Breaking News

National

രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 101 പേര്‍ക്ക്; ഏറ്റവും കൂടുതൽ ഈ സംസ്ഥാനത്ത്…

രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 101 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി ആണ് ഒമിക്രോണ്‍ ബാധിതര്‍. ഇതില്‍ 40 പേര്‍ രോഗബാധിതരായ മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. അനാവശ്യ യാത്രകളും, ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടണ്ട്. വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അതേസമയം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം …

Read More »

സ്‌കൂട്ടറില്‍ എത്തിയ മോഷ്ടാക്കള്‍ മൊബൈല്‍ തട്ടിയെടുക്കാന്‍ സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചു (വീഡിയോ)

ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മൊബൈല്‍ തട്ടിപ്പറിച്ചു. മൊബൈല്‍ തട്ടിപ്പറിച്ച ശേഷം 150 മീറ്ററോളം യുവതിയെ വലിച്ചിഴക്കുകയായിരുന്നു. ഷാലിമാര്‍ ബാഗിലെഫോര്‍ട്ടീസ് ആശുപത്രിയില്‍ ജോലിചെയ്യുന്ന യുവതിക്കെതിരെയാണ് ആക്രമം നടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. രണ്ട് യുവാക്കള്‍ സ്‌കൂട്ടറില്‍ എത്തുന്നതും പിന്നിലിരിക്കുന്ന ആള്‍ ഫോണ്‍ തട്ടി പറിക്കുകയും യുവതിയെ വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ഗുരുതരമായി പരിക്ക് സംഭവിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് …

Read More »

തെരുവുപട്ടികൾക്ക് പാർപ്പിടസമുച്ചയത്തിൽ ഭക്ഷണംനൽകി; താമസക്കാരിക്ക് എട്ടുലക്ഷം പിഴ….

പാർപ്പിടസമുച്ചയത്തിനകത്ത് തെരുവുപട്ടികൾക്ക് ഭക്ഷണംനൽകിയതിന് താമസക്കാരിക്ക് മാനേജിങ് കമ്മിറ്റി എട്ടുലക്ഷം രൂപ പിഴചുമത്തി. നാല്പതോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സീ വുഡ്‌സിലെ എൻ.ആർ.ഐ. കോംപ്ലക്സിന്റെ മാനേജിങ് കമ്മിറ്റിയാണ് അൻഷു സിങ്ങിന് പിഴചുമത്തിയത്. ദിവസം 5000 രൂപ എന്നതോതിൽ കണക്കാക്കിയാണ് എട്ടുലക്ഷം രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഇവർ പറഞ്ഞു. തെരുവുപട്ടികൾക്ക് കോംപ്ലക്സിനകത്ത് ഭക്ഷണം നൽകുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് മാനേജിങ് കമ്മിറ്റി സെക്രട്ടറി വിനീത ശ്രീനന്ദൻ പറഞ്ഞു. ഭക്ഷണം …

Read More »

ആധാര്‍ കാർഡ് നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും..

ആധാര്‍നമ്ബറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കും. വോട്ടര്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാവൂ. തിരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. രണ്ടും ബന്ധിപ്പിക്കണമെന്ന് തുടക്കത്തില്‍ ആരേയും നിയമപ്രകാരം നിര്‍ബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.

Read More »

ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണു, ഒന്‍പതു മരണം-വിഡിയോ

ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണ് ഒന്‍പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലാണ് അപകടം. ജനറെഡ്ഡിയുദമില്‍നിന്ന് തെലങ്കാനയിലെ ആസ്വാരപേട്ടിലേക്കു പോവുകയായിരുന്നു ബസ്. 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പാലത്തില്‍ വച്ച്‌ എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ബസ് താഴേക്കു വീഴുകയായിരുന്നു. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മൃതദേഹം ലഭിച്ചു. ഓടിക്കൂടിയ നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം …

Read More »

സൈനിക ഹെലികോപ്‌റ്റര്‍ അപകടം: ഗ്രൂപ്പ്‌ ക്യാപ്‌റ്റന്‍ വരുണ്‍ സിങ്‌ അന്തരിച്ചു

കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാന്‍ഡ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം വ്യോമസേന ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്. ഡിസംബര്‍ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപ് അടക്കം …

Read More »

13 കോ​ര്‍​പ​റേ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ള്‍ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍​ക്ക്​ വ​രു​ത്തി​യ ന​ഷ്​​ടം 2,84,980 കോ​ടി രൂ​പ…

‘ഹെ​യ​ര്‍ ക​ട്ട്​’ എ​ന്ന്​ ഓ​മ​ന​പ്പേ​രു​ള്ള വാ​യ്​​പ എ​ഴു​തി​ത്ത​ള്ള​ലി​ലൂ​ടെ 13 കോ​ര്‍​പ​റേ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ള്‍ രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍​ക്ക്​ വ​രു​ത്തി​യ ന​ഷ്​​ടം 2,84,980 കോ​ടി രൂ​പ. ചെ​റു​കി​ട വാ​യ്​​പ​ക്കാ​രോ​ട്​ ഒ​ട്ടും കാ​രു​ണ്യം കാ​ണി​ക്കാ​തെ​യും കു​ടി​യി​റ​ക്കി​യും പീ​ഡി​പ്പി​ക്കുമ്പോ​ഴാ​ണ്​ വ​ന്‍​കി​ട​ക്കാ​ര്‍​ക്കു​വേ​ണ്ടി ബാ​ങ്കു​ക​ള്‍ ന​ഷ്​​ടം ‘സ​ഹി​ക്കു​ന്ന​ത്​’. സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ, പ​ഞ്ചാ​ബ്​ നാ​ഷ​ന​ല്‍ ബാ​ങ്ക്, ക​ന​റ ബാ​ങ്ക്, ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ തു​ട​ങ്ങി രാ​ജ്യ​ത്തെ എ​ല്ലാ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലും കോ​ര്‍​പ്പ​റേ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ള്‍ കു​ടി​ശ്ശി​ക വ​രു​ത്തി​യി​ട്ടു​ണ്ട്. വ്യ​വ​സാ​യ …

Read More »

ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍: അദാര്‍ പൂനവാല

ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ ക്കുള്ള കോവിഡ് വാക്‌സിന്‍ അവതരിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. കുട്ടികള്‍ക്കുള്ള നൊവാവാക്‌സ് കോവിഡ്-19 വാക്‌സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദാര്‍ പൂനവാല. മൂന്നു വയസ്സു വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണിത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡൊനീഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ഇതിനകം കയറ്റുമതി ചെയ്തിട്ടുള്ള നോവാവാക്സ് വാക്സിന്‍ …

Read More »

തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മൃതപ്രായമായ കുരങ്ങിന് കൃത്രിമ ശ്വാസം നല്‍കി യുവാവ്, വീഡിയോ

തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മൃതപ്രായമായ കുരങ്ങിന് കൃത്രിമ ശ്വാസം നല്‍കി രക്ഷകനായി 38 കാരനായ യുവാവ്. ചെന്നൈയ്ക്ക് സമീപമുള്ള പെരമ്ബല്ലൂരിലെ ടാക്‌സി ഡ്രൈവറായ പ്രഭുവാണ് വഴിയരികില്‍ തളര്‍ന്നുകിടന്നിരുന്ന കുരങ്ങിന്റെ ജീവന്‍ രക്ഷിച്ചത്. കുന്നം താലൂകിലെ ടാക്‌സി ഡ്രൈവറായ എം പ്രഭു സുഹൃത്തിനോടൊപ്പമുള്ള യാത്രക്കിടെയാണ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ കുരങ്ങ് കിടക്കുന്നതുകണ്ടത്. തെരുവുനായ്ക്കള്‍ ആക്രമിച്ച്‌ പരുക്കേല്‍പിച്ച കുരങ്ങിനെ നായ്ക്കളെ ഓടിച്ചതിനുശേഷം പ്രഭു കയ്യിലെടുത്തു. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ആ ജീവനെ ഉടന്‍ …

Read More »

ഹെലികോപ്റ്റര്‍ അപകടം; രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനിയെ വ്യോമസേന ദത്തെടുക്കുന്നു

സൈനിക മേധാവി ബിപിന്‍ റാവത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിനിടെ രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനിയെ വ്യോമസേന ഒരു വര്‍ഷത്തേക്ക് ദത്തെടുക്കുമെന്ന് ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ജനറല്‍ ഓഫിസര്‍ ലഫ്. ജനറല്‍ എ. അരുണ്‍. തിങ്കളാഴ്ച വെല്ലിങ്ടണ്‍ പട്ടാള കേന്ദ്രത്തിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അറിയിച്ചതാണ് ഇക്കാര്യം. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ്, അഗ്‌നിശമന വിഭാഗം ജീവനക്കാര്‍, വനം …

Read More »