കൊച്ചി: വാളയാർ കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയിൽ. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിന് മുമ്പ് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. കോടതി ഇടപെട്ടാണ് കേസിൽ തുടരന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. മക്കളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം …
Read More »സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയില്ല; നിർദേശം ഉപേക്ഷിച്ച് സർക്കാർ
തിരുവനന്തപുരം: നാലാം ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധിയില്ല. ഈ നിർദ്ദേശം ഉപേക്ഷിക്കാൻ സർക്കാരിൽ ധാരണയായി. അവധി വിഷയത്തിൽ ചീഫ് സെക്രട്ടറി വി.പി.ജോയ് സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എൻ.ജി.ഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും ഈ നിർദ്ദേശത്തെ എതിർത്തിരുന്നു. നാലാം ശനിയാഴ്ച അവധിയാക്കുന്നത് സംബന്ധിച്ച് ആദ്യം സംഘടനകളുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ മുന്നോട്ടുവച്ച നിബന്ധനകളിലൊന്നും തീരുമാനമായില്ല. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സി.പി.എം …
Read More »അതിവേഗം 25,000 റൺസ്; തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് കോഹ്ലി
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25,000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലി. 25,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമാണ് കോഹ്ലി. ഇന്നലെ ഓസ്ട്രേലിയക്കെതിരെ 20 റൺസ് നേടിയ കോഹ്ലി ഇപ്പോൾ ടെസ്റ്റ്, ഏകദിന, ടി 20 ഫോർമാറ്റുകളിൽ നിന്ന് 25,012 റൺസാണ് നേടിയിട്ടുള്ളത്. തന്‍റെ 549-ാം ഇന്നിങ്സിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. സച്ചിൻ തെൻഡുൽക്കറുടെ 577 ഇന്നിങ്സുകളിൽ നിന്ന് 25,000 റൺസ് എന്ന റെക്കോർഡാണ് കോഹ്ലി …
Read More »വനിതാ ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് നിർണായകം, അയർലണ്ടിനെ നേരിടും
പോർട്ട് എലിസബത്ത്: വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. പോർട്ട് എലിസബത്തിലെ സെന്‍റ് ജോർജ് പാർക്കിൽ നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യ അയർലണ്ടിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഇന്ന് ജയിക്കാനായാൽ ഇന്ത്യ സെമിയിലെത്തും. തോറ്റാൽ നാളത്തെ പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
Read More »പിഎഫ്ഐ പ്രവർത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തു; സർക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: പിഎഫ്ഐ മിന്നൽ ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തതായി സർക്കാർ. കോടതി ഉത്തരവ് നടപ്പാക്കിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ നിയോഗിച്ച ക്ലെയിം കമ്മീഷണർക്ക് ഓഫീസ് തുടങ്ങാൻ 6 ലക്ഷം രൂപ അനുവദിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ജപ്തി നടപടികൾ നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 …
Read More »സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനം
മലപ്പുറം: സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. മന്ത്രി വി.എൻ വാസവന്‍റെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധനവ്. വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് 25 പൈസയിൽ നിന്ന് 50 പൈസയായാണ് ഉയർത്തിയത്.
Read More »സൗദി അറേബ്യയിൽ ഇന്നും അതിശൈത്യം; താപനില ഘട്ടം ഘട്ടമായി ഉയരും
റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ അതിശൈത്യമുണ്ടാകുമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി. ദൈർഘ്യമുള്ള ശീത തരംഗമാണിതെന്നും ഈ വർഷത്തെ ഒമ്പതാമത്തെ തരംഗമാണിതെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലാണ് ഇത് ഏറ്റവും ഉയർന്നത്. ഇത് തിങ്കളാഴ്ച വരെ തുടരും. ശേഷം താപനില ഘട്ടം ഘട്ടമായി …
Read More »ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ
മസ്കത്ത്: വടക്ക്-പടിഞ്ഞാറൻ കാറ്റ് മൂലം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ദോഫാർ, അൽ വുസ്ത, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലെ മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലുമാണ് പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളത്. കാറ്റ് ദൃശ്യപരതയെ ബാധിക്കാനും സാധ്യതയുണ്ട്.
Read More »ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ദൃശ്യങ്ങൾ വൈറൽ
ശ്രീനഗർ: സോഷ്യൽ മീഡിയയിൽ വൈറലായി ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിക്കുന്ന രാഹുൽ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും ദൃശ്യങ്ങൾ. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് പങ്കുവച്ച വീഡിയോയിൽ സഹോദരങ്ങൾ മഞ്ഞിലൂടെ സ്നോമൊബൈൽ ഓടിക്കുന്നത് കാണാം. കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഗുൽമാർഗ്. നിരവധി വിനോദ സഞ്ചാരികൾക്കിടയിൽ മാറിമാറി ഒരു സ്നോമൊബൈൽ ഓടിക്കുന്ന പ്രിയങ്കയേയും രാഹുലിനെയും വീഡിയോയിൽ കാണാം. രണ്ട് ദിവസത്തെ സ്വകാര്യ വിനോദയാത്രയുടെ …
Read More »ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല, പുതിയ നിയമനങ്ങള്‍ നടത്തും; ടിസിഎസ്
മുംബൈ: ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ആരെയും പിരിച്ച് വിടില്ലെന്ന് ടിസിഎസിന്‍റെ ചീഫ് എച്ച്ആർ ഓഫീസർ മിലിന്ദ് ലക്കഡ് അറിയിച്ചു. ജീവനക്കാരെ നിയമിച്ച് കഴിഞ്ഞാൽ ദീർഘകാല കരിയറിനായി അവരെ പരിശീലിപ്പിക്കുക എന്നതാണ് ടിസിഎസിന്‍റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യ ഭീഷണിയെത്തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്താണ് ടിസിഎസിന്‍റെ തീരുമാനം. വളരെയധികം നിയമനങ്ങൾ നടത്തിയതിനാലാണ് കമ്പനികൾക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വന്നതെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി. …
Read More »