Breaking News

National

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ പാർട്ടികൾ മോദിക്ക് കത്തയച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട …

Read More »

മദ്യലഹരിയിൽ വിമാനത്തിൽ സഞ്ചരിച്ച വിദ്യാർഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു

ന്യൂഡല്‍ഹി: മദ്യലഹരിയിൽ വിമാനത്തിൽ യാത്ര ചെയ്ത വിദ്യാർത്ഥി സഹയാത്രികനുമേൽ മൂത്രമൊഴിച്ചു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ വിമാനത്തിലാണ് സംഭവം. യുഎസ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് മൂത്രമൊഴിച്ചത്. ന്യൂയോർക്കിൽ നിന്ന് രാത്രി 9.15ന് പുറപ്പെട്ട് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എഎ 292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന യുവാവ് ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ ദേഹത്തായി. ഇതോടെ അധികൃതരെ വിവരമറിയിച്ചു. എന്നാൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥി ക്ഷമാപണം നടത്തിയതിനാൽ അഭ്യർത്ഥനപ്രകാരം പൊലീസിനെ അറിയിച്ചില്ലെന്ന് …

Read More »

ബിഹാറുകാരെ ആക്രമിക്കുന്നെന്ന വ്യാജ പ്രചരണം; അതിഥി തൊഴിലാളികൾ തമിഴ്നാട് വിടുന്നു

ചെന്നൈ: ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ ആക്രമിക്കുന്നു എന്ന വ്യാജ പ്രചാരണത്തെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട് വിടുന്നു. തിരുപ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പ്രചരിപ്പിച്ചും മറ്റ് ചില അക്രമ സംഭവങ്ങളുടെ വീഡിയോകളും പ്രചരിപ്പിച്ചാണ് ഭീതി പടർത്തുന്നത്. വ്യാജപ്രചാരണം നടത്തിയതിന് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ബിഹാറി കുടിയേറ്റ തൊഴിലാളികൾ വ്യാജപ്രചാരണങ്ങൾ വിശ്വസിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. മാസങ്ങൾക്ക് മുമ്പ് ബിഹാറി …

Read More »

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: മാരിയോൺ ബയോടെക്കിന്റെ ലൈസന്‍സ് റദ്ദാക്കും

ന്യൂഡൽഹി: ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർമ്മാതാക്കൾക്കെതിരെ നടപടി. നോയിഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക് നിർമ്മിച്ച കഫ് സിറപ്പായ ‘ഡോക് -1 മാക്സ്’ കഴിച്ച് 18 കുട്ടികളാണ് മരിച്ചത്. മാരിയോൺ ബയോടെക്കിന്‍റെ ഉത്പാദന ലൈസൻസ് റദ്ദാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. കഫ് സിറപ്പിൽ എഥിലിൻ ഗ്ലൈക്കോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് …

Read More »

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. റെഗുലേറ്റർമാർ ഇക്കാര്യം പരിശോധിക്കും. കോടിക്കണക്കിന് ഡോളറാണ് അദാനി തന്‍റെ രാജ്യത്ത് നിക്ഷേപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ വിശ്വാസം അർപ്പിച്ചതിന് അദാനി ഗ്രൂപ്പിനോട് എന്നും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണ്. എന്തെങ്കിലും ആരോപിക്കപ്പെട്ടതുകൊണ്ട് അത് സത്യമാണെന്ന് അർത്ഥമാക്കുന്നില്ല. പൊതു നിയമപ്രകാരം കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ നിരപരാധിയാണ്. നിക്ഷേപങ്ങളിലൂടെ ഓസ്ട്രേലിയയിൽ …

Read More »

വിജയം ആഘോഷമാക്കാനൊരുങ്ങി ബിജെപി; സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മോദി നേരിട്ടെത്തും

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സർക്കാർ രൂപീകരണം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7 നും ത്രിപുരയിൽ മാർച്ച് 8 നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും. നാഗാലാൻഡിലും മേഘാലയയിലും ബിജെപിയുൾപ്പെടുന്ന സഖ്യവും ത്രിപുരയിൽ ബിജെപിയുമാണ് സർക്കാർ രൂപീകരിക്കുന്നത്. മൂന്ന് വടക്കുകിഴക്കൻ …

Read More »

ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കും, ഭയപ്പെടേണ്ടതില്ല: എം കെ സ്റ്റാലിൻ

ചെന്നൈ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ തൊഴിലാളികളെ ഉദ്യോഗസ്ഥർ ആക്രമിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും സ്റ്റാലിൻ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ ഭയപ്പെടേണ്ടതില്ല. ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ, ഹെൽപ്പ് ലൈനിൽ വിളിക്കുക. തമിഴ്നാട് സർക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളെപ്പോലെ പരിഗണിച്ച് സഹായിക്കും, സ്റ്റാലിൻ പറഞ്ഞു. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണമുണ്ടായെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബിഹാർ …

Read More »

നിലവിൽ അനുഭവപ്പെടുന്ന പനിയ്ക്കും ചുമയ്ക്കും കാരണം എച്ച്3എൻ2 വൈറസെന്ന് ഐസിഎംആർ

ന്യൂ‍ഡൽഹി: ഇൻഫ്ലുവൻസ വൈറസിന്‍റെ ഉപവിഭാഗമായ എച്ച്3എൻ2 വൈറസാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പനി, ചുമ എന്നിവയ്ക്ക് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇൻഫ്ലുവൻസ വൈറസിന്‍റെ മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എൻ2 വൈറസ് മൂലം കൂടുതൽ ആശുപത്രിവാസം ഉണ്ടാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളമുള്ള വിവിധ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ (വിആർഡിഎൽഎസ്) ശൃംഖലയിലൂടെയാണ് ഐസിഎംആർ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഡിസംബർ …

Read More »

97 ദിവസത്തിന് ശേഷം ഇന്ത്യയിൽ 300ലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: 97 ദിവസത്തിന് ശേഷം ഇന്ത്യയിൽ 300 ലധികം പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം നിലവിലെ കേസുകൾ 2,686 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ 334 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 5,30,775 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രണ്ട് മരണവും കേരളത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,54,035 …

Read More »

മമതക്കെതിരെ പരാമർശം; കോൺഗ്രസ് വക്താവിനെ പുലർച്ചെ വീട്ടിൽകയറി അറസ്റ്റ് ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പരാമർശം നടത്തിയ കോൺഗ്രസ് വക്താവ് കൗസ്തവ് ബഗ്ചി അറസ്റ്റിൽ. നോർത്ത് 24 പർഗനാസ് ജില്ലയിലെ ബാരക്പോറിലെ വസതിയിൽ ശനിയാഴ്ച പുലർച്ചെ 3.30ന് പോലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. സാഗർഡിഗി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം ബഗ്ചി മമതാ ബാനർജിയെ വ്യക്തിപരമായി വിമർശിച്ചിരുന്നു. ബഗ്ചിക്കെതിരെ തൃണമൂൽ കോൺഗ്രസ് വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. ബഗ്ചിയെ ബർടോള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ കോൺഗ്രസ് പ്രവർത്തകർ …

Read More »