ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുന്നു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ വച്ചത്. തിരുവല്ലൂര്‍ റെവന്യൂ ഡിവിഷണല്‍ …
Read More »കളക്ടര്‍ തെറിച്ചു ; യുവാവിനോടും കുടുംബത്തോടും മാപ്പു പറഞ്ഞ് മുഖ്യമന്ത്രി…
ഛത്തീസ്ണ്ഡില് ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ അച്ചടക്ക നടപടി. സൂരജ്പുര്‍ കളക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു. കളക്ടറുടെ നടപടിയെ അപലപിച്ച മുഖ്യമന്ത്രി യുവാവിനോടും കുടുംബത്തോടും മാപ്പു പറയുന്നതായും ട്വിറ്ററില്‍ കുറിച്ചു. ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനാണ് ജില്ലാ കളക്ടറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മര്‍ദനമേറ്റത് കളക്ടര്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി നിലത്ത് …
Read More »കേരളത്തിലെ ആദ്യ വനിതാ കമേഴ്സ്യല്‍ പൈലറ്റായി ജെനി ജെറോം; ആദ്യദൗത്യം പിറന്നനാടിലേക്ക്…
ജെനി ജെറോം പറത്തിയ എയര്‍അറേബ്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ തൊട്ടത് തീരദേശമേഖലക്ക് മറ്റൊരു ചരിത്രനേട്ടം കൂടി സമ്മാനിച്ചായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആദ്യ വനിതാ കമേഴ്സ്യല്‍ പൈലറ്റ് എന്ന നേട്ടമാണ് ജെനി കരസ്ഥമാക്കിയത്. ആദ്യദൗത്യം തന്നെ പിറന്നനാടിന്റെ റണ്‍വേയിലെക്ക് ഇറങ്ങാനായത് ഇരട്ടി മധുരമായി. വര്‍ഷങ്ങളായി അജ്മാനില്‍ താമസിക്കുന്ന തിരുവനന്തപുരം കൊച്ചുതുറ സ്വദേശികളായ ജെറോം-ബിയാട്രീസ് ദമ്ബതികളുടെ മകളാണ് 23 വയസ്സുള്ള ജെനി. ശനിയാഴ്ച രാത്രി ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ അറേബ്യയുടെ …
Read More »കൊവിഡ് ; ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി…
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞെങ്കിലും ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1600 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 2.5 ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മെയ് 31 മുതല്‍ തങ്ങള്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More »ആശ്വാസ ദിനം; ഇന്ത്യയില്‍ ഇന്ന് രണ്ടര ലക്ഷത്തിൽ താഴെ പുതിയ കൊവിഡ് കേസുകള്‍; മരണനിരക്കിലും കുറവ്…
ഇന്ത്യയില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറില്‍ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മെയ് മാസത്തില്‍ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഏപ്രിലില്‍ 66.13 ലക്ഷം കൊവിഡ് കേസുകളും മാര്‍ച്ചില്‍ 10.25 ലക്ഷം കൊവിഡ് …
Read More »ഞങ്ങളില്‍ ഒരാളായാണ് കാണുന്നത്, സൗമ്യയ്ക്ക് ഓണററി സിറ്റിസണ്‍ഷിപ്പ നല്‍കും; കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍….
ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യ സന്തോഷിനോടുള്ള ആദര സൂചകമായി ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കുമെന്ന് ഇസ്രയേല്‍. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉപമോധാവി റോണി യെദീദിയ ക്ലീനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്. കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ മകന്‍ അഡോണിനെ സംരക്ഷിക്കുമെന്നും റോണി യദീദി അറിയിച്ചു. ഇസ്രയേലിന്റെ തീരുമാനത്തെ …
Read More »കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്…
കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍പറഞ്ഞ …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; സംസ്ഥനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്….
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനാല്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 23-05-202, നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24-05-2021 തീയതിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 25-05-2021 തീയതിയില്‍ തിരുവനന്തപുരം, കൊല്ലം, …
Read More »മുംബൈ ബാര്‍ജ് അപകടം; ഇതുവരെ 61 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; 188 പേരെ രക്ഷപ്പെടുത്തി…
മുംബൈയില്‍ ബാര്‍ജ് ദുരന്തത്തില്‍ മരണപ്പെട്ട 61 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ 26 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയതായി കമ്ബനി അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടി പ്രത്യേക മുങ്ങല്‍ വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ നാവിക സേന നിയോഗിച്ചിട്ടുണ്ട്. ടൗട്ടെ ചുഴലികാറ്റില്‍ ഉണ്ടായ ബാര്‍ജ് ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി 2 പ്രത്യേക മുങ്ങള്‍ വിദഗ്‌ധ സംഘത്തെ നാവികസേന നിയോഗിച്ചു. സമുദ്രത്തിന് അടിയിലുള്ള വസ്തുക്കളെ ശബ്ദതരംഗത്തിലൂടെ കണ്ടെത്തുന്ന …
Read More »‘ഇവരും എന്റെ മക്കള്‍’: തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് ദിവസേന യുവാവ് നൽകുന്നത് 40 കിലോ ചിക്കന്‍ ബിരിയാണി….
കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ദിവസം ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ കൊറോണ എന്ന മഹാമാരിയുടെ ആരംഭം മുതല്‍ നാഗ്പൂരിലെ തെരുവുനായകള്‍ക്ക് കുശാലാണ്. എന്നും സുഭിക്ഷമായ ഭക്ഷണം. രഞ്ജീത്ത് നാഥ് എന്ന വ്യക്തിയാണ് ദിവസേന 40 കിലോയോളം ബിരിയാണിയുമായി തന്റെ ‘മക്കള്‍’ എന്ന് വിശേഷിപ്പിക്കുന്ന നായ്ക്കളെ തേടിയെത്തുന്നത്. 190 നായ്ക്കള്‍ക്കാണ് ദിവസേന ബിരിയാണി സത്കാരം. ബുധന്‍, ഞായര്‍, വെള്ളി ദിവസങ്ങളില്‍ …
Read More »