Breaking News

National

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്; 152 മരണം; 20,510 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 3033 എറണാകുളം 2564 കോഴിക്കോട് 1735 തിരുവനന്തപുരം 1734 കൊല്ലം 1593 കോട്ടയം 1545 മലപ്പുറം 1401 പാലക്കാട് 1378 ആലപ്പുഴ 1254 കണ്ണൂര്‍ 924 പത്തനംതിട്ട 880 …

Read More »

ഗോഡൗണില്‍ സൂക്ഷിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ച്‌ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം…

ചാമരാജ്പേട്ടിലുള്ള ട്രാന്‍സ്പോര്‍ട്ടിങ് കമ്ബനിയുടെ ഗോഡൗണില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒപ്പം രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പടക്കങ്ങള്‍ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തുകയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ തിരക്കേറിയ വ്യാപാര …

Read More »

വിമാന ടിക്കറ്റ്​ നിരക്ക് താങ്ങാനാവുന്നില്ല; ഗള്‍ഫിലേക്ക് മടങ്ങാനാവാതെ നിരവധി പേര്‍…

ഗള്‍ഫിലേക്കുള്ള സാധാരണ വിമാന സര്‍വീസ് പുനരാരംഭിക്കാത്തതു മൂലം വിസാ കാലാവധിയുള്ളവരും വിഷമിക്കുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ നിരക്ക് അമിതമാണെന്നതാണ് പ്രശ്നം. പലര്‍ക്കും ഗള്‍ഫിലെത്തിയാല്‍ തന്നെ പഴയ വേതനം ലഭിക്കുമോയെന്ന ആശങ്കയുമുണ്ട്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സാധാരണ സര്‍വീസ് അടുത്ത മാസം മുതല്‍ പുനരാരംഭിക്കുമോയെന്നതും വ്യക്തമായിട്ടില്ല എന്നാല്‍ യു.എ.ഇയിലേക്ക് സന്ദര്‍ശക വിസയില്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ പോകുന്നുണ്ട്. അവിടെ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കൂടുതല്‍ ഇളവുകളും മറ്റും പ്രഖ്യാപിച്ച …

Read More »

പെഗസസ്; കേന്ദ്രസര്‍ക്കാറിന് തിരിച്ചടി, കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും…

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയില്‍ നിന്നും തിരിച്ചടി. കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും അടുത്തയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനിരിക്കെയാണ് കേസന്വേഷണം സുപ്രിംകോടതി നേരിട്ട് നടത്തുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയെ സുപ്രിംകോടതി അംഗീകരിക്കുന്നില്ലെന്നതിന്റെ …

Read More »

വീട്ടില്‍ സ്ഥിരമായി മൂര്‍ഖന്‍ പാമ്പ്; വീട്ടിലെ നിധിയ്ക്ക് കാവല്‍ നില്‍ക്കുന്നതിനാണ് പാമ്പ് വരുന്നതെന്ന് ജോത്സ്യന്‍; നിധി തേടി വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ചപ്പോൾ കണ്ടത്…

കര്‍ണാടകയില്‍ ചാമരാജനഗറിലെ അമ്മാനപുര ഗ്രാമത്തിലെ വീട്ടില്‍ നിധിയുണ്ടെന്ന ജ്യോല്‍സ്യന്റെ വാക്ക് വിശ്വസിച്ച്‌ വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ച്‌ പൊല്ലാപ്പ് പിടിച്ച്‌ ദമ്ബതികള്‍. 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല മുറികളെല്ലാം മണ്ണ് കൊണ്ട് നിറയുകയും ചെയ്തു.വീട്ടില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. കേസെടുത്തില്ലെങ്കിലും പൊലീസ് ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചു. ഗ്രാമത്തില്‍ മറ്റാരും അറിയാതെ രഹസ്യമായാണ് വീടിനുള്ളില്‍ ഇവര്‍ കുഴിയെടുത്തത്. ഇങ്ങനെ മാറ്റുന്ന …

Read More »

ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു…

ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹര്‍ത്താലാകും. അതേസമയം സംസ്ഥാനത്ത് വന്‍ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ …

Read More »

അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരി മരിച്ചു…

ഡല്‍ഹിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരിയായ സ്ത്രീ മരിച്ചു. മുഖര്‍ജി നഗറിലെ നിരങ്കരി കോളനിയില്‍ താമസിക്കുന്ന നേഹ വര്‍മ, ഭര്‍ത്താവ് ധരം വര്‍മ കെട്ടിടത്തിലേക്ക് വരുന്നതിനിടെയാണ് ടെറസില്‍ നിന്ന് ചാടിയതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. നേഹയും ഭര്‍ത്താവും ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഈ ദമ്ബതികള്‍ക്ക് യുഎസില്‍ താമസിക്കുന്ന ഒരു മകനും മകളുമുണ്ട്. ദമ്ബതികള്‍ …

Read More »

സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത; വിസ കാലാവധി നീട്ടി നല്‍കും…

സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസ എടുത്തിന് ശേഷം കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 മാര്‍ച്ച്‌ 24 ന് മുമ്ബ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്. ഇതനുസരിച്ച്‌ വിസകളുടെ കാലാവധി …

Read More »

രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; പുതുതായി 31,923 കേസുകള്‍; 282 മരണം…

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 31,923 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 282 പേര്‍ കൊവിഡ് ബാധിതരായി മരണപ്പെട്ടു. നിലവില്‍ 3,01,604 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. അതേസമയം, 187 ദിവസത്തിനിടയിലെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്. ഇന്നലെ ദിവസം 31,990 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം 71 ലക്ഷത്തിന് …

Read More »

അടിമാലിയില്‍ ശൈശവ വിവാഹം; വരനും പൂജാരിയുമടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്…

ഇടുക്കി ബൈസണ്‍വാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ വരനും ബന്ധുക്കളും അടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഈ മാസം ഒന്‍പതിനാണ് വിവാഹം നടന്നത്. ദേവികുളം സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമാണ് പ്രായമുള്ളത്. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ വിവരം ലഭിക്കുകയും തുടര്‍ന്ന്, ദേവികുളം, രാജാക്കാട് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിക്കുയുമായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും വിവാഹം …

Read More »