Breaking News

National

അടുത്ത കൊവിഡ് തരംഗം എട്ട് മാസത്തിനുള്ളില്‍; മുന്നറിയിപ്പ്

രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് വിദ​ഗ്ധാഭിപ്രായം. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും അനുമാനമുണ്ട്. നേരത്തെ പടർന്ന ഒമിക്രോൺ BA.2 വകഭേദം കൂടുതൽ വ്യാപന ശേഷിയുള്ളതാണെങ്കിലും അടുത്ത വ്യാപന തരം​ഗം ഈ വകഭേദം മൂലമായിരിക്കില്ല. ഐഎംഎ കൊവിഡ് ടാസ്ക് ഫോഴ്സ് കോ ചെയർമാനായ ഡോ രാജീവ് ജയദേവനാണ് എഎൻഐയോട് ഇക്കാര്യം വ്യക്തമാക്കിയത്. “വൈറസ് ഇവിടെ തന്നെ ഉണ്ടാവും. ഉയർന്നും താഴ്ന്നും വളരെ കാലം …

Read More »

ആകെ കിട്ടിയത് ഒരു വോട്ട്; വീട്ടുകാരും പാർട്ടിക്കാരും ചതിച്ചുവെന്ന് ബിജെപി സ്ഥാനാർത്ഥി, തനിക്ക് നൽകിയത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമെന്ന് നരേന്ദ്രൻ

വീട്ടുകാരും പാർട്ടി പ്രവർത്തകരും തന്നെ ചതിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി. തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ട് മാത്രം ലഭിച്ചതിനു പിന്നാലെയാണ് ഇദ്ദേഹം ആരോപണവുമായി രംഗത്ത് എത്തിയത്. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ പഞ്ചായത്തിലെ 11ാം വാർഡിലാണ് നരേന്ദ്രൻ മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ഒപ്പമുണ്ടായിരുന്ന വീട്ടുകാരോ സുഹൃത്തുക്കളോ പാർട്ടി പ്രവർത്തകരോ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായത്. ഇവിടെ ആകെ പോൾ ചെയ്ത 162 വോട്ടിൽ …

Read More »

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: 8 പേര്‍ അറസ്റ്റില്‍

ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇന്നലെ രാത്രി വരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്ത്രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാന്‍, റെഹാന്‍ ഷെരീഫ്, …

Read More »

സിപിഎമ്മിന് 166, ലീഗിന് 41, സിപിഐക്ക് 58; തമിഴ്‌നാട്ടില്‍ സീറ്റു നിലയിങ്ങനെ

തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്ബരപ്പിക്കുന്ന വിജയം. സംസ്ഥാനത്തെ 21 കോര്‍പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗണ്‍ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. മുതിര്‍ന്ന നേതാക്കളായ ഒ. പന്നീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ വലിയ പ്രചാരണത്തിനും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല. 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്. കേരളത്തില്‍ വേരുള്ള സിപിഎം, മുസ്‌ലിംലീഗ്, സിപിഐ കക്ഷികള്‍ക്കും മികച്ച പ്രകടനം നടത്താനായി. യഥാക്രമം 166, …

Read More »

അപൂർവ രക്തജന്യ രോഗം ബാധിച്ച് 11കാരൻ വരദ്; ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം, 31 ലക്ഷം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ

അപൂർവ്വരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 കാരൻ വരദ് നലവാദെ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവനയായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. വളർന്നുവരുന്ന ക്രിക്കറ്റർ കൂടിയാണ് വരദ്. കുട്ടിയുടെ അടിയന്തര ബോൺ മാരോ ശസ്ത്രക്രിയയ്ക്ക് ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യം. ഇതിൽ 31 ലക്ഷമാണ് രാഹുൽ സംഭാവനയായി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ അക്കൗണ്ട് രൂപീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും …

Read More »

” തെറ്റ് പറ്റിപ്പോയി ,എന്റെ കുടുംബത്തെ അധിക്ഷേപിക്കരുത് , ഇതിൽ നിന്ന് പഠിക്കാനും മികച്ച മനുഷ്യനാകാനും ഞാൻ ശ്രമിക്കും “

ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2ന് സമനിലയിൽ തളച്ചതിന് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്റ്റാർ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞിരിക്കുകയാണ്. തനിക്ക് തെറ്റു പറ്റി എന്ന് അംഗീകരിക്കുന്നു എന്നും ഇതിൽ നിന്ന് പാഠങ്ങൾ പഠിച്ച് താൻ ഒരു മെച്ചപ്പെട്ട മനുഷ്യനായി മാറാൻ ശ്രമിക്കും എന്നും താരം ട്വിറ്ററിൽ പങ്കുവെച്ച ഒരു ഔദ്യോഗിക വീഡിയോയിൽ …

Read More »

അമേരിക്കയിലെ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു; യുവതി ചികിത്സയ്ക്കായി ഇന്ത്യയിലെത്തി, കണ്ണില്‍ നിന്നും പുറത്തെടുത്തത് മൂന്ന് ജീവനുള്ള ഈച്ചകളെ…

അമേരിക്കക്കാരിയായ യുവതിയുടെ കണ്ണില്‍ നിന്നും മൂന്ന് ഭീമന്‍ ഈച്ചകളെ പുറത്തെടുത്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതോടെ യുവതി ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. 32കാരിയായ യുവതിയുടെ കണ്ണില്‍ അപൂര്‍വ്വമായ അണുബാധ ഉണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ ആദ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ചികിത്സിക്കാനാകില്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അസഹ്യമായ കണ്ണുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ശരീരത്തില്‍ നിന്നും മൂന്ന് ഈച്ചകളെയാണ് പുറത്തെടുത്തത്. കണ്ണില്‍ എന്തോ ചലിക്കുന്ന പോലെ അനുഭവപ്പെട്ടു. രക്തം വരാനും …

Read More »

‘ഹീറോയെ’ തോൽപ്പിച്ച ആരാധകൻ; മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരൻ പ്രജ്ഞാനന്ദ, യശസുയർത്തിയെന്ന് സച്ചിൻ

ലോക ചെസ്സ് ചാംപ്യൻ മാഗ്നസ് കാൾസനെ ആരാധിക്കുന്ന ചെന്നൈയിൽ നിന്നുള്ള കൊച്ചു ചെസ്‌പ്ലേയർ ജിഎം പ്രജ്ഞാനന്ദ രമേഷ് ബാബു അദ്ദേഹത്തെ തന്നെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ ചരിത്രവിജയം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് 15 മത്സരങ്ങൾ ലഭിക്കും. മൂന്നു വിജയങ്ങളുടെ തിളക്കത്തിൽ എത്തിയ കാൾസനെ 39 നീക്കങ്ങൾ കൊണ്ട് …

Read More »

നിരോധിത ഗ്രൂപ്പുമായി ബന്ധം; ചാനലിന്റെ വെബ്‌സൈറ്റും ആപ്പും തടഞ്ഞ് കേന്ദ്രം

‘പഞ്ചാബ് പൊളിറ്റിക്‌സ് ടിവി’യുടെ ആപ്പുകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ തടഞ്ഞ് കേന്ദ്ര സർക്കാർ. ചാനലിന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടന ‘സിഖ്‌സ് ഫോർ ജസ്റ്റീസ്സു’മായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുക്രമം തകർക്കാൻ ചാനൽ, ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വിദേശ അധിഷ്ഠിത ചാനൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് നൽകുന്ന ഉള്ളടക്കത്തിന് സാമുദായിക പൊരുത്തക്കേടും വിഘടനവാദവും പ്രോത്സാഹിപ്പിക്കാനുള്ള …

Read More »

ലോക്ക്ഡൗൺ കാലത്ത് മോദിയും യോഗിയും ജനങ്ങളുടെ വേദനകളെ അവഗണിച്ചു :- സോണിയ ഗാന്ധി

ബി ജെ പിയേയും യോഗി ആദിത്യനാഥ് സർക്കാരിനേയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്ക്ഡൗൺ കാലത്ത് സർക്കാർ നിരുത്തരവാദപരമായി പെരുമാറി. ജനങ്ങളുടെ വേദനകൾ അവർ അവഗണിച്ചെന്നും സോണിയ കുറ്റപ്പെടുത്തി. വെർച്വൽ പരിപാടിയിൽ തന്റെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ലോക്ക് ഡൗൺ കാലത്ത് നിങ്ങളിൽ പലരുടേയും ബിസിനസുകൾ അടഞ്ഞ് കിടന്നു. കിലോമീറ്ററുകളോളം നടന്നതിന്റെ വേദന നിങ്ങൾ അനുഭവിച്ചു. എന്നാൽ ഈ സമയത്ത് മോദി-യോഗി …

Read More »