ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
Read More »‘ഈശോ സിനിമ സംവിധായകന്‍ നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്…
ഈശോ സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഈശോ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് കാത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന് ബിഷപ്പ് ചോദിക്കന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. മധ്യതിരുവിതാംകൂര്‍ ധാരാളം പേര്‍ക്ക് തന്റെ ബന്ധുവിനടക്കം ഇങ്ങനെ പേരുണ്ടല്ലോ ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും അദ്ദേഹം …
Read More »സ്വന്തം ഇഷ്ടപ്രകാരം പേരിട്ടതല്ല, ഈശോ സിനിമയുടെ പേര് മാറ്റില്ല: നിലപാട് വ്യക്തമാക്കി നാദിര്‍ഷാ…
താന്‍ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷാ. കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധത്തിന് ശേഷമാണ് നാദിര്‍ഷായുടെ മറുപടി. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്ച ങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി. പി. ജോസഫ് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം …
Read More »നവരസക്കെതിരെ പ്രതിഷേധം ശക്തമാക്കി മതവിശ്വാസികള്‍; നെറ്റ്ഫ്ളിക്സിനെതിരെ നിയമനടപടി വേണമെന്നും ആവശ്യം; പ്രതിഷേധം ആന്തോളജിയിലെ ഇന്മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഖുറാനെ അപമാനിച്ചെന്ന്….
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്നു ചിത്രമായിരുന്നു നവരസ. പേര് സുചിപ്പിക്കുന്നത് പോലെ ഒന്‍പത് രസങ്ങളെ ചെറുചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ആന്തോളജി രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഗസത് 6 ാം തീയ്യതി നെറ്റ്ഫ്‌ളിക്‌സിലുടെ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ദിനങ്ങളില്‍ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുക്കാന്‍ ചിത്രത്തിന് സാധിച്ചു. എന്നാല്‍ ചിത്രം പുറത്തിറങ്ങി നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തികയും മുന്‍പ് തന്നെ വിവാദങ്ങളിലേക്ക് വീഴുകയാണ് നവരസയും. ആന്തോളജിയിലെ …
Read More »‘ഖുറാനെ അപമാനിക്കുന്നു’ പാര്‍വതിയും സിദ്ധാര്‍ത്ഥും അഭിനയിച്ച നവരസക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ വിമർശനം…
പ്രേക്ഷകര്‍ ആകംക്ഷയോടെ കാത്തിരുന്ന നവരസ എന്ന ആന്തോളജി ചിത്രത്തിനെതിരെ ബാന്‍ ക്യാമ്ബെയ്ന്‍. നവരസയുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. തമിഴ് ദിനപത്രമായ ദിനതന്‍തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. തുടര്‍ന്നാണ് ട്വിറ്ററില്‍ ബാന്‍ നെറ്റ്ഫ്‌ലിക്സ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആകാന്‍ തുടങ്ങി. ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണ്, നെറ്റ്ഫ്‌ലിക്‌സിനെതിരെ വേണ്ട നിയമനടപടി സ്വീകരിക്കണം എന്നാണ് ട്വിറ്ററില്‍ ഉയരുന്ന ആവശ്യം. ഖുറാനിലെ വാക്യം പോസ്റ്ററില്‍ നിന്നും നീക്കം …
Read More »നാടന്‍പാട്ട് കലാകാരനും കാര്‍ട്ടൂണിസ്‌റ്റുമായ ബാനര്‍ജി അന്തരിച്ചു…
ശ്രദ്ധേയമായ ‘താരകപ്പെണ്ണാളേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നാടന്‍പാട്ട് കലാകാരനും പ്രസിദ്ധ കാര്‍ട്ടൂണിസ്‌റ്റുമായ പി.എസ് ബാനര്‍ജി അന്തരിച്ചു. നാൽപ്പത്തിയൊന്നു വയസായിരുന്നു. കൊവിഡ് രോഗം ഭേദമായ ശേഷമുളള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യമുണ്ടായത്. കൊല്ലം ശാസ്‌താംകോട്ട മനക്കരമനയില്‍ പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ടെക്‌നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറായി ജോലിനോക്കിയിരുന്ന ബാനര്‍ജി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്‍ട്ടൂണിസ്‌റ്റുമായിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് …
Read More »ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധം; തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി യാഷിക ആനന്ദ്…
അടുത്തിടെയാണ് അമിത വേഗതയില്‍ സഞ്ചരിച്ച് ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ താരത്തിന്റെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെടുകയും ഗുരുതരമായി പരിക്കേറ്റ താരം ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമായിരുന്നു. കഴിഞ്ഞദിവസം ഉറ്റസുഹൃത്തിന്റെ വേര്‍പാടില്‍ മനംനൊന്ത് യാഷിക ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെ മറ്റൊരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ യാഷികയ്ക്കെതിരേ മറ്റൊരു ആരോപണവുമായി രംഗത്തെത്തി. യാഷിക നിരുത്തരവാദിത്തത്തോടെ വണ്ടിയോടിക്കുന്ന ഒരാളാണെന്നും നേരത്തേ ഒരു ഡെലിവറി ബോയിയെ വണ്ടിയിടിച്ചു കൊന്നുവെന്നുമായിരുന്നു …
Read More »പ്രശസ്ത പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു…
പ്രശസ്ത പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. പവനരച്ചെഴുതുന്നു, ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്ബിളി, എന്നിവയാണ് പ്രശസ്ത മലയാള ഗാനങ്ങള്‍. കൊച്ചി കാരയ്ക്കാട്ട് മാറായില്‍ കുടുംബാംഗവും സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്റെ അമ്മയുമാണ്. മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1973ല്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ‘അബല’യാണ് ആദ്യമായി പാടിയ ചിത്രം. ചേര്‍ത്തല ശിവരാമന്‍ നായര്‍ ആയിരുന്നു ഗുരു. യേശുദാസും കല്ല്യാണിയും …
Read More »‘മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല’; നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരന്‍ രാജീവ് ഗോവിന്ദന്‍
നര്‍ത്തകി മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് താനാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരനും നിര്‍മാതാവുമായ രാജീവ് ഗോവിന്ദന്‍. ”ആ രാജീവ് നായര്‍ ഞാനല്ല…”, എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് രാജീവ് ഗോവിന്ദന്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നത്. മേതില്‍ ദേവികയുടെ ഭര്‍ത്താവാണെന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വീഡിയോകള്‍ക്കെതിരെയാണ് രാജീവ് വിമര്‍ശനമുന്നയിച്ചത്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രാജീവ് വ്യക്തമാക്കി. സംവിധായകന്‍ സച്ചിയും പൃഥ്വിരാജും …
Read More »കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍…
കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍. കഴിഞ്ഞ മാസം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്‍മാരെ ബോളിവുഡിന്റെ പ്രിയ താരം അക്ഷയ് കുമാർ സന്ദര്‍ശിച്ചിരുന്നു. ചിത്രങ്ങളും വീഡിയോകളും അക്ഷയ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സന്ദർശനം കഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ബിഎസ്എഫ് സമൂഹമാധ്യമത്തിലൂടെ പുതിയൊരു വിവരം അറിയിച്ചിരിക്കുകയാണ്. കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിനായി അക്ഷയ് കുമാര്‍ ഒരു കോടി രൂപ സംഭാവന നല്‍കിയെന്നാണ് ബിഎസ്എഫ് …
Read More »