ഖാര്‍ഗോണ്‍ നഗരത്തിലെ രാമനവമി ആഘോഷത്തിനിടെ വര്‍ഗീയ കലാപം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ടംഗ ക്ലെയിം ട്രൈബ്യൂണല്‍ രൂപീകരിച്ചു. ട്രൈബ്യൂണല്‍ ജെരൂപീകരിക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം ചൊവ്വാഴ്ച പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിജ്ഞാപനമനുസരിച്ച്, നഗരത്തില്‍ നടന്ന അക്രമത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി പബ്ലിക്, പ്രൈവറ്റ് പ്രോപ്പര്‍ട്ടി റിക്കവറി ആക്റ്റ്-2021-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചിരിക്കുന്നത്. മുന്‍ ജില്ലാ ജഡ്ജി ഡോ. ശിവകുമാര്‍ മിശ്ര, മുന്‍ സംസ്ഥാന …
Read More »സാങ്കേതിക തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തി : പാളം കടക്കവേ അഞ്ച് പേര്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. സാങ്കേതികത്തകരാര്‍ മൂലം നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി പാലം കടക്കാന്‍ ശ്രമിക്കവേ മറ്റൊരു ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെക്കന്ദരബാദ്-ഗുവാഹട്ടി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിലെ യാത്രക്കാരായിരുന്നു മരിച്ച അഞ്ച് പേരും. ശ്രീകാകുളത്തെത്തിയപ്പോള്‍ സാങ്കേതികത്തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തി. തൊട്ടടുത്തുള്ള ട്രാക്കിലൂടെ കടക്കവേ എതിര്‍ ദിശയില്‍ നിന്ന് വന്ന കൊണാര്‍ക്ക് എക്‌സ്പ്രസ് ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റയാളെ …
Read More »ചാര്‍ജറില്‍ നിന്ന് മൊബൈല്‍ ബാറ്ററി ഊരിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; അഞ്ച് വയസുകാരന് ദാരുണാന്ത്യം
ഝാര്‍ഖണ്ഡിലെ പാകൂരില്‍ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ദുമാരിയ ഗ്രാമത്തിലെ ലാജര്‍ മറാണ്ടിയുടെ മകന്‍ സോനു മരാണ്ടിയാണ് കൊല്ലപ്പെട്ടത്. സോനുവിന്‍റെ പിതാവ് മൊബൈലില്‍ നിന്ന് ബാറ്ററി പുറത്തെടുത്ത് മാസ്റ്റര്‍ ചാര്‍ജറില്‍ ചാര്‍ജ്ചെയ്യാന്‍വെച്ചിരുന്നു. പിന്നീട് പിതാവ് പുറത്ത് പോയതിന് ശേഷം സോനു ചാര്‍ജറില്‍ നിന്ന് ബാറ്ററി മാറ്റാന്‍ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
Read More »‘സ്ഥലംമാറ്റം വേണോ…? എങ്കിൽ ഭാര്യയെ ഒരു രാത്രി കൂടെ അയക്കൂ’ മേലുദ്യാഗസ്ഥന്റെ ആവശ്യത്തിന് പിന്നാലെ യുവാവ് തൊളുത്തി ജീവനൊടുക്കി
ഉത്തർപ്രദേശിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കിൽ ‘ഭാര്യയെ ഒരു രാത്രി അയക്കണമെന്ന മേലുദ്യോഗസ്ഥന്റെ ആവശ്യം ഉയർന്നതിനു പിന്നാലെയാണ് യുവാവ് തീകൊളുത്തി ജീവനൊടുക്കിയത്. ലഖിംപൂരിലെ ജൂനിയർ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുൽ പ്രസാദ് ഡീസൽ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജൂനിയർ എഞ്ചിനീയറും സഹായിയും തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പൊലീസിനെ സമീപിച്ചെങ്കിലും ഒരു സഹായവും …
Read More »മൂന്ന് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവർ; അന്വേഷണം ആരംഭിച്ച് പൊലീസ്
ഒഡിഷയിലെ ഉമര്‍കോടില്‍ മൂന്ന് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ശനിയാഴ്ച വൈകുന്നേരം നബരംഗ്പൂര്‍ ജില്ലയിലെ ഉമര്‍കോട് ബ്ലോകിന് കീഴിലുള്ള തോഹ്റ ഗ്രാമത്തിന് സമീപമുള്ള മരത്തിലാണ് മൂന്നുപേരുടേയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോംഗ്രിഗുഡ സാഹി സ്വദേശികളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. വൈകുന്നേരം മൂവരും ഒരുമിച്ച് ഗ്രാമത്തില്‍ നടക്കുന്നത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രാത്രി ഒമ്ബത് മണിയായിട്ടും പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ …
Read More »സ്വിഫ്റ്റ് ഇന്ന് നിരത്തിലിറങ്ങും ; വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് സര്‍വീസ് ഇന്ന് ആരംഭിക്കും. തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്. കിടന്ന് യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസിയുടെ ആദ്യ സര്‍വീസാണ് ഇത്. 12ന് മടക്കയാത്ര ബാംഗളൂരുവില്‍ പകല്‍ മൂന്നിന് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. അന്നേ ദിവസം മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ബംഗളൂരു മലയാളി സംഘടനകളുമായി …
Read More »നോമ്പ് കാലത്ത് മാതൃകയായി ഗുജറാത്തിലെ ക്ഷേത്രം
മതസൗഹാർദത്തിന്റെ നിരവധി വാർത്തകൾ ആണ് ഈ നോമ്പ് കാലത്ത് പുറത്തുവരുന്നത്. ഗുജറാത്തിൽ മുസ്ലിംങ്ങളുടെ നോമ്പ് തുറയ്ക്ക് സൗകര്യമൊരുക്കിയത് ഒരു ക്ഷേത്രമാണ്. ഗുജറാത്തിലെ വരന്ദവീര്‍ മഹാരാജ് ക്ഷേത്രമാണ് മതസൗഹാർദത്തിന് ഉത്തമ മാതൃകയായിരിക്കുന്നത്. വദ്ഗാം താലൂക്കിലെ ഗ്രാമത്തിലെ നൂറോളം മുസ്ലിം നിവാസികളെ ക്ഷേത്ര പരിസരത്ത് മഗ്‌രീബ് നമസ്‌കരിക്കാനും നോമ്പ് തുറക്കാനും ക്ഷണിച്ചത് ക്ഷേത്ര കമ്മിറ്റിയാണ്. 1200 വര്‍ഷം പഴക്കമുള്ള വരന്ദവീര്‍ മഹാരാജ് ക്ഷേത്ര കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചെത്തിയവരെ സന്തോഷത്തോടെയാണ് ഏവരും സ്വാഗതം ചെയ്തത്. …
Read More »ജാര്‍ഖണ്ഡില്‍ റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം : കുടുങ്ങിക്കിടക്കുന്നത് നാല്പ്പതിലധികം ആളുകള്‍…
റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ജാര്‍ഖണ്ഡില്‍ രണ്ട് മരണം. ദിയോഘര്‍ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുട് കുന്നിലുള്ള റോപ്പ് വേയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പന്ത്രണ്ട് ക്യാബിനുകളിലായി അമ്പതോളം പേര്‍ ഇപ്പോഴും റോപ്പ് വേയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കുന്നുണ്ടെന്നും ഇവരെ രക്ഷപെടുത്താന്‍ ദേശീയ ദുരന്ത …
Read More »വാഹനവുമായി ഉടന്‍ ജമ്മുവിലേക്ക് എത്താന്‍ സജീവന് അറിയിപ്പ് കിട്ടി, കൈയടി നേടി കുന്നംകുളംകാരന്റെ ബുള്ളറ്റ് പ്രൂഫ്…
വെടിയുണ്ടയെ പ്രതിരോധിക്കുന്ന ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം തദ്ദേശീയമായി നിര്‍മ്മിച്ച് രാജ്യത്തെ സായുധസേനയുടെയും പൊലീസ് സംവിധാനത്തിന്റെയും ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കുന്നംകുളം അയിനൂര്‍ കോടത്തൂര്‍ വീട്ടില്‍ സജീവന്‍. യു.എ.ഇയില്‍ ഒന്നരപതിറ്റാണ്ടിലേറെ ഈ രംഗത്ത് അനുഭവ പരിചയമുള്ള സജീവന്‍ കുന്നംകുളം അയിനൂരിലെ സ്വന്തം ഗ്യാരേജില്‍ ഇത്തരമൊരു വാഹനം നിര്‍മ്മിച്ച് ജമ്മുകാശ്മീര്‍, ആന്ധ്ര എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. ജമ്മു കശ്മീരിലെ പൊലീസ് ഐ.ജി കശ്മീരിലേക്ക് വാഹനവുമായെത്താന്‍ ക്ഷണിച്ചിട്ടുണ്ട്. കേരളസര്‍ക്കാരുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. …
Read More »തടവുകാർക്ക് ഇനി മനഃശാന്തി കിട്ടും: ഉത്തർപ്രദേശിലെ ജയിലുകളിൽ ഗായത്രി, മൃത്യുഞ്ജയ മന്ത്രങ്ങൾ കേൾപ്പിക്കും…
ഉത്തർപ്രദേശിലെ ജയിലുകളിൽ ഇനി മുതൽമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രവും കേൾപ്പിക്കും. ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് മനഃശാന്തി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പുതിയ പദ്ധതി. മഹാമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രത്തിന്റെ ധ്വനികളുമാണ് ജയിലുകളിൽ ഇനി കേൾപ്പിക്കുക. തടവുകാരുടെ മനഃശാന്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയിൽ വകുപ്പ് പറയുന്നു. ഇത് സംബന്ധിച്ച ഉത്തരവ്, സംസ്ഥാന ജയിൽ മന്ത്രി ധരംവീർ പ്രജാപതി പുറത്തിറക്കി. നേരത്തെ ജയിലുകളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകളും വസ്തുക്കളുമെല്ലാം നിരോധിച്ച് സർക്കാർ ഉത്തരവ് …
Read More »