തലശേരിയില്‍ നിന്നും പഴനിയിലെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെറോഡരികില് നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗസംഘം പീഡിപ്പിച്ച കേസില്‍ പരാതിക്കാര്‍ പ്രതി സ്ഥാനത്തേക്ക്. രണ്ട് സംസ്ഥാനങ്ങളിലെ ഡിജിപിമാരെ മുള്‍മുനയില്‍ നിര്‍ത്തിയ പീഡനക്കേസിന്റെ അന്വേഷണം ഇനി പഴനി പോലീസില്‍ മാത്രം. തലശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് എഫ്ഐആര്‍ ഉള്‍പ്പെടെ കേരള ഡിജിപി വഴി തമിഴ്നാട് പോലീസിന് കൈമാറി. ബ്ലാക്ക് മെയില്‍ നടത്തി പണം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന …
Read More »കോവിഡ് വ്യാപനവും മരണനിരക്കും പിടിച്ചുനിര്‍ത്താനായി; സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി…
കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസാണ് സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് …
Read More »കനത്ത മഴ തുടരുന്നു; റോഡുകൾ വെള്ളത്തിനടിയിൽ: മഴക്കെടുതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട്…
മുംബൈയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകിത്തുടങ്ങിയ മഴ ഇന്ന് പുലർച്ചെയും തുടർന്നു. മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. ചില ലോക്കൽ ട്രെയിനുകളെയും മഴ ബാധിച്ചു. ബാന്ദ്ര, അന്ധേരി തുടങ്ങിയ ഇടങ്ങളിലൊക്കെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴക്കെടുതികളുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. സിയോൺ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈ നഗരത്തിനു ലഭിച്ചത് 64.45 മില്ലിമീറ്റർ മഴയാണ്. നഗരത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ 120.67 മില്ലിമീറ്റർ …
Read More »ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍…
ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകളെന്ന് റിപ്പോർട്ട്. ഇക്കാര്യം വെളിപ്പെടുത്തിയത് കമ്പനി തന്നെയാണ്. 2021 ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍ക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് അതിന്റെ ആദ്യ ഇടനില മാര്‍ഗ്ഗനിര്‍ദ്ദേശ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യമുള്ളത്. മെയ് 15 മുതല്‍ ജൂണ്‍ 15 വരെ 29 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി ആപ്ലിക്കേഷന്‍ വെളിപ്പെടുത്തി. 95 ശതമാനം അക്കൗണ്ടുകളും സ്പാം …
Read More »രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്‌റ്റ് മാസം അവസാനത്തോടെ; രണ്ടാം തരംഗത്തെക്കാള്‍ ശക്തി അല്‍പം കുറയുമെന്ന് സൂചന; ഐസിഎംആര്‍…
രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗം ശക്തമാകുമെന്ന ആശങ്കയ്‌ക്കിടയില്‍ ഇന്ത്യയിലെ മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്ന് ഐസിഎംആര്‍. ‘ഓഗസ്‌റ്റ് മാസം അവസാനത്തോടെ ആരംഭിക്കുന്ന കൊവിഡ് മൂന്നാം തരംഗം രാജ്യമെമ്ബാടുമുണ്ടാകും. എന്നാല്‍ രണ്ടാംഘട്ട വ്യാപനത്തിന്റെയത്ര ശക്തമാകില്ല.’ പകര്‍ച്ചാവ്യാധി വിഭാഗത്തിന്റെ തലവനായ ഡോ.സമീരന്‍ പണ്ഡ അഭിപ്രായപ്പെട്ടു. ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രെയേസൂസ് വ്യാഴാഴ്‌ച അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര ആരോഗ്യ നിയന്ത്രണ അടിയന്തര സമിതി …
Read More »കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 30 പേര്‍ കിണറ്റില്‍ വീണു; 4 മരണം; മരണസംഖ്യ ഉയരാൻ സാധ്യത…
കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വൻ അപകടം. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയില്‍ ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറിന്റെ മതില്‍ ഇടിഞ്ഞാണ് മുപ്പതോളം പേര്‍ കിണറ്റിലേക്ക് വീണത്. ഇതില്‍ നാല് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 15 പേരെ രക്ഷിച്ചു. 13 ഓളം പേര്‍ ഇപ്പോഴും കിണറിനകത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 അടി ആഴ്ച്ചയുള്ള കിണറ്റിലേക്കാണ് പെണ്‍കുട്ടി വീണത്. കിണറ്റില്‍ 20 വെള്ളമുണ്ടെന്ന് …
Read More »ജമ്മു കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു; നാലിടങ്ങളില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി…
ജമ്മു കശ്മീരിലെ ദന്മാര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. രഹസ്യ വിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ സുരക്ഷ സേന നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഈ വര്‍ഷം ഇതുവരെ 78 ഭീകരരെ വധിച്ചതായി കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. അതേസമയം ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. ജമ്മു, സാംബ മേഖലകളിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം …
Read More »വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത…
ബിഹാറില്‍ വ്യാജമദ്യദുരന്തം. ദുരന്തത്തിൽ പതിനാറുപേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറന്‍ ചമ്ബാരനില്‍ ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്. വ്യാജമദ്യ ദുരന്തമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് അപകടത്തിന്റെ വ്യാപ്തി പുറത്തെത്തിച്ചത്. അതിനകം തന്നെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗ്രാമവാസികള്‍ സംസ്‌കരിച്ചിരുന്നെന്നാണ് വിവരം. ലോരിയ പൊലീസ് സ്റ്റേഷന്‍ പരിധിക്കു കീഴിലുള്ള ദിയോര്‍വ ദിയരാജ് ഗ്രാമത്തില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് നിരവധിപേര്‍ മരിച്ചതായി വിവരം ലഭിച്ചുവെന്ന് ചമ്ബാരന്‍ റേഞ്ച് ഡി.ഐ.ജി. ലല്ലന്‍ മോഹന്‍ …
Read More »ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്തു; കേരളത്തിന് 4122 കോടി രൂപ ലഭിക്കും…
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തു . 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന് 4122 കോടി രൂപയാണ് ലഭ്യമാവുക. രണ്ട് തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റിയിലും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റിയിലുമാണ് തുക വിതരണം ചെയ്യുക. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് …
Read More »അതിതീവ്ര മഴയുടെ തോത് വര്‍ദ്ധിക്കുന്നു, കേരളം സുരക്ഷിതമല്ല : പ്രളയം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്…
കേരളം പ്രളയത്തിന്റെ കാര്യത്തില്‍ സുരക്ഷിതമല്ലെന്ന് പഠനം. പ്രളയം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നു. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ്. വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്. പ്രളയമുണ്ടായ 2018 ലും 2019 ലുമുണ്ടായ മഴ ഏറെക്കുറെ സമാനമായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി. പക്ഷേ മഴയുടെ …
Read More »