Breaking News

National

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്ബതാം തിയ്യതി വരെ കടുത്ത നിയന്ത്രണങ്ങള്‍…

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ഒമ്ബതാം തിയ്യതി വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി 15 ശതമാനത്തില്‍ നിലനിന്നാല്‍ മാത്രമേ ലോക്ഡൌണ്‍ എടുത്ത് കളയുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരു ദിവസം മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലെത്തിയത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന …

Read More »

കോവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ റിലയന്‍സ്…

കോവിഡ് കവര്‍ന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങായി റിലയന്‍സ്. ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്ബളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും. റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്. …

Read More »

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച്‌ ഇപ്പോഴും അജ്ഞാതം; വരാനിരിക്കുന്നത് വലിയ മഹാമാരി ; ശാസ്ത്രലോകത്തിന്റെ വലിയ മുന്നറിയിപ്പ്…

കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്ബോഴും അതിന് കാരണമായ വൈറസിന്റെ ഉത്പ്പത്തിയെ കുറിച്ച്‌ ഇന്നും അജ്ഞാതമായി തുടരുന്നു. വൈറസ് ഇപ്പോഴും ലോകത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.  ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച്‌ ഇനിയും ആധികാരികമായ ഒരു വിവരവും നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതു തന്നെ ഇതിനു കാരണം. ഇതേ കുറിച്ചുള്ള വിവര ശേഖരണത്തിനായി ചൈന സഹകരിക്കുന്നില്ല. കൊവിഡ് 19 നെകുറിച്ച്‌ വ്യക്തമായ …

Read More »

ഭര്‍ത്താവിനെ കൊലപ്പെടുത്തി 3 കഷ്ണമാക്കി വീട്ടിലെ അടുക്കളിയില്‍ കുഴിച്ചിട്ട സംഭവം; 27കാരിയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്ന് കഷ്ണമാക്കി വീട്ടിലെ അടുക്കളിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ 27കാരിയായ യുവതിയും കാമുകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ റയീസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ആറ് വയസുള്ള മകള്‍ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പെണ്‍കുട്ടിയാണ് സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ റയീസിന്റെ ഭാര്യ ഷാഹിദയേയും കാമുകന്‍ അനികേത് എന്ന അമിത് മിശ്രയേയും കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷഹീദ താമസിച്ച …

Read More »

‘ഞാന്‍ മരിച്ചിട്ട് ആരും സന്തോഷത്തോടെ ജീവിക്കേണ്ട’; ഒറ്റപ്പെട്ടുപോയ കോവിഡ് പോസിറ്റിവായ അമ്മായിയമ്മ മരുമകളെ കെട്ടിപ്പിടിച്ചു; യുവതിക്ക് വൈറസ് ബാധ

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയതിന്റെ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ ആലിംഗനം ചെയ്ത് അമ്മായിയമ്മ. പിന്നാലെ മരുമകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തെലങ്കാനയിലെ സോമാരിപ്പേട്ട ഗ്രാമത്തിലാണ് സംഭവം. മരുമകള്‍ക്ക് കോവിഡ് പോസിറ്റിവായതിനെ പിന്നാലെ സ്ത്രീ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരിയെത്തി യുവതിയെ രാജന്ന സിര്‍സില്ല ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. കോവിഡ് പോസിറ്റാവായതിന് പിന്നാലെ വീട്ടുകാര്‍ അകലം പാലിച്ചതില്‍ അമ്മായിയമ്മ അസ്വസ്ഥയായിരുന്നു. തനിക്ക് കോവിഡ് വരാന്‍ വേണ്ടി അവര്‍ …

Read More »

വധശിക്ഷയ്ക്ക് വിധിച്ച മലയാളി യുവാവിന് യൂസഫലി നല്‍കിയത് രണ്ടാം ജന്മം…

അബുദാബിയില്‍ എംഎ യൂസഫലിയുടെ ഇടപെടലില്‍ മലയാളി യുവാവിന് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അബുദാബി മുസഫയില്‍ വെച്ച്‌ താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ സ്വദേശി ബെക്സ് കൃഷ്ണന്റെ വധശിക്ഷ വിധിച്ചത്‌. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി …

Read More »

മകനെ വധിക്കാന്‍ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ച്‌ അച്ഛന് ദാരുണാന്ത്യം…

മകന് നേരെ എറിയാന്‍ കരുതിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ അറുപത്തഞ്ചുകാരനായ അച്ഛൻ മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തില്‍ മകനും പരിക്കേറ്റു. ഷെയ്ഖ് മത്‌ലബ് സ്ഥിരമായി മദ്യപിച്ച്‌ എത്തിയിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ കലഹം ഉണ്ടാവുക പതിവായിരുന്നു. ഫാക്ടറിത്തൊഴിലാളിയായ മകന്‍ ഷെയ്ഖ് നസീര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മദ്യലഹരിയിലായിരുന്ന മത്‌ലബുമായി തര്‍ക്കമുണ്ടായതായി അയല്‍വാസികള്‍ അറിയിച്ചു. Read more…

Read More »

ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുന്നു: വാട്സ് ആപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍…

വാട്സ് ആപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രത്തിന്റെ പരാതി. നിലവില്‍ പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷന്‍ നല്‍കുകയാണ് വാട്സ് ആപ്പ് എന്നാണ് കേന്ദ്രത്തിന്റെ പരാതിയില്‍ പറയുന്നത്. പ്രൈവസി പോളിസി അംഗീകരിക്കാന്‍ സാധാരണക്കാരെ നിര്‍‍ബന്ധിതരാക്കുകയാണ് കമ്ബനി. രാജ്യത്ത് പുതിയ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ വരുന്നതിന് മുമ്ബ് പരമാവധി …

Read More »

ആശങ്കയ്ക്ക് ഒഴിയുന്നു : രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തില്‍ താഴെ…

രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറില്‍ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,887 പേര്‍ രോഗബാധിതരായി മരമണടഞ്ഞു. രാജ്യത്ത് ഇതുവരെ 2,84,41,986 പേരാണ് ആകെ കൊവിഡ് ബാധിതരായത്. ആകെ 3,37,989 പേര്‍ മരണമടഞ്ഞു.അതേ സമയം 22,10,43,693 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

പിതാവിന്‍റെ ജന്മദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയ 19കാരനെ കുത്തിക്കൊന്നു (വീഡിയോ)

പിതാവിന്‍റെ ജന്മദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയ 19കാരന്‍ കുത്തേറ്റുമരിച്ചു. യുവാവിനെ കുത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറിലാണ് സംഭവം. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുനാല്‍ എന്ന 19കാരന്‍ പേസ്ട്രി ഷോപ്പിലേക്ക് നടക്കുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് വളഞ്ഞ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുനാലിനെ നാലുപേരും വീണ്ടും വീണ്ടും കുത്തുന്നതായി …

Read More »