Breaking News

National

രാമക്ഷേത്ര നിര്‍മാണത്തിന് 30 ലക്ഷം സംഭാവന നല്‍കി പവന്‍‍ കല്യാണ്‍…

അയോധ്യയിലെ രാമക്ഷേത നിര്‍മാണത്തിനായി തെലുങ്ക് സിനിമ നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ 30 ലക്ഷം സംഭവന നല്‍കി. ആര്‍എസ്‌എസ് സംസ്ഥാന മേധാവി ശ്രീ ഭരത്ജിക്കാണ് അയോധ്യ റാം മന്ദിര്‍ നിര്‍മാണത്തിന് 30 ലക്ഷം രൂപയും ഇതിനുപുറമെ, 11,000 രൂപയുടെ ചെക്കും അദ്ദേഹം നല്‍കി. ശ്രീരാമചന്ദ്ര പ്രഭു ധര്‍മ്മത്തിന്റെയും സഹിഷ്ണുതയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും പ്രതിരൂപമാണ് എല്ലാവര്‍ക്കും പ്രചോദനമാണ്. പ്രഭു ശ്രീരാമന്‍ സൃഷ്ടിച്ച വഴി കാരണം ഇന്ത്യ നിരവധി ആക്രമണങ്ങളെ …

Read More »

കേരളത്തിൽ വീണ്ടും കോവിഡ് കേസ് വര്‍ധന; രാജ്യത്ത് പോസിറ്റീവ് കേസുകളില്‍ സംസ്ഥാനം മൂന്നാമത്; ജാ​ഗ്രത…

ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസ് വര്‍ധനവ്. നിലവിലെ കണക്ക് പ്രകാരം രാജ്യത്ത് മൂന്നാംസ്ഥാനത്താണ് കേരളം. രാജ്യത്ത് തുടക്കത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏറ്റവും കുറവ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഏറ്റവും അധികം പോസ്റ്റീവ് കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഐഎംഎ. മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും ഈ ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒരുലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണം. …

Read More »

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു ; ഇന്ന് 6186 പേര്‍ക്ക് കൊവിഡ് ; 26 മരണം; 5541 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. 26 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 4296 പേര്‍ രോഗമുക്തി നേടി. എറണാകുളം 1019 കോട്ടയം 674 കൊല്ലം 591 തൃശൂര്‍ 540 പത്തനംതിട്ട 512 മലപ്പുറം 509 കോഴിക്കോട് 481 ‘വെല്‍ ഡണ്‍ ടീം …

Read More »

ഇന്ത്യയിലെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കി സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്‌സ്‌ആപ്പിന് കേന്ദ്രത്തിന്റെ കത്ത്

വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമുന്നയിച്ചു കൊണ്ടുള്ള കത്ത് കേന്ദ്ര ഐ ടി വകുപ്പ് വാട്‌സ്‌ആപ്പ് സി ഇ ഒക്ക് അയച്ചു. നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…Read more ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ …

Read More »

‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍. “മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല. വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക”,ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഏറെക്കുറെ അപ്രതീക്ഷിത വിജയമാണ് അജിങ്ക്യ രഹാനെയും സംഘവും സ്വന്തം പേരിലാക്കിയത്. …

Read More »

ലോകത്തിന് മാതൃകയായ് ഇന്ത്യ : കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി രാജ്യം…

കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ. ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ ഇതിനോടകം തന്നെ കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ച്‌ കഴിഞ്ഞിരിക്കുകയാണ്. ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍…Read more ജനുവരി 20 ന് ബംഗ്ലാദേശിന് ഇന്ത്യ 2 ദശലക്ഷം ഡോസ് കോവിഷീല്‍ഡ്’ വാക്സിന്‍ സമ്മാനിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഓക്സ്ഫോര്‍ഡ്- അസ്ട്രസെനെക്ക വാക്സിനുകള്‍ വഹിക്കുന്ന …

Read More »

ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ക്ക് ദാരീണാന്ത്യം…

ഗുജറാത്തിലെ സൂറത്തില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സൂറത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കോസമ്ബ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക് ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി വണ്ടി വഴിയരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കിം-മാണ്ഡവി റോഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക് പാഞ്ഞുകയറിയത്. …

Read More »

സംസ്ഥാനത്ത് നേരിയ ആശ്വാസം ; ഇന്ന് 3,346 പേര്‍ക്ക് മാത്രം കൊവിഡ് ; 17 മരണം; 2,965 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 3,346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,480 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 574 കോഴിക്കോട് 385 മലപ്പുറം 357 കൊല്ലം 322 കോട്ടയം 308 തിരുവനന്തപുരം 296 കണ്ണൂര്‍ 187 …

Read More »

മകളെ കൊല്ലാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍ ; യുവതിയുടെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍ അരുംകൊലയ്ക്ക് പിന്നിൽ…

മകളെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. 58 കാരിയായ സുകുരി ഗിരി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും അറസ്റ്റിലായി. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. അമ്ബത്തിയെട്ടുകാരിയായ സുകുരി ഗിരിയാണ് ഇന്നലെ അറസ്റ്റിലായതെന്ന് ഒഡീഷ പൊലീസ് അറിയിച്ചു. ബാലസോര്‍ ജില്ലയിലാണ് സംഭവം. ഐസ്ക്രീമിലും കൊറോണ വൈറസ്; വിറ്റഴിച്ചത് 1800ലധികം ബോക്സുകൾ ; ഞെട്ടിക്കുന്ന് റിപ്പോർട്ട്…Read more മകളെ കൊലപ്പെടുത്താന്‍ 50,000 രൂപയാണ് സുകുരി …

Read More »

രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി…

രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി. പെട്രോളിന് ഇന്ന് 25 പൈസയാണ് വില കൂടിയത്. ഡീസല്‍ 26 പൈസയും കൂടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്ബനികള്‍ വില കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയാണ്. ഡീസല്‍ വില 79.24 രൂപയായി. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിര്‍ണയിക്കുന്നത്.

Read More »