Breaking News

Latest News

ഗുജറാത്തില്‍ ഫാക്ടറിയില്‍ സ്ഫോടനം; അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു..!

ഗുജറാത്തിലെ വഡോദരയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ ഇരുപതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യത്തിനായി വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ സ്ഫോടനമുണ്ടായത്. വാതകപൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഫാക്ടറിയില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി; വില നിങ്ങളെ കൂടുതല്‍ അതിശയിപ്പിക്കും..!!

ഈ ആഴ്ച ആദ്യം വിയറ്റ്നാമില്‍ ലോഞ്ച് ചെയ്ത റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് റിയല്‍മി 5ഐ. റിയല്‍മി 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നുണ്ട്. ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച്‌ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ഉള്ള 6.52 ഇഞ്ച് ഡിസ്പ്ലേയുമാണ് …

Read More »

പത്തൊന്‍പതു നില നിലംപതിച്ചത് വെറും അഞ്ചു സെക്കന്‍ഡില്‍( വിഡിയോ )

പത്തൊന്‍പതു നിലകളുടെ ഫ്‌ലാറ്റ് സമുച്ചയം വെറും അഞ്ചു സെക്കന്റുകള്‍ കൊണ്ടാണ് വെറും കോണ്‍ക്രീറ്റ് കൂമ്പാരമായി മാറിയത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീഴാനെടുത്തത് വെറും അഞ്ചു സെക്കന്‍ഡ് സമയം മാത്രമാണ്. മരട് മേഖലയാകെ പൊടിയില്‍ മുങ്ങിയെന്നതു മാത്രമാണ് ഫ്ലാറ്റ് പൊളിക്കാന്‍ നടത്തിയ നിയന്ത്രിത സ്‌ഫോടനത്തിന്റെ പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട പ്രത്യാഘാതം. വലിയ ശബ്ദമോ പ്രകമ്പനമോ ഉണ്ടായില്ല. എല്ലാം നശ്ചിയിച്ച്‌ ഉറപ്പിച്ചതുപോലെ തന്നെ നടന്നതായി പൊളിക്കലിനു ചുമതലയുള്ള എഡിഫൈസ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Read More »

രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുന്നു; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ…

രാജ്യത്ത് ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന്‍റെ വില 0.05 പൈസയും ഡീസലിന്‍റെ വില 0.12 പൈസയുമാണ്‌ ഇന്ന്‍ വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 76.01 രൂപയും ഡീസലിന്‍റെ വില 0.12 പൈസ വര്‍ധിച്ച്‌ 69.17 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 81.60 രൂപയും ഡീസലിന്‍റെ വില 0.13 പൈസ വര്‍ധിച്ച്‌ 72.54 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയില്‍ …

Read More »

യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ പിഴവ് സമ്മതിച്ച്‌ ഇറാന്‍…!

യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ പിഴവ് സമ്മതിച്ച്‌ ഇറാന്‍. യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് സമ്മതിച്ച്‌ ഇറാന്‍ രംഗത്ത് വരുകയായിരുന്നു. സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച്‌ ഇറാന്റെഔദ്യോഗിക ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തങ്ങളുടെ സൈന്യം, യുക്രൈന്‍ വിമാനം വെടിവെച്ചിട്ടത് മനഃപൂര്‍വമല്ലെന്നും സംഭവിച്ചത് മാനുഷികമായ പിഴവാ(human error) ണെന്നും ഇറാന്‍ വ്യക്തമാക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി എട്ട് രാവിലെ ടെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന …

Read More »

ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച്‌ 20 പേര്‍ മരണപ്പെട്ടു..!

ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച്‌ 20 പേര്‍ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് ഒമ്പതരയോടെ ഗിനിയോയിലെ ജിടി റോഡിലാണ് അപകടം ഉണ്ടായത്. ജയ്പൂരില്‍ നിന്ന് കൗനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കു വന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ശേഷം ബസിന് തീ കത്തുകയായിരുന്നു. 43 പേരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് കനൗജ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

സ്വര്‍ണ്ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി; ഇന്ന് മാത്രം പവന് കുറഞ്ഞത്..

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന്‍ പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 29,520 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണ വില 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തിയിരുന്നു. പിന്നീട് ഇതിനു ശേഷം പവന് വീണ്ടും 160 രൂപ കുറഞ്ഞ് 29,680 രൂപയിലെത്തുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലെയും ഇടിവിന് കാരണമായിരിക്കുന്നത്.

Read More »

പേപ്പര്‍ പേനകളുടെ വിതരണം; കൗതുകം ഉണര്‍ത്തി പവിത്രേശ്വരം സ്കൂള്‍…!!

പുത്തൂര്‍; കൊട്ടാരക്കര പവിത്രേശ്വരം കെഎന്‍എന്‍എംഎച്ച്എസിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സമാജത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പേപ്പര്‍ പേനകളുടെ വിതരണം കഴിഞ്ഞ ദിവസം സംസ്കൃത സഭയില്‍വച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ മുരളീകൃഷ്ണന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. സമാജത്തിന്‍റെയും സ്കൂളിന്‍റെയും പേരുകള്‍ പതിപ്പിച്ച പേനകള്‍ കുട്ടികള്‍ക്ക് ഏറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിന്‍റെ പ്രഥമഘട്ടം എന്ന നിലയില്‍ ആരംഭിച്ചതാണ് പേപ്പര്‍ പേനകളുടെ വിതരണം. ഉപയോഗാനന്തരം എന്തും വലിച്ചെറിയപ്പെടുന്നതിലൂടെ അത് പ്രകൃതിക്കും മനുഷ്യനും നാശമാണ് വരുത്തിവെക്കുന്നത്. …

Read More »

എംഎസ് ധോണി ഏകദിന ടീമില്‍നിന്ന് ഉടന്‍ വിരമിക്കും? വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കോച്ച്..?

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിക്കും. സൂചന നല്‍കിയത് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ധോണിയുമായി താന്‍ സംസാരിച്ചിരുന്നതായും, ടീമില്‍ ഒരിക്കലും കടിച്ചുതൂങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്ന ആളല്ല ധോണിയെന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി കളിക്കുമെന്നും, ഐപിഎല്ലിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ധോണിയെ ടി ട്വന്‍റി …

Read More »

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര മൂന്നാമത്തെ മത്സരം പൂനെയില്‍..!

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബരയിലെ മൂന്നാമത്തെ മത്സരം നാളെ പൂനെയില്‍ നടക്കും.  മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുക. പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം നാളെ ഇറങ്ങുക. ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

Read More »