയില്‍ പരക്കുന്നത്. നിലവില്‍ 121 പേര്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണിത്തില്‍ കഴിയുകയാണ്. എന്നാല്‍ വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മനുഷ്യരില്‍ …

Read More »