Breaking News

National

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില; ഇന്നത്തെ സ്വര്‍ണ്ണ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 35,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,415 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു ഇന്നലത്തെ …

Read More »

രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു; തുടര്‍ച്ചയായ മൂന്നാം ദിവസവും 2 ലക്ഷം കടന്നു; 1,341 മരിണം…

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിനു മുകളിൽ. ഇന്നലെ 2,34,692 പേര്‍ കോവിഡ് ബാധിതരായി. 1,341 പേര്‍ മരണമടഞ്ഞു. 1,23,354 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,45,26,609 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,26,71,220 പേര്‍ രോഗമുക്തരായി. 16,79,740 പേര്‍ ചികിത്സയിലുണ്ട്. 1,75,649 പേര്‍ മരണമടഞ്ഞു. ഇതിനകം 11,99,37,641 ഡോസ് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു. ഇതുവരെ 26,49,72,022 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 14,95,397 …

Read More »

വിവേകിന്‍റെ വിയോഗം; തമിഴകത്തിന്‍റെ തീരാനഷ്ടം…

തമിഴ് നടന്‍ വിവേക് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടാകുന്നത് തമിഴ് സിനിമയ്ക്ക് തീര്‍ത്തലും തീരാത്ത വിടവ് തന്നെ. തമിഴ് സിനിമയില്‍ തന്നെ എല്ലാ പ്രേക്ഷകരുടെയും സ്നേഹത്തിന് പത്രമായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ സ്വന്തമായി ആരാധക സംഘത്തെ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. …

Read More »

കോവിഡ് വ്യാപനം രൂക്ഷം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു…

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. 12ാം ക്ലാസ് പരീക്ഷയും 10ാം ക്ലാസ് പരീക്ഷയും പിന്നീട് ഓഫ് ലൈനായി നടത്തും. ജൂണ്‍ ആദ്യ വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ കൗണ്‍സില്‍ പറഞ്ഞു. അതേസമയം 10ാം ക്ലാസ് പരീക്ഷ എഴുതാനും എഴുതാതിരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. …

Read More »

ഞായറാഴ്ചകളില്‍ ലോക് ഡൗണ്‍ ; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോടോകോള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴശിക്ഷ. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ മാത്രമാണ് ലോക് ഡൗണ്‍ ദിനത്തില്‍ അനുവദിക്കുക. മെയ് മാസം 15 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസം …

Read More »

കിടക്കകള്‍ ഇല്ല ; മൃതദേഹങ്ങള്‍ വരാന്തയില്‍ ; ഗുരുതര പ്രതിസന്ധിയില്‍ ഉത്തരേന്ത്യ…

കൊവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഒരേ കിടക്കയില്‍ രണ്ട് കൊവിഡ് രോഗികളും മൃതദേഹങ്ങള്‍ വരാന്തയിലുമുള്ള ഉത്തരേന്ത്യയിലെ കൊവിഡ് സാഹചര്യത്തിന്‍റെ നേ‌ര്‍ സാക്ഷ്യമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഹൃദയ ഭേദകമായ ഈ കാഴ്ചകള്‍. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി മറി കടക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഉത്തര്‍പ്രദേശ്. പ്രതിദിന രോഗബാധയിലെ കുതിച്ചുചാട്ടം ആരോഗ്യരംഗത്തെ വല്ലാതെ സമ്മര്‍ദ്ധത്തിലാക്കുകയാണ്. പല ആശുപത്രികളിലും കിടക്കകളും ആവശ്യത്തിന് ഓക്സിജന്‍ സിലണ്ടറുകളും ഇല്ലെന്ന് പരാതിയുമുയരുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനരോഗികള്‍ ഇരുപതിനായിരം പിന്നിട്ടതും …

Read More »

പ്രശസ്ത സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ് നടന്‍ വിവേകിനെ വീട്ടില്‍ വെച്ച്‌ ബോധരഹിതനായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണോ എന്ന സംശയത്തില്‍ ഇപ്പോള്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഇന്നലെയാണ് കോവിഡ് വാക്സിന്‍ എടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 വയസ്സുകാരനായ താരത്തിന് വാക്സിന്‍ എടുത്ത ശേഷം മറ്റു കുഴപ്പങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ഇന്ന് രാവിലെ വീട്ടില്‍ വെച്ച്‌ പെട്ടെന്ന് മയക്കം വരികയും ബോധ രഹിതനാകുകയുമായിരുന്നു. സ്ഥിതി ഗുരുതരമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയർന്നു ; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്….

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. വെള്ളിയാഴ്ച പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്. ഇതോടെ പവന് 35,200 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഏപ്രില്‍ മാസം മാത്രം സ്വര്‍ണവിലയില്‍ 1,880 രൂപയുടെ വര്‍ധനവാണുണ്ടായത്.

Read More »

രാജ്യത്ത് സ്​ഥിതി അതീവ ഗുരുതരം;​ രണ്ടുലക്ഷവും കടന്ന്​ കോവിഡ്​ ബാധിതര്‍; 1,185 മരണം…

രാജ്യത്ത് കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നു.. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 15,69,743പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,74,308 പേര്‍ക്കാണ്​ കോവിഡ്​ മൂലം ഇതുവരെ രാജ്യത്ത്​ ജീവന്‍ നഷ്​ടപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത്​ 11,72,23,509പേരാണ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത്​. എന്നാല്‍ പലയിടത്തും കോവിഡ്​ വാക്​സിന്‍ …

Read More »

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ 6 പേരെ പിതാവ് കൊലപ്പെടുത്തി…

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ 6 പേരെ പിതാവ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വിശാഖപട്ടണം ജില്ലയിലെ ജത്തട ഗ്രാമത്തിലാണ് സംഭവം നടന്നത്. കുടുംബാംഗങ്ങളില്‍ ഒരാള്‍ തന്റെ മകളെ ബലാത്സംഗം ചെയ്തതാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് പിതാവ് പറഞ്ഞു. അതേസമയം ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നയാള്‍ ഒളിവിലാണ്. സംഭവത്തെ കുറിച്ച്‌ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്

Read More »