Breaking News

National

ഡൽഹിയിൽ ഭീകരർ പിടിയിലായ സംഭവം; ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ സ്ഫോടനം…

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരർ ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ സ്ഫോടനമെന്ന് പൊലീസ്. പാലങ്ങളും റെയിൽ പാളങ്ങളും തകർക്കാൻ ഭീകരർക്ക് പരിശീലനം ലഭിച്ചതായി പൊലീസ് പറയുന്നു. ഇതിനായി വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ഭീകരർ ഒത്തുചേരാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി. ആറു ഭീകരരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത് . ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ …

Read More »

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ക്രൂരനെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുമെന്ന് മന്ത്രി; പിന്നാലെ മൃതദേഹം റെയില്‍വേ പാളത്തില്‍…

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാന്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. കേസിലെ പ്രതി ‘ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന് ‘ ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പൊലീസ് സംഘങ്ങളെ രൂപീകരിക്കുകയും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം റെയില്‍വേ പാളത്തില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ്; 208 മരണം; 25,588 പേര്‍ക്ക് രോഗമുക്തി….

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,61,239 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,33,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1718 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ …

Read More »

കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്ബത്തൂര്‍…

കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്ബത്തൂര്‍ കോര്‍പറേഷന്‍. ശരവണപട്ടിയിലെ നഴ്‌സിങ് കോളജില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികളാണെങ്കിലും 10 ദിവസം കോളജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണു അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്വാറന്റൈന്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കോളജ് അധികൃതര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നു ബന്ധപ്പെട്ട എല്ലാ രേഖകളുമായി കോളജിലെത്തിയ വിദ്യാര്‍ഥികളാണ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ പോസിറ്റീവായത്. …

Read More »

‘ഗോള്‍ഡിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷമറിയിച്ച്‌ പൃഥ്വിരാജ്…..

മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെ യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മലയാള സിനിമാ താരം പൃഥ്വിരാജ്. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍. ‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രേമം’ എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോള്‍ഡ്’. ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് പൃഥ്വിരാജ്.

Read More »

നീറ്റ് പേടിയില്‍ തമിഴ്‍നാട്ടില്‍ വീണ്ടും ആത്മഹത്യ; മരണം മൂന്നായി…

തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ തോൽവി ഭയന്ന് വീണ്ടും ആത്മഹത്യ. കാട്പാടി സ്വദേശിയായ പതിനേഴുകാരി സൗന്ദര്യയാണ് ജീവനൊടുക്കിയത്. ഇന്നലെ അരിയലൂരിലും അഞ്ചുദിവസം മുമ്പ് സേലത്തും നീറ്റ് പരീക്ഷപ്പേടിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ നീറ്റ് പരീക്ഷ പേടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. മെഡിക്കൽ പ്രവേശനത്തിന് നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. എന്നാൽ കേന്ദ്ര …

Read More »

മംഗലൂരുവിലെ രോഗിക്ക് നിപ ഇല്ല; കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

മംഗലൂരുവില്‍ ചികില്‍സയിലുള്ള കര്‍ണാടക സ്വദേശിക്ക് നിപ ഇല്ലെന്ന് പരിശോധനാഫലം. കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. പൂണെ എന്‍ഐവിയിലാണ് സ്രവം പരിശോധിച്ചത്. കഴിഞ്ഞദിവസമാണ് നിപ രോഗലക്ഷണങ്ങളോടെ ഇയാളെ മംഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി ലാബ് ടെക്നീഷ്യനായ ഇയാള്‍ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതാനും ദിവസം മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തുകയും ചെയ്തിരുന്നു. നിപ രോഗബാധ സംശയത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം …

Read More »

ആറ് ഭീകരരെ പിടികൂടി; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത…

ആറ് ഭീകരരെ പിടികൂടിയ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ദില്ലി പൊലീസ് പിടികൂടിയ ആറ് ഭീകരരെയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ് ആയുധങ്ങളുമായി ഇവരെ പിടികൂടിയത്. ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ സംഘമാണ് ദില്ലിയിലും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമായി ആറ് ഭീകരരെ കഴിഞ്ഞ ദിവസം പിടികൂടിയത്. പിടിയിലായ ജന്‍ മുഹമ്മദ് ഷേക്ക് , ഒസാമ , മൂല്‍ ചന്ദ്, മുഹമ്മദ് …

Read More »

മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; നദികള്‍ കരകവിഞ്ഞതോടെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയില്‍…

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാകുന്നു. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. നദികള്‍ കരകവിഞ്ഞതോടെ ഈ സംസ്ഥാനങ്ങളുടെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായ അവസ്ഥയാണ്. ബംഗാള്‍ തിരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ തീരത്തും മഴ ശക്തമാവാന്‍ കാരണം. ചത്തീസ്ഗഡില്‍ റായ്പൂര്‍, ഗരിയാബന്ദ് ജില്ലകള്‍ പൂര്‍ണമായും വെള്ളത്തി നടിയിലായി. പൈരിനദി കര കവിഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഹാരാഷ്ട്രയില്‍ ഗോദാവരി നദി കരകവിഞ്ഞതോടെ …

Read More »

നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വില വര്‍ധിച്ചു; ഇന്നത്തെ വില അറിയാം…

സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു പവന് 35,440 രൂപയാണ് ഇന്ന് വില. ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപയും കൂടി. 4,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വില. സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ …

Read More »