കരിപ്പൂർ വിമാന ദുരന്തത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം അഞ്ചുപേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയിൽനിന്ന് 184 …
Read More »മൂന്നാര്‍ രാജമല മണ്ണിടിച്ചിൽ: മരണം 11 ആയി , 57പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു..
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. രക്ഷാപ്രവര്‍ത്തകര്‍ 12പേരെ രക്ഷപ്പെടുത്തി. 57പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ രാജമല മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് പെട്ടിമുടി തോട്ടംമേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഏറെ വൈകിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായാത്.
Read More »പുതിയ റെക്കോർഡുകൾ തേടി സ്വർണവില കുതിക്കുന്നു; ദിനംപ്രതി വിലയിൽ ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 480 രൂപയാണ്. ഇതോടെ പവന് 42,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,250 രൂപയിലുമാണ് വ്യാപരം നടക്കുന്നത്. രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 1720 രൂപയാണ്. ഒരു മാസത്തിനിടെ വര്‍ധിച്ചത് 6000 രൂപയും. ബുധനാഴ്ച രണ്ടു തവണയായി 920 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ചയാണ് പവന്‍ വില 40,000ല്‍ എത്തിയത്. ഇതിന് ശേഷം 1520 …
Read More »സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്…
സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 274 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 128 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 120 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 108 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 61 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 51 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള …
Read More »സ്വർണവില പുതിയ ഉയരങ്ങളിലേക്ക് ; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡും തകർത്തു കുതിക്കുകയാണ്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വർണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് പവന് 520 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണം വാങ്ങാൻ 40,800 രൂപ നൽകണം. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതാണ് കേരളത്തിൽ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2000 രൂപ കടന്നിരിക്കുകയാണ്. 65 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 5100 രൂപയിലാണ് സംസ്ഥാനത്തെ …
Read More »ഇന്ത്യയിൽ കൊറോണ വാക്‌സിൻ പരീക്ഷിക്കാൻ അനുമതി; പരീക്ഷണം ആദ്യം നടക്കുന്നത് ഈ സംസ്ഥാനത്ത്..
ഓക്‌സഫഡ് സർവകലാശാല കൊറോണയ്‌ക്കെതിരെ വികസിപ്പിച്ച കോവ്ഷീൽഡ് എന്ന വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ പൂനെയിലെ സെറം ഇൻസ്റ്റിറ്റിയൂട്ടിന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി. വാക്‌സിന്റെ അന്തിമ പരീക്ഷണം മനുഷ്യരിൽ നടത്താൻ വേണ്ടിയാണിത്. സെറം ഇൻസ്റ്റിറ്റിയൂട്ട് പൂനെയും മുംബൈയും അടക്കം രാജ്യത്തെ 20 കേന്ദ്രങ്ങളിലായി, 1600 പേരിലാകും വാക്‌സിൻ പരീക്ഷിക്കുക. പരീക്ഷണം സംബന്ധിച്ച് സെറം ഇൻസ്റ്റിറ്റിയൂട്ട് സമർപ്പിച്ച നിർദ്ദേശങ്ങൾ പഠിച്ച വിദഗ്ധ സമിതി …
Read More »‘എന്തുകൊണ്ട് അമിത് ഷാ ചികിത്സക്ക് എയിംസ് തെരഞ്ഞെടുത്തില്ല’ -ശശി തരൂർ..
കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമർശനം. ‘എന്തുകൊണ്ട് നമ്മുടെ ആഭ്യന്തരമന്ത്രി എയിംസ് തെരഞ്ഞെടുക്കാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നതിൽ അത്ഭുതപ്പെടുന്നു. ഭരണവർഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാൽ മാത്രമേ പൊതുജനങ്ങൾ അവയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ’ -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. 1956ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു …
Read More »കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു..
കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമ്ബര്ക്കമുണ്ടായതിനാലാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. രോഗലക്ഷണമില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് മന്ത്രിയുടെ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള അമിത് ഷായുടെ അമിത് ഷായുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More »ആലുവയില്‍ മരിച്ച കുട്ടി രണ്ട് നാണയങ്ങള്‍ വിഴുങ്ങിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൂടുതല്‍ വിവരങ്ങള്‍…
ആലുവയില്‍ നാണയം വിഴുങ്ങി മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു. കുട്ടി രണ്ട് നാണയങ്ങള്‍ വിഴുങ്ങിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ 2 നാണയങ്ങള്‍ പുറത്തെടുത്തു. 1 രൂപ നാണയവും 50 പൈസയുമാണ് കണ്ടെടുത്തത്. ഒരു നാണയം കണ്ടെത്തിയത് വന്‍കുടലിന്‍റെ ഭാഗത്ത് നിന്നാണ്. എന്നാല്‍ നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ ഇന്ന് അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഓഗസ്റ്റ് 20 വരെ അതിവജാഗ്രത..
സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ കനത്തിരിക്കുകയാണെന്നും, എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും നിര്‍ദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാവുമെന്നതിനാല്‍ ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റര്‍ ആറ് വരെ സംസ്ഥാനത്ത് കനത്ത മഴ ല ഭിക്കും. …
Read More »