ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി തേജസും, മിഗ് -29 കെയും ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റാണ് തേജസ്. മിഗ്-29കെ റഷ്യൻ നിർമിത യുദ്ധവിമാനമാണ്. കപ്പലിൽ യുദ്ധവിമാനങ്ങൾ ഇറക്കാനുള്ള പരീക്ഷണത്തിന്‍റെ ഭാഗമായാണ് രണ്ട് വിമാനങ്ങളും ലാൻഡ് ചെയ്തത്. ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ പൈലറ്റുമാർ ആദ്യമായി യുദ്ധവിമാനങ്ങൾ ഇറക്കുമ്പോൾ, ഇന്ത്യൻ നാവികസേന ആത്മനിർഭർ ഭാരതിന്‍റെ പുതിയ നാഴികക്കല്ല് പിന്നിടുകയാണെന്ന് നാവികസേന പ്രസ്താവനയിൽ …
Read More »ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി ത്രിദിന യോഗം ആരംഭിച്ചു
മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന യോഗം ആരംഭിച്ചു. പണപ്പെരുപ്പം തടയാൻ കഴിഞ്ഞ വർഷം മെയ്യിൽ ആരംഭിച്ച നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന പ്രതീക്ഷകൾക്കിടെ രാജ്യം എംപിസി യോഗത്തെ ഉറ്റുനോക്കുകയാണ്. ആറംഗ നിരക്ക് നിർണയ സമിതിയുടെ തീരുമാനം ഗവർണർ ബുധനാഴ്ച പ്രഖ്യാപിക്കും. റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞതും റിസർവ് ബാങ്കിന്‍റെ 6% ടോളറൻസ് ലെവലിന് താഴെയായതിനാലും റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയാലും …
Read More »അസമിലെ ബാലവിവാഹ അറസ്റ്റ്; വിവാഹം മുടങ്ങിയതിൽ മനം നൊന്ത് 17കാരി ആത്മഹത്യ ചെയ്തു
ഗുവാഹട്ടി: ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ് നടക്കുന്ന അസമിൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് 17കാരി ആത്മഹത്യ ചെയ്തു. അസമിലെ കച്ചാർ ജില്ലയിലെ ഖാസ്പൂരിൽ നിന്നുള്ള പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസും സംസ്ഥാന സർക്കാരും ശൈശവ വിവാഹങ്ങൾക്കെതിരെ നടപടികൾ കർശനമാക്കിയതോടെ പെൺകുട്ടിയുടെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അതേസമയം, …
Read More »20% എഥനോള്‍ അടങ്ങിയ പെട്രോള്‍ വിപണിയിലിറക്കി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 20% എഥനോൾ അടങ്ങിയ പെട്രോൾ (ഇ-20) പുറത്തിറക്കി കേന്ദ്രം. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിലാണ് ഇന്ധനം പുറത്തിറക്കിയത്. നിലവിൽ പെട്രോളിൽ 10% എഥനോളും 90% പെട്രോളുമാണ് ഉള്ളത്. 2025 ഓടെ ഇത് ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ 84 പെട്രോൾ പമ്പുകളിൽ 20% എഥനോൾ അടങ്ങിയ പെട്രോൾ …
Read More »തുർക്കിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ അയക്കാൻ ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികളും നൽകും
ന്യൂഡൽഹി: ഭൂചലനത്തിൽ തകർന്ന തുർക്കിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) അയയ്ക്കാൻ ഇന്ത്യയുടെ തീരുമാനം. ഡോക്ടർമാരെയും ദുരിതാശ്വാസത്തിന് ആവശ്യമായ വസ്തുക്കളും അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുർക്കിക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് ദുരന്ത നിവാരണ സേനയെ അയക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. 100 പേർ വീതമുള്ള രണ്ട് എൻ.ഡി.ആർ.എഫ് ടീമുകളെയും വിദഗ്ധ …
Read More »ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കി; മലയാളി യുവതി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്‌ത മലയാളി യുവതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനുവിനെയാണ് (31) ബെംഗളൂരു എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 8.15 നും 8.40 നും ഇടയിലായിരുന്നു സംഭവം. ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനായിരുന്നു യുവതി എത്തിയത്. എന്നാൽ വൈകിയതിനാൽ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇതോടെയാണ് ഉദ്യോഗസ്ഥനെ ആക്രമമിച്ചതും ബോംബ് ഭീഷണി …
Read More »സി.യു.ഇ.ടി പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകില്ലെന്ന് യുജിസി
ന്യൂഡല്‍ഹി: ദേശീയ ബിരുദ പൊതുപരീക്ഷയുടെ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് യു.ജി.സി ചെയർമാൻ എം.ജഗദീഷ് കുമാർ. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 450ൽ നിന്ന് 1,000 ആയി ഉയർത്തും. പരീക്ഷാ കേന്ദ്രങ്ങൾ അറിയിക്കുന്നതിലെ കാലതാമസം, സാങ്കേതിക തകരാറുകൾ, ചോദ്യപേപ്പറുകൾ അപ്ലോഡ് ചെയ്യുന്നതിലെ താമസം എന്നിവ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരന്തരം പരാതികൾ ഉയർന്നതാണ് ഈ പ്രഖ്യാപനത്തിന് പിന്നിലെ കാരണം. നിലവിലെ രീതികൾ 2023 സി.യു.ഇ.ടി പരീക്ഷയിലും തുടരുമെന്നും …
Read More »അഡ്വ. വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജി; നിയമന ഉത്തരവിറക്കി കേന്ദ്രം
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. വിക്ടോറിയ ഗൗരിയടക്കം 13 ജഡ്ജിമാരെ വിവിധ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരാക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്രം നിയമന ഉത്തരവിറക്കിയത്. അതേസമയം, വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശയെ ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അഭിഭാഷക വിക്ടോറിയ ഗൗരിയടക്കം അഞ്ച് പേരെ മദ്രാസ് …
Read More »ലോക്‌സഭ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണം; ഇടപെടാതെ ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്‍റും തിരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. തങ്ങളുടെ പരിമിതികൾ മനസിലാക്കുന്നുവെന്നും നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസുമാരായ …
Read More »ജി 20; ഗ്രാമീണ, പുരാവസ്തു വിനോദ സഞ്ചാരത്തിന് മുൻഗണന നൽകാൻ ഇന്ത്യ
ഗുജറാത്ത്: അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ഈ വർഷം ഇന്ത്യ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ ജി 20 ടൂറിസം മന്ത്രിതല യോഗത്തിൽ ഇന്ത്യൻ ഗ്രാമീണ ടൂറിസത്തിനും ആർക്കിയോളജിക്കൽ ടൂറിസത്തിനും മുൻഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു. ജി 20യുടെ ആദ്യ ടൂറിസം മന്ത്രിതല യോഗം നാളെ ഗുജറാത്തിലെ …
Read More »