കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാനങ്ങള്‍ ധനസഹായം കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഭാവിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കേണ്ടതുണ്ടെന്ന് ജൂണ്‍ 30നാണ് …
Read More »സംസ്ഥാനത്ത് ഇന്ന്19,675 പേര്‍ക്ക് കോവിഡ്; 142 മരണം; 19,702 പേര്‍ രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 2792 തിരുവനന്തപുരം 2313 തൃശൂര്‍ 2266 കോഴിക്കോട് 1753 കോട്ടയം 1682 മലപ്പുറം 1298 ആലപ്പുഴ 1256 കൊല്ലം 1225 പാലക്കാട് 1135 പത്തനംതിട്ട 1011 കണ്ണൂര്‍ 967 …
Read More »രാത്രിയില്‍ ടാക്സിയില്‍ വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു…
കര്‍ണാടകയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. ടാക്സിയില്‍ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചുവെന്ന് പരാതി. അക്രമത്തിന് ഇരയായ യുവതി തന്നെയാണ് പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു ഐടി കമ്ബനിയിലെ ജീവനക്കാരിയാണ് യുവതി. ചൊവ്വാഴ്ച പാര്‍ടി കഴിഞ്ഞ് രാത്രി …
Read More »കരിപ്പൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് കിലോ ഹെറോയിന്‍ പിടികൂടി…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയില്‍. ആഫ്രിക്കന്‍ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് പിടികൂടിയത്. വിപണിയില്‍ 25 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് യുവതിയില്‍ ഇന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ പിടികൂടിയത്. ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതല്‍ …
Read More »പുതുച്ചേരിയില്‍ തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മയ്യഴിയില്‍ ഒക്‌ടോബര്‍ 21ന്…
പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലേക്കും പത്ത് കൊമ്യൂണ്‍ പഞ്ചായത്തിലേക്കും 108 വില്ലേജ് പഞ്ചായത്തിലേക്കുമായി മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 21നാണ് മയ്യഴി നഗരസഭ തെരഞ്ഞെടുപ്പ്. മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ 25, 28 തീയ്യതികളിലും. ഒക്ടോബര്‍ 31ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റോയി പി തോമസ് പുതുച്ചേരിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ …
Read More »ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തു; നടി ശംന ഖാസിമിനെതിരെ വിമര്‍ശനം…
ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത സംഭവത്തില്‍ നടി ശംന ഖാസിമിനെതിരെ വിമര്‍ശനം. ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്ബ്യന്‍സ്’ എന്ന ഷോയിലെ വിധികര്‍ത്താവാണ് ഷംന. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന വേദിയിലെത്തി കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തു. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ ശംന കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. …
Read More »ചാരക്കേസ്; മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ, രണ്ട് കോടി വീതം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം…
ഐഎസ്ആർഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎസ്ആർഒ ഗൂഡാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ …
Read More »വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, കടകളെല്ലാം അടഞ്ഞുകിടക്കും; ഭാരത ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 27 ന് നടത്തുന്ന ഭാരത ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. ഭാരത് ബന്ദിനായുള്ള പ്രവര്‍ത്തനങ്ങള്‍ കിസാന്‍ മോര്‍ച്ച ഊര്‍ജിതമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദിനായി സമരസമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ബന്ദ് പൂര്‍ണമാക്കാനാണ് സംഘടനകളുടെ ശ്രമം. സെപ്തംബര്‍ 27 ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് …
Read More »രത്നങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് 42 ലക്ഷം തട്ടി; നാലുപേര്‍ക്കെതിരെ കേസ്…
അപൂര്‍വ രത്നങ്ങളും സ്വര്‍ണങ്ങളും വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് ശ്രീകണ്ഠപുരം സ്വദേശിയില്‍നിന്ന് 42,50,000 രൂപ തട്ടിയെടുത്തു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. കൈതപ്രത്തെ പുറത്തേട്ട് ഹൗസില്‍ ഡെന്നീസ് ജോസഫിന്റെ പരാതിയില്‍ കോട്ടയം മീനച്ചിലിൽ സ്വദേശി ജെറിന് വി. ജോസ് (45), ആന്ധ്രാപ്രദേശ് അനന്തപുരിലെ നായിഡു (40), കോട്ടയം തിരുവഞ്ചൂരിലെ സി.എസ്. ശ്രീനാഥ് (35), കോട്ടയത്തെ ജിജിന് (45) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ശ്രീകണ്ഠപുരത്തെ മുഹമ്മദലി എന്നയാളുടെ 450 ഗ്രാം തൂക്കം വരുന്ന രത്നങ്ങളും …
Read More »താലിബാനെ പങ്കെടുപ്പിക്കണമെന്ന പാക് നിലപാട് അംഗരാജ്യങ്ങള്‍ തള്ളി ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…
താലിബാനെ ചൊല്ലി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാകിസ്ഥാന്‍ നിലപാടിനെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. താലിബാനെ അംഗീകരിക്കാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തു. ആമിര്‍ ഖാന്‍ മുത്താഖിയാണ് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി. മുത്താഖിയെ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യമെന്നാണ് …
Read More »