Breaking News

Latest News

ഒമാന്‍ സുല്‍ത്താന് ആദരാഞ്ജലിയര്‍പ്പിച്ച്‌ യു.എ.ഇ. വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത്..

ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് ആദരാഞ്ജലിയര്‍പ്പിച്ച്‌ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത്. ഒമാന്റെ പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സന്ദര്‍ശിച്ചാണ് അദ്ദേഹം യു.എ.ഇ. യുടെ ദുഃഖം അറിയിച്ചത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ശൈഖ് മുഹമ്മദും സംഘവും മസ്‌കറ്റിലെത്തിയത്. പുതിയ ഭരണാധികാരിക്ക് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടായിരുന്നു ശൈഖ് മുഹമ്മദിന്റെ …

Read More »

മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ കേരളത്തില്‍ അനധികൃത നിര്‍മ്മാണം നടത്താന്‍ ഇനി എല്ലാവരും ഒന്ന് മടിക്കും; ജസ്റ്റിസ് അരുണ്‍ മിശ്ര…

മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ കേരളത്തില്‍ അനധികൃത നിര്‍മാണം നടത്താന്‍ ഇനി മടിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ച വിവരം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ധരിച്ചപ്പോഴാണ് മിശ്രയുടെ പ്രതികരണം. ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..! നിയമം നടപ്പാക്കിയെങ്കിലും ഫ്‌ളാറ്റ് പൊളിച്ചതില്‍ വേദനയുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍, അതു ശരിയാണെങ്കിലും പൊളിക്കാതെ പറ്റില്ലായിരുന്നുവെന്നാണ് ജസ്റ്റിസ് മിശ്ര പറഞ്ഞത്. …

Read More »

ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..!

ബോളിവുഡില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ റായ്. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളുടെ കണക്കിലും ഐശ്വര്യ മുന്നില്‍ തന്നെയാണ്. ‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആന്ധ്രാ സ്വദേശിയായ 32കാരന്‍ സംഗീത് കുമാര്‍. വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. …

Read More »

കൊല്ലം കരുനാഗപ്പള്ളിയില്‍ അനധികൃതമായി കടത്തിയ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു….

കൊല്ലം കരുനാഗപ്പള്ളിയില്‍ അനധികൃതമായി കടത്തിയ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. തൃശൂരില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോയുടെ സ്വര്‍ണമാണ് പിടികുടിയത്. ‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും കരുനാഗപ്പള്ളിയിലെ വിവിധ ജ്വല്ലറികളിലേക്കു കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. ഒന്നേകാല്‍ കോടി രൂപയോളം വിലയുള്ള സ്വര്‍ണ ആഭരണങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചിടുത്ത സ്വര്‍ണത്തിന് നികുതിയും പിഴയും അടക്കം …

Read More »

‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും

മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. എന്നാല്‍ മലയാളികള്‍ക്ക് മാത്രമല്ല ബോളിവുഡിലും തമിഴിലും മഞ്ജുവിന് ആരാധകര്‍ ഏറെയാണ്. സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാക്കളെ പിടികൂടി പോലീസ്..! ഇതിന് ഉദാഹരണമാണ് ബോളിവുഡിന്റെ സൂപ്പര്‍താരം രണ്‍വീര്‍ സിംഗും തമിഴിലെ സൂപ്പര്‍താരം ധനുഷും മഞ്ജുവിനെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നത്. ഒരു ആവാര്‍ഡ് നിശ ചടങ്ങില്‍ മഞ്ജു വാര്യരോട് സംസാരിക്കുന്ന രണ്‍വീര്‍ സിങിന്റെയും ധനുഷിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക …

Read More »

സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാക്കളെ പിടികൂടി പോലീസ്..!

ദുബായില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാക്കളെ പോലീസ് പിടികൂടി. പോലീസിന്റെ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ച്‌ മണിക്കൂറുകള്‍ക്കകം അറബ് വംശജരായ യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവര്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി സെറീന വില്യംസ്..! ലഹരി ഉപയോഗം തടയാന്‍ രക്ഷിതാക്കള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ദുബായ് പൊലീസ് ലഹരി പ്രതിരോധ വകുപ്പ് ആക്റ്റിങ് ഡയറക്ടര്‍ അറിയിച്ചു. …

Read More »

ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി സെറീന വില്യംസ്..!

2017 ന് ശേഷം രാജ്യാന്തര ടെന്നീസ് അസോസിയേഷന്‍ ടൂര്ന്നമെന്റുകളില്‍ (ഡബ്ല്യുടിഎ) ആദ്യമായി യുഎസ് താരം സെറീന വില്യംസിന് ആദ്യ കിരീടം. നാട്ടുകാരിയായ ജെസീക പെഗുലയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്( 6-3, 6-4 ). ഇതോടെ സെറീനയുടെ ആകെ ഡബ്ല്യുടിഎ കിരീടങ്ങളുടെ എണ്ണം 73 ആയി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സെറീനയുടെ കൈകളിലേക്ക് ഒരു കിരീടം എന്നതിലുപരി ആരാധകരെ ആവേശത്തിലാഴ്ത്തിയത് കിരീടം നേടിയതിനു ശേഷം താരം ചെയ്ത പ്രവര്‍ത്തിയാണ്. തനിക്കു …

Read More »

പൊടി ശല്യം രൂക്ഷം; വീട്ടില്‍ ഇരിക്കാന്‍ പോലും പറ്റുന്നില്ല ; നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച്‌ മരടിലെ നാട്ടുകാര്‍..

മരടില്‍ ഫ്‌ളാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായ പൊടി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച്‌ നാട്ടുകാര്‍. പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വീട്ടിലിരിക്കാന്‍ പറ്റുന്നില്ലെന്നും കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഫ്‌ളാറ്റ് പൊളിച്ച അവശിഷ്ടങ്ങളില്‍ നിന്നും കാറ്റടിക്കുമ്പോള്‍ വീടുകളിലേക്ക് പൊടി കയറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് ഉടന്‍ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ ഉപരോധം.

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 29,720 രൂപ, ഗ്രാമിന് 3,715 രൂപ..!

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചായായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 29,720 രൂപയും ഗ്രാമിന് 3,715 രൂപയിലുമാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞത്.

Read More »

കൊല്ലം ശാസ്താംകോട്ടയില്‍ തടാകതീരത്ത് തീപിടിത്തം..!

കൊല്ലം ശാസ്താംകോട്ട തടാകതീരത്ത് തീപിടുത്തം. തീപിടുത്തമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. ഡി.ബി. കോളേജിന് തെക്ക് വശത്താണ് തീപിടിത്തമുണ്ടായത്. പുല്ലും പാഴ്‌ച്ചെടികളും ഉണങ്ങിക്കിടന്നിരുന്നതിനാല്‍ വേഗത്തില്‍ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍നിന്ന്‌ അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് എറെനേരം പണിപ്പെട്ട് തീയണക്കുകയായിരുന്നു. വേനല്‍ ശക്തിപ്പെട്ടതോടെ തടാകതീരത്ത് തീപിടിത്തം തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

Read More »