Breaking News

National

ജാതിവിവേചനത്തെ തുടർന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു…

നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജിവെച്ച് മലയാളി അധ്യാപകന്‍. ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ വിപിന്‍ പിയാണ് ജോലി രാജിവെച്ചത്. 2019ലാണ് വിപിന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അന്ന് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു. രാജിവെക്കുന്നതിനുള്ള പ്രധാന കാരണം ഇതു തന്നെയാണെന്നും രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന വ്യക്തികളില്‍ നിന്നാണ് വിവേചനം നേരിട്ടത്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. …

Read More »

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,617 പേര്‍ക്ക് കോവിഡ്; 853 മരണം…

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 853 പേരാണ് മരിച്ചത്. 59,384 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 46,617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5,09,637 ആണ്. രാജ്യത്ത് 2,95,48,302 പേര്‍ രോഗമുക്തി നേടി.

Read More »

സംസ്ഥാനത്ത് ഇന്നും 12000 കടന്ന് കോവിഡ് രോഗികള്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തിനു മുകളിൽ; 124 മരണം…

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,98,55 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് …

Read More »

ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 25.50 രൂപ കൂട്ടി; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല…

ഇന്ധനവില സർവകാല റെക്കോർഡിൽ തുടരുന്നതിനിടെ പാചകവാതക വിലയും കുതിക്കുന്നു. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപ ഇന്ന് വർധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് …

Read More »

എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്…

ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഗ്രീന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി തുടങ്ങി. ഓസ്ട്രിയ, ജര്‍മനി, സ്ലോവേനിയ, ഗ്രീസ്, ഐസ്‌ലാന്‍ഡ്, സ്‌പെയിന്‍, അയര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ എട്ട് രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. കോവിഷീല്‍ഡും കോവാക്‌സിനും എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ട് വാക്‌സീനും അംഗീകാരം നല്‍കാത്തതിനാല്‍ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ഇന്ത്യ …

Read More »

കുടുംബത്തിലെ അഞ്ചുപേരുടെ നഗ്നമായ മൃതദേഹങ്ങൾ പാടത്ത്; വീട്ടുടമസ്ഥന്‍ പിടിയില്‍

മധ്യപ്രദേശില്‍ മെയ് 13ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ പാടത്ത് നിന്ന് കണ്ടെത്തി. അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് ദാരുണ സംഭവം. മൃതദേഹങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊലീസ് കുഴിച്ചെടുത്തത്. മമത ഭായ് കസ്‌തേ (45), ഇവരുടെ പെണ്‍മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ (15), പവന്‍ ഓസ്വാള്‍ (14) …

Read More »

കോവിഡ് പ്രതിസന്ധിയില്‍ ബാങ്ക് ഇടപാടുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു; ഉപഭോക്താകള്‍ക്ക് ആശങ്ക…

കോവിഡ് പ്രതിസന്ധിയില്‍ ഉപഭോക്താകള്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിന് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു. ഇനി മുതല്‍ ചെക് ബുകിന് ഫീസ് ഈടാക്കുന്നതായിരിക്കും. കൂടാതെ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും ഫീസ് ഈടാക്കുന്നതായിരിക്കും. നാല് തവണ ഫ്രീ ആയിട്ട് പണം പിന്‍വലിക്കാം എന്നാല്‍ അഞ്ചാം തവണ മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. കൂടാതെ, എസ്ബിഐ സീറോ ബാലന്‍സ് അകൗണ്ടുകളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കും. ബാങ്കിങ് മേഖലയിലെ പുതിയ പരിഷ്‌കാരം ഉപഭോക്താക്കളെ സാരമായ രീതിയില്‍ …

Read More »

അമ്മയോടൊപ്പം വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോയ പെണ്‍കുട്ടിയുടെ മൃതദേഹം കുറ്റികാട്ടില്‍; രണ്ടു പേര്‍ അറസ്റ്റില്‍…

മാതാവിനൊപ്പം വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. വെങ്കമ്ബാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണു കുട്ടിയെ കാണാതായത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. …

Read More »

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറി; 3 ജീവനക്കാര്‍ അറസ്റ്റില്‍…

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് 3 ജീവനക്കാര്‍ അറസ്റ്റില്‍. രണ്ട് ഡ്രൈവര്‍മാരെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തിരുവല്ലയിലേക്ക് മഹാരാഷ്ടയില്‍ നിന്നു വന്ന സ്പിരിറ്റിലാണ് തിരിമറി കണ്ടെത്തിയത്. മുന്‍പും തിരിമറി നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. സ്പിരിറ്റ് വരവു കണക്കുകളുടെ രേഖകളില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍്റ് സംഘം വിശദമായ പരിശോധന നടത്തും. സ്ത്രീകളടക്കമുള്ള കൂടുതല്‍ ജീവനക്കാര്‍ക്ക് തിരിമറിയില്‍ പങ്കുണ്ടെന്ന് എക്സൈസ് സംഘം.

Read More »

ഡെല്‍റ്റ പ്ലസ് വേരിയന്റിന് പുറമെ നാല് കൊറോണ വൈറസ് വേരിയന്റുകളുടെയും വ്യാപനം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ഏറ്റവും പുതിയ ഡെല്‍റ്റ പ്ലസ് വേരിയന്റിന് പുറമെ നാല് കൊറോണ വൈറസ് വേരിയന്റുകളുടെയും അപകടം ഉത്തര്‍പ്രദേശില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്, ഈ വകഭേദങ്ങള്‍ കാരണം ഒരു ‘കോക്ടെയ്ല്‍ അണുബാധ തരംഗ’ത്തിന്റെ സാധ്യതയെക്കുറിച്ച്‌ മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എസ്‌എന്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, ഈ നാല് വകഭേദങ്ങള്‍ ബി .1.617.3, ഡെല്‍റ്റ വേരിയന്റ് ബി .1.617.2, ബി .1.1.318, സി .37 എന്നിവയാണ്, അതില്‍ സി 37 അല്ലെങ്കില്‍ ‘ലാംഡ’ വേരിയന്റ് …

Read More »