കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് അണ്‍ലോക്കുചെയ്യല്‍ പ്രക്രിയ ആരംഭിക്കുക. ദൈനംദിന വേതന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫാക്ടറികളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ദില്ലിയില്‍ 24 മണിക്കൂറിനിടെ 1100 കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.5% മായി കുറഞ്ഞിട്ടുണ്ട്.
Read More »ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ട് പ്രതികളെ വെടിവച്ചു കൊന്ന് ബംഗ്ലൂരു പൊലീസ്; രണ്ട് പ്രതികള്‍ക്ക് പരിക്ക്…
ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ രണ്ടു പേര്‍ പൊലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു കൊന്നുവെന്ന് പൊലീസ് പറയുന്നു. രണ്ട് പേര്‍ക്ക് വെടിവയ്‌പ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. റിധോയ് ബാബു(25), സാഗര്‍(23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് പിടികൂടിയത്. സുരക്ഷിത സ്ഥാനത്ത് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു …
Read More »സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന്റെ ഇന്നത്തെ വില അറിയാം…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് വില 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് വില 20 രൂപ കുറഞ്ഞ് 4570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില.
Read More »നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു…
നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയാണ് മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്. 2 ലക്ഷം രൂപ, രണ്ട് ആള്‍ ജാമ്യം എന്നിവ ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാന്‍ പാടില്ല, അന്വേഷണം സംഘത്തിന് മുന്നില്‍ ആവശ്യപെടുന്നതിനു അനുസരിച്ചു ഹാജരാകണം, തുടങ്ങിയവയാണ് …
Read More »ആശങ്ക ഇരട്ടിയാക്കി രാജ്യത്ത് മറ്റൊരു ഫംഗസ് ബാധ കൂടി, ഗുജറാത്തില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…
ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് പിന്നാലെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധയും. മൂക്കുമായി ബന്ധപ്പെട്ട ആസ്പര്‍ജില്ലോസിസ് രോഗം ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളിലും കോവിഡ് രോഗമുക്തി നേടിയവരിലുമാണ് ഈ രോഗം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വഡോദരയിലാണ് ആസ്പര്‍ജില്ലോസിസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. എസ്‌എസ്ജി ആശുപത്രിയില്‍ എട്ടു പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലും കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ …
Read More »നായ്ക്കുട്ടിയെ ബലൂണിൽ കെട്ടി പറത്തി; പ്രമുഖ യൂട്യൂബർ അറസ്റ്റിൽ…
വളര്‍ത്തുപട്ടിയെ ബലൂണില്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. ഇന്ത്യയിലെ അറിയപ്പെടുന്ന യൂട്യൂബര്‍മാരില്‍ ഒരാളായ ഗൗരവ് ശര്‍മയാണ് അറസ്റ്റിലായത്. ഹീലിയം ബലൂണില്‍ നായ്ക്കുട്ടിയെ കെട്ടി പറത്തി വിടുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പീപ്പിള്‍ ഫോര്‍ ആനിമല്‍ സൊസൈറ്റി പ്രവര്‍ത്തകനായ ഗൗരവ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി മാളവ്യ പൊലീസ് യൂട്യൂബറെ അറസ്റ്റ് ചെയ്തത്. മെയ് 21 നാണ് വീഡിയോ ചിത്രീകരിച്ചത്. ഗൗരവ് ശര്‍മയും …
Read More »കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കണം, കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി…
കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ് വരെയുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് കുട്ടികളിലെ …
Read More »ആശ്വാസമേകി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ കുറവ്; രോഗമുക്തി നിരക്ക് 90.34 ശതമാനമായി ഉയര്‍ന്നു…
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഇന്ത്യയില്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകളാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നിരക്ക് 90.34 തമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും സജീവകേസുകളുടെ എണ്ണം ഉയര്‍ന്നുതന്നെയാണ് …
Read More »ഇനി, മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠിക്കാം; പുതിയ അധ്യയനവര്‍ഷം മുതല്‍ നടപ്പാകും…
മലയാളം ഉള്‍പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിന് അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ് അവസരം. മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിനാണ് അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നതിനായാണ് തീരുമാനം. ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം …
Read More »പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍…
പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗോള്‍പുരി എരിയയിലാണ് സംഭവം. വാഹനപരിശോധനക്കിടെ പാലുമായി പോവുകയായിരുന് സ്‌കൂട്ടര്‍ യാത്രക്കാരനെ നമ്ബര്‍ പ്ലേറ്റില്ലാത്തതിനാല്‍ പൊലീസ് തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ നമ്ബര്‍ പ്ലേറ്റ് ഇല്ലാത്തതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ യുവാവിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാല്‍ പാത്രങ്ങളില്‍ ഒളിപ്പിച്ചുവെച്ച 40 മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെത്തിയത്. ഹരിയാനയില്‍ വില്‍പന നടത്താന്‍ വേണ്ടിയാണ് മദ്യം കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞു. റോഹ്തക് …
Read More »