Breaking News

National

തുടർച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി…

തുടര്‍ച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കേരളം അടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം എണ്ണക്കമ്ബനികള്‍ വീണ്ടും ഇന്ധന വില ദിനംപ്രതി പുതുക്കാന്‍ തുടങ്ങിയത് ഇന്നലെയാണ്. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ യഥാക്രമം പതിനഞ്ചും പതിനെട്ടും പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90.74 രൂപയായിട്ടുണ്ട്. ഡീസലിന് 81.12 രൂപയും ആയിരുന്നു.

Read More »

പിടിച്ചു നിര്‍ത്താനാവാതെ കൊവിഡ് വ്യാപനം; രാജ്യത്ത് 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്ക് കൂടി കോവിഡ്; 3780 മരണം…

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 3,780 പേരുടെ മരണവും കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു . അതെ സമയം ഇതുവരെ രാജ്യത്ത് 2,26,188 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 34,87,229 സജീവ രോഗികളും ഇന്ത്യയിലുണ്ട്. ഇതുവരെ രാജ്യത്ത് 2,06,65,148 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,69,51,731 ആയി. അതെ സമയം ഇതുവരെ …

Read More »

കോവിഡ് വ്യാപനം രൂ​ക്ഷമാകുന്നു; വ്യാപനം ഇനിയും കൂടിയേക്കും; കര്‍ശന നിയന്ത്രണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നും കര്‍ശന നിയന്ത്രണം ഇവിടെയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചു. ഇതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. പഞ്ചാബില്‍ 80 ശതമാനത്തോളം പേര്‍ ലക്ഷണങ്ങള്‍ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ …

Read More »

കോവിഡിൽ മുങ്ങി കേരളം; സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്; 57 മരണം; 34,143 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ …

Read More »

മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് കുറയും; ഐ.ഐ.ടിയുടെ പഠനം…

മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് കുറയുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം. മെയ് പകുതിയോടെ ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. എന്നാല്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ചു നാള്‍ കൂടി തുടരുമെന്നും പഠനം പറയുന്നു. കാണ്‍പൂര്‍ ഐ.ഐ.ടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മെയ് 8 മുതല്‍ 20 വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലയിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകും. …

Read More »

IPL 2021| കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്; ഐപിഎല്‍ താൽക്കാലികമായി നിര്‍ത്തിവെച്ചു…

ഐപിഎല്‍ 14ാം സീസണ്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ടീമംഗങ്ങള്‍ക്കിടയിലേക്കും കോവിഡ് പടര്‍ന്നതോടെയാണ് ഐപിഎല്‍ നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. പുതുതായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഐപിഎല്‍ നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല  പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ …

Read More »

ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി, ഇനി ലോക്ഡൗണ്‍ മാത്രമാണ് പോംവഴി: എയിംസ് മേധാവി…

ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയെന്നും ഇനി ലോക്ഡൗണ്‍ മാത്രമാണ് ഏക പോംവഴിയെന്ന് ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് (എയിംസ്)മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നു ഗുലേറിയ ദേശീയമാധ്യമത്തോടു പറഞ്ഞു. ഉയര്‍ന്ന പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഇതു രണ്ടാം തവണയാണ് ഗുലേറിയ ആവശ്യപ്പെടുന്നത്. കേസുകള്‍ ഉയരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്രയും …

Read More »

ഇന്ത്യയില്‍ രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണം കാണുന്നില്ല; സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം; അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍

കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായി തുടരുകയാണ്. ഒരു സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടല്ലാതെ ഇനി അതിനെ മറികടക്കാനാകില്ല. ലോക്ക് ഡൌണ്‍ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാല്‍ അടുത്ത കുറച്ചാഴ്ചകള്‍ എങ്കിലും രാജ്യം പൂര്‍ണമായ ലോക്ക് ഡൗണിലേക്ക് പോയാല്‍ മാത്രമേ കൊവിഡിന്റെ അതിതീവ്രമായ ഈ രണ്ടാം വരവിനെ തടുത്തുനിര്‍ത്താന്‍ നമുക്കാവൂ എന്ന് സുപ്രസിദ്ധ അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോക്ടര്‍ ആന്റണി ഫൗച്ചി. ഇന്ത്യയില്‍ രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണം കാണുന്നില്ലെന്ന് …

Read More »

കൊവിഡിൽ മുങ്ങി ഇന്ത്യ : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലു ലക്ഷം പുതിയ രോ​ഗികൾ; 3,464 മരണം…

ഒറ്റ ദിവസം നാലുലക്ഷം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത് ഇന്ത്യ ആഗോളതലത്തില്‍ തന്നെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നിലെത്തുന്ന രാജ്യമായി. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 3,464 പുതിയ മരണങ്ങളും ഈ ദിവസം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര-62,919, കര്‍ണാടക-48,296, കേരളം-37,199 എന്നിങ്ങനെയാണ് മുന്നിലുള്ള സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ 828 പേരും ഡല്‍ഹിയില്‍ 375, ഉത്തര്‍പ്രദേശില്‍ 332 എന്നിങ്ങനെയാണ് മരണം. രാജ്യത്ത് ഇതുവരെ …

Read More »

സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്; മൂന്ന് ജില്ലകളില്‍ 4000 കടന്ന് പ്രതിദിന രോഗികള്‍; 49 മരണം….

സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 4915 എറണാകുളം 4642 തൃശൂര്‍ 4281 മലപ്പുറം 3945 തിരുവനന്തപുരം 3535 കോട്ടയം 2917 കണ്ണൂര്‍ 2482 …

Read More »