Breaking News

National

വിജയ് സേതുപതിയെ അക്രമിച്ചത് മലയാളി; പ്രതി പിടിയില്‍…

ബംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ എത്തിയത്. അംഗരക്ഷകര്‍ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മര്‍ദ്ദനം ഏല്‍ക്കാതിരുന്നത്. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് മര്‍ദ്ദനമേറ്റു. ജോണ്‍സണ്‍ മദ്യപിച്ചിരുന്നു. ഇയാളെ സിഐഎസ്‌എഫ് പിടികൂടി പോലിസിന് കൈമാറി. കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി അറിയിച്ചെങ്കിലും ആക്രമണ സംഭവത്തില്‍ …

Read More »

അഭിമാന നിമിഷം; ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായ അച്ഛനെ സല്യൂട്ട് ചെയ്യുന്ന ഡിഎസ്പിയായ മകള്‍….

തന്റെ മക്കള്‍ തന്നെക്കാളും ഉയര്‍ന്ന നിലയില്‍ എത്തുന്നതിലും വലിയ സന്തോഷം ഒരു മാതാപിതാക്കള്‍ക്കും ഉണ്ടാകാറില്ല. തന്റെ പാത തന്നെ പിന്തുടര്‍ന്ന തന്റെ മക്കള്‍ തന്നിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമ്ബോള്‍ ഓരോ മാതാപിതാക്കള്‍ക്കുമുണ്ടാകുന്ന അഭിമാനവും സന്തോഷവും പതിന്‍മടങ്ങാവും. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസായ ഐടിബിപിയാണ് ഇത്തരത്തില്‍ ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. പോലീസ് യൂണിഫോമില്‍ ഒരു യുവതി മേലുദ്യോഗസ്ഥന്‍ കൂടിയായ തന്റെ അച്ഛന് സല്യൂട്ട് ചെയ്യുന്ന ചിത്രമായിരുന്നു അത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ …

Read More »

രാജ്യത്ത് ഇന്ധനവില കുറച്ചു; പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും; പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍….

സാധാരണക്കാർക്ക് ആശ്വാസമേകി ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോൾ (Petrol) ലിറ്ററിന് അഞ്ച് രൂപയും ഡീസൽ (Diesel) ലിറ്ററിന് 10 രൂപയുമാണ് കുറച്ചത്. കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. നാളെ മുതലായിരിക്കും ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തിൽ വരിക. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ …

Read More »

കടം വാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; ഉറങ്ങിക്കിടന്ന രണ്ടുപേരെ കൂത്തിക്കൊലപ്പെടുത്തി പ്രതികാരം; രണ്ടുപേര്‍ അറസ്റ്റില്‍…

അന്‍പത് രൂപയെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ രണ്ട് പേരെ കുത്തിക്കൊന്നു. ന്യൂഡല്‍ഹിയിലെ ഹസ്രത്ത് നിസാമൂദ്ദീന്‍ പ്രദേശത്താണ് ഉറങ്ങിക്കിടന്ന രണ്ടുപേരെ മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മയൂര്‍ തോമസ്, ലോകേഷ് ബഹദൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവര്‍ക്ക് കഴുത്തില്‍ അഞ്ചോ, ആറോ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ജഗ്നു, സോനു എന്നിവരാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ ഹസ്രത്ത് നിസാമൂദ്ദീനിലെ മസ്ജിദ് റോഡിലെ …

Read More »

ആധാര്‍ ദുരുപയോഗം ചെയ്‌താല്‍ പിഴ ഒരു കോടി രൂപ; പുതിയ നിയമം ഇങ്ങനെ…

ആധാര്‍ നിയമലംഘനം നടത്തിയാല്‍ ഒരു കോടി രൂപ പിഴ ഈടാക്കാന്‍ തീരുമാനം. ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. അതിന്റെ ഭാഗമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന ചട്ടം വിജ്ഞാപനം ചെയ്‌തു. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ചട്ടം നിലവില്‍ വന്നതോടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും. ലംഘനങ്ങളില്‍ നടപടിയെടുക്കാനും …

Read More »

കുരങ്ങനെ ബസിടിച്ചു; ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ…

കുരങ്ങനെ ബസിടച്ചതിന് ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ. ഉത്തര്‍പ്രദേശിലെ ദൂദ്‌വ കടുവ സങ്കേതത്തിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ പിടക്കപ്പെട്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഴ തുക അടച്ചാല്‍ മാത്രമേ പിടിച്ചെടുത്ത ബസ് തിരികെ നല്‍കുള്ളുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാലിയ-ഗോല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തത്. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയാണ് വന മേഖലയില്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ബസ് എഴുപത് കിലോമീറ്റര്‍ വേഗത്തിലാണ് …

Read More »

ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഗര്‍ഭസ്ഥ ശിശു മരിച്ചു…

ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് മഹാരാഷ്ട്ര കാല്‍വെയിലെ മഫ്താല്‍ കോളനിയിലാണ് സംഭവം. അനില്‍ ബഹദൂര്‍ ചൗരസ്യയാണ് ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 307, കൊലപാതക ശ്രമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റു കുറ്റങ്ങള്‍ എന്നിവ പ്രകാരം കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. പ്രതിയായ അനില്‍ ബഹദൂര്‍ ചൗരസ്യക്ക് മറ്റൊരു ഭാര്യയുണ്ടെന്നും ഇതിനെ ചൊല്ലി ഇരുവരും …

Read More »

ബിജെപിക്ക് തിരിച്ചടി; ബംഗാളില്‍ നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം…

ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു. ബിജെപിയുടെ സിറ്റിം​ഗ് സീറ്റായിരുന്നു ദിന്‍ഹാട്ടയില്‍ 1,63,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂലിന്റെ വിജയം. ​ ഗോസാബയിലാകട്ടെ 1,43,051 വോട്ടാണ് ഭൂരിപക്ഷം. സിറ്റിം​ഗ് സീറ്റായ ഖ‌ര്‍ദാഹ 93,832 വോട്ടിനാണ് തൃണമൂല്‍ നിലനി‌ര്‍ത്തിയത്. അതേസമയം കര്‍‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ബിജെപിയും രണ്ടാമത്തെ സീറ്റില്‍ കോണ്‍​ഗ്രസും വിജയിച്ചു. …

Read More »

ഹൃദയാഘാതത്തിന്റെ ലക്ഷണമാണോ?; പുനീത് രാജ്കുമാറിന്റെ മരണശേഷം ആശുപത്രികളില്‍ വന്‍ തിരക്ക്, ചെക് അപ്പില്‍ മൂന്നിരട്ടി വര്‍ധന…

നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തിനു പിന്നാലെ ബംഗളൂരുവിലെ ഹൃദയാരോഗ്യ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. ചെറുപ്പക്കാരും പ്രായമായവരും ഹൃദയ സംബന്ധമായ സംശയങ്ങളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നതില്‍ മൂന്നിരട്ടി വരെ വര്‍ധനയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്, നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്കുമാര്‍ മരിച്ചത്. നെഞ്ചു വേദന, നെഞ്ചെരിച്ചില്‍, കൈ വേദന തുടങ്ങി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച്‌ സംശയം പ്രകടിപ്പിച്ച്‌ ഒട്ടേറെ പേര്‍ പരിശോധനയ്ക്ക് എത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. തിങ്കളാഴ്ച പൊതു അവധി …

Read More »

ജയിച്ചാല്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം, മുസ്‌ലീങ്ങള്‍ക്ക് അജ്മീര്‍, ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി: കെജ്​രിവാള്‍…

ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വാസി വോട്ടുകള്‍ നേടാന്‍ പുതിയ തന്ത്രവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്​മി പാര്‍ട്ടി നേതാവുമായ അരവിന്ദ്​ കെജ്​രിവാള്‍. ആം ആദ്മി അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്ക്​ അയോധ്യ രാമക്ഷേത്രത്തിലേക്കും മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ ഷെരീഫിലേക്കും ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണിയിലേക്കും സൗജന്യ തീര്‍ഥാടനമാണ്​ കെജ്​രിവാളിന്റെ വാഗ്​ദാനം. ‘ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അയോധ്യയിലേക്ക്​ സൗജന്യ തീര്‍ഥാടനം അനുവദിക്കുകയും ശ്രീരാമനെ ദര്‍ശിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണി സൗജന്യ തീര്‍ഥാടനം ഒരുക്കും. മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ …

Read More »