ന്യൂഡൽഹി: പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സൗജന്യ കൗൺസിലിങ് സംവിധാനമൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിർഭർ ഭാരത് അഭിയാന് കീഴിലാണ് ‘മനോദർപ്പൺ’ എന്ന പേരിൽ ഇ-കൗൺസിലിങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുക. വാർഷിക പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് -19 മഹാമാരിക്ക് ശേഷം വിദ്യാർത്ഥികളുടെ മാനസികവും വൈകാരികവുമായ അവസ്ഥയിലുണ്ടായ മാറ്റം പരിഗണിച്ച് 10, 12 …
Read More »ജി 20യിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ
ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ ഇന്ത്യ. ‘ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം’ എന്ന രീതിയിൽ വിഷയം അവതരിപ്പിക്കുന്നതിന് റഷ്യയുടെയും ചൈനയുടെയും അനുമതി തേടാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കും. യുദ്ധം രണ്ടാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചർച്ച നടത്താനുള്ള ഇന്ത്യയുടെ നീക്കം. ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് മേധാവികളുടെയും യോഗത്തിൽ ഈ …
Read More »ആനകളെ പരിപാലിക്കാൻ സ്വകാര്യ വ്യക്തികളെയോ മതസ്ഥാപനങ്ങളെയോ അനുവദിക്കില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിൽ ഇനി ആനകളെ പരിപാലിക്കാനോ, കൈവശം വെക്കാനോ സ്വകാര്യ വ്യക്തികളെയോ മതസ്ഥാപനങ്ങളെയോ അനുവദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിസ്ഥിതി, വനം വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളേയും അടിയന്തരമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്ഷേത്രങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും കീഴിലുള്ള എല്ലാ ആനകളെയും സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് …
Read More »ബിബിസി വിഷയം ഉന്നയിച്ച് ബ്രിട്ടൺ; നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ഇന്ത്യ
ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ച് ബ്രിട്ടൺ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവർലിയാണ് ബിബിസി റെയ്ഡിന്‍റെ വിഷയം ഉന്നയിച്ചത്. ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ജയശങ്കർ ഇതിന് മറുപടി നൽകി. ബിബിസി …
Read More »ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ; ഉദ്ഘാടനം 11ന് പ്രധാനമന്ത്രി നിര്‍വഹിക്കും
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പത്ത് വരി ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സർക്കാർ ഉയർത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റോഡ് തുറക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് മലയാളികളാണ്. മലബാറിൽ നിന്നുള്ളവർക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ …
Read More »വിമാനത്തിലെ ബിസിനസ് ക്ലാസ് ഭക്ഷണത്തിൽ പ്രാണി; എയർ ഇന്ത്യയ്‌ക്കെതിരെ പരാതി
മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 671 വിമാനത്തിലെ യാത്രികനായ മഹാവീർ ജെയിനാണ് ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയത്. വീഡിയോ സഹിതമാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണികളുണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. സീറ്റ് 2 സി. എന്ന കുറിപ്പോടെയാണ് മഹാവീർ ജെയിൻ …
Read More »സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം; ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. വിവാഹപ്രായം ഏകീകരിക്കുന്നത് പാർലമെന്‍റിന്‍റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും നിയമം രൂപീകരിക്കാൻ പാർലമെന്‍റിനോട് നിർദ്ദേശിക്കാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതിക്ക് …
Read More »മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്കാരം ജോണ്‍ ബ്രിട്ടാസിന്
ന്യൂ ഡൽഹി: മികച്ച പാർലമെന്‍റേറിയനുള്ള സൻസദ് രത്ന പുരസ്കാരം ഡോ.ജോൺ ബ്രിട്ടാസ് എം.പിക്ക്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, സംവാദങ്ങളിലെ പങ്കാളിത്തം, ഇടപെടൽ എന്നിവയുൾപ്പെടെ സഭാ നടപടികളിലെ മികവിനുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്. പാർലമെന്‍ററി സഹമന്ത്രി അർജുൻ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എസ്.കൃഷ്ണമൂർത്തിയായിരുന്നു സഹാധ്യക്ഷൻ. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്‍റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പാർലമെന്‍റേറിയൻ അവാർഡിന്‍റെ നടത്തിപ്പ് ചുമതല പ്രൈം …
Read More »കർണാടകയിൽ ഐഎഎസ്-ഐപിഎസ് പോര്; രോഹിണി നഗ്ന ചിത്രങ്ങൾ അയച്ചുവെന്ന് രൂപ
ബെംഗളൂരു: കർണാടകയിൽ വനിതാ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥമാരുടെ സോഷ്യൽ മീഡിയയിലൂടെയുള്ള പോര് തുടരുന്നു. രണ്ട് ദിവസത്തെ ആരോപണങ്ങൾക്ക് ശേഷം, മൂന്നാം ദിവസവും ഡി. രൂപ ഐപിഎസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരി നഗ്നചിത്രങ്ങൾ അയച്ചുവെന്ന് ആരോപിച്ചാണ് തിങ്കളാഴ്ചത്തെ ഫേസ്ബുക്ക് പോസ്റ്റ്. അയച്ച നഗ്നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്ക്രീൻഷോട്ടും അവർ പങ്കിട്ടു. ചില സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള മറുപടിയുമാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. എന്നാൽ …
Read More »എല്ലാ സഹായങ്ങൾക്കും നന്ദി; രക്ഷാപ്രവർത്തനത്തിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി
ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ ദോസ്തിന് നന്ദി പറഞ്ഞ് തുർക്കി അംബാസഡർ. സിറിയ-തുർക്കി ഭൂചലനത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെയും സൈന്യത്തെയും തുർക്കിയിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത്ത് സുനേൽ ഇന്ത്യയുടെ അകമഴിഞ്ഞ സഹായത്തിന് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. “ഇന്ത്യാ ഗവൺമെന്‍റിനെപ്പോലെ, വിശാലമനസ്കരായ ഇന്ത്യൻ ജനതയും ഭൂകമ്പ ബാധിതരെ സഹായിക്കാൻ കൈകോർത്തു. ഇന്ത്യയുടെ വിലമതിക്കാനാവാത്ത എല്ലാ സഹായത്തിനും നന്ദി,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. …
Read More »