ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. വീട്ടില്‍ ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വ്യക്തമാക്കി. വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ സംസ്‌ക്കാരം ഇന്ന് …
Read More »30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ വീണ്ടും സിനിമ തീയറ്ററുകൾ തുറന്നു…
30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് തീയറ്ററുകൾ തുറന്നുകൊടുത്തത്. 1980-കളിൽ ശ്രീനഗർ നഗരത്തിൽ കുറഞ്ഞത് എട്ട് തിയറ്ററുകൾ ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം സുരക്ഷാ സേനകളുടെ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു. 2021-ൽ ജമ്മു കശ്മീർ ഭരണകൂടം സിനിമകളുടെ ചിത്രീകരണത്തിന് പ്രോത്സാഹനം നൽകിയെങ്കിലും തീയറ്ററുകളുടെ അഭാവം മൂലം വാണിജ്യ സിനിമകൾ പ്രദർശിപ്പിക്കാൻ …
Read More »പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കൈയ്യടിച്ച് വിദേശശക്തികള്‍ യുക്രെയ്ന്‍- റഷ്യ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനെ യുഎന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കൈയ്യടിച്ച് വിദേശശക്തികള്‍. യുദ്ധത്തിനുള്ള സമയമല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്ബോഴാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയുടെ നയങ്ങള്‍ മാതൃകയാണെന്ന് പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്ക് പടിഞ്ഞാറിനെ എതിര്‍ക്കാനോ അല്ല. നമ്മള്‍ ഭരണാധികാരികള്‍ക്ക് ഇത് ഒരു കൂട്ടായ ശ്രമത്തിന്റെ സമയമാണ്. തുല്യ …
Read More »ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി; കഴിച്ചത് 2 കിലോ പോത്തിറച്ചി വീതം…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെത്തിച്ച 8 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി. 2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു. 30 മുതൽ 66 മാസം വരെ പ്രായമുള്ള ചീറ്റകളാണ് രാജ്യത്ത് എത്തിയത്. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസത്തിൽ …
Read More »നസ്‌ലെന്റെ പേരില്‍ മോദിക്കെതിരെ കമന്റിട്ടത് യുഎയിൽ നിന്ന്; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്
നടന്‍ നസ്‌ലെന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ട കേസില്‍ വഴിത്തിരിവ്. യു എ ഇയില്‍ നിന്നാണ് കമന്റിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഫേസ്ബുക്കിന് കത്തയച്ചു. തുടര്‍ന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മോദിയുടെ ജന്മദിനത്തില്‍ ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ അടിയിലാണ് നടന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്. നസ്‌ലിന്റെ ചിത്രം തന്നെയായിരുന്നു ഈ അക്കൗണ്ടിന്റെ പ്രൊഫൈല്‍. …
Read More »വ്യവസായിയുടെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത് 32 കിലോ സ്വര്‍ണവും 58 കോടിയുടെ നോട്ടുകളും, നോട്ടുകെട്ടുകൾ എണ്ണിത്തീര്‍ക്കാനെടുത്തത് 13 മണിക്കൂര്‍..
മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദവയ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വര്‍ണവും ഉള്‍പ്പെടെ 390 കോടിയുടെ അനധികൃത സമ്ബാദ്യം. ജല്‍ന, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യവസായിയുടെ ഓഫീസിലും സ്ഥാപനങ്ങളിലും നോട്ടുകെട്ടുകളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താന്‍ 13 മണിക്കൂര്‍ വേണ്ടിവന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വ്യാപാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അടുത്തകാലത്ത് ആദായ നികുതി …
Read More »സ്നേഹം തെളിയിക്കാന്‍ എച്ച്.ഐ.വി ബാധിതനായ കാമുകന്‍റെ രക്തം കുത്തിവെച്ച് 15കാരി; പിന്നീട് സംഭവിച്ചത്…
പ്രണയത്തിനായി പലതും ത്യജിക്കുന്ന മനുഷ്യരുണ്ട്. എന്നാല്‍, കാമുകനോടുള്ള തന്‍റെ ഇഷ്ടം തെളിയിക്കാന്‍ 15കാരി തെരഞ്ഞെടുത്ത മാര്‍ഗമാണ് ഇപ്പോൾ വാര്‍ത്തകളില്‍ നിറയുന്നത്. സ്നേഹം തെളിയിക്കാന്‍ എച്ച്.ഐ.വി ബാധിതനായ കാമുകന്‍റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു പെണ്‍കുട്ടി. അസമിലെ സുല്‍കുച്ചി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹോജോളയിലെ സത്തോള സ്വദേശിയായ എച്ച്.ഐ.വി പോസിറ്റീവ് ആയ യുവാവുമായി പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ പ്രണയത്തിലാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തവണ കുട്ടി കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഓരോ …
Read More »കര, നാവിക സേനകളില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസറാകാൻ അവസരം; 1239 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 24 വരെ
ഇന്ത്യന്‍ ആര്‍മിയില്‍ 60-ാമത് ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ (ബിഎസ്‌സി-ടെക്) പുരുഷന്മാര്‍, 31-ാമത് എസ്‌എസ്‌സി ടെക് വനിതകള്‍, സൈനികരുടെ വിധവകള്‍ (ടെക് ആന്റ് നോണ്‍ ടെക്) എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ്. എസ്‌എസ്‌സി ടെക് പുരുഷന്മാര്‍ക്കായുള്ള കോഴ്‌സില്‍ 175 ഒഴിവുകളാണുള്ളത്. സിവില്‍ 49, കമ്ബ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/ഐടി 42, ഇലക്‌ട്രിക്കല്‍/അനുബന്ധ ശാഖകള്‍ 32, പ്ലാസ്റ്റിക് ടെക്/ബയോമെഡിക്കല്‍/ബയോടെക്/മെറ്റലര്‍ജിക്കല്‍/മൈനിംഗ്/അഗ്രികള്‍ച്ചര്‍/ഫുഡ് ടെക്‌നോളജി/ടെക്‌സ്‌റ്റൈല്‍/ന്യൂക്ലിയര്‍ ടെക്‌നോളജി-9). എസ്‌എസ്‌സി ടെക് വനിതകള്‍ക്കായുള്ള കോഴ്‌സില്‍ 14 ഒഴിവുകള്‍ (സിവില്‍ 3, കമ്ബ്യൂട്ടര്‍ …
Read More »കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി അറസ്റ്റിൽ; യുവതി പിടിയിലാകാൻ കാരണം…
കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയില്‍. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് പിടിയിലായത്. നാലു വര്‍ഷം മുമ്ബ് വിവാഹമോചിതയായ ഇവര്‍, ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് യുവതി മൊഴി നല്‍കി. ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെ യുവതി ട്രോളി ബാഗുമായി പോകുന്നത് കണ്ട പൊലീസ് അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. …
Read More »ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. ആദ്യ വോട്ട് പ്രധാനമന്ത്രിയുടേതാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, അശ്വിനി വൈഷ്ണവ്, ബിജെപി ചീഫ് വിപ്പ് രാകേഷ് സിംഗ്, ടിആര്‍എസ് എംപിമാര്‍, വൈഎസ്‌ആര്‍സിപിയുടെ രഘു രാമകൃഷ്ണ രാജു എന്നിവരും വോട്ട് ചെയ്തു. എന്‍ഡിഎ സഖ്യത്തിന്‍റെ പ്രതിനിധിയായി ജഗ്‌ദീപ് ധന്‍കറും, പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ മാര്‍ഗരറ്റ് ആല്‍വയുമാണ് ഉപരാഷ്‌ട്രപതി പദത്തിലേക്കുള്ള മത്സരരംഗത്തുള്ളത്. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY