Breaking News

National

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി…

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി. മഴ കനത്തതും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കും. 140 അടിയിലേക്കെത്തിയാലാണ് ആദ്യത്തെ മുന്നറിയിപ്പ് കേരളത്തിന് നല്‍കുക. 141 അടിയായാല്‍ രണ്ടാമത്തെയും 142 അടിയായാല്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. ഇതില്‍ …

Read More »

കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖസാദൃശ്യമില്ല: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മുഖത്ത് പിതാവ് പാസ്റ്റര്‍ ഒട്ടിച്ച്‌ വെള്ളത്തില്‍ മുക്കിക്കൊന്നു…

രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ അനന്തപൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗിലാണ് സംഭവം. മല്ലികാര്‍ജുന എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖ സാദൃശ്യം ഇല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വ്യക്തമാക്കി. സംഭവദിവസം വൈദ്യപരിശോധനയ്‌ക്കായി ഭാര്യയെയും കുഞ്ഞിനെയും മല്ലികാര്‍ജുന ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയി. ഡോക്ടറെ കാത്തിരിക്കുന്ന സമയം കുഞ്ഞ് കരയാന്‍ തുടങ്ങി. …

Read More »

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ അമ്മാവന് വധശിക്ഷ വിധിച്ചു

രാജസ്ഥാനില്‍ ഏഴുവയസ്സുകാരിയായ സഹോദരിയുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 25കാരനായ അമ്മാവന് സ്‌പെഷ്യല്‍ പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. പോക്‌സോ കോടതി ജഡ്ജി രേഖ റാത്തോഡാണ് വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. സെപ്റ്റംബര്‍ 20നാണ് പ്രതിയായ 25കാരന്‍ സഹോദരിയുടെ മകളായ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 11 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കോടതി പരിഗണിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍ സുമേര്‍ സിങ്ങാണ് …

Read More »

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡെയെ എന്‍.സി.ബി വീണ്ടും ചോദ്യം ചെയ്യും…

മുംബൈ ലഹരിക്കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എന്‍.സി.ബി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനന്യക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല് മണിക്കൂറാണ് ഇന്നലെ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അനന്യ എന്‍.സി.ബിക്ക് മൊഴി നല്‍കി. അനന്യയുടെ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്കയച്ചു. ആര്യന്‍ ഖാനും അനന്യയും തമ്മില്‍ മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍. കേസില്‍ ചൊവ്വാഴ്ച ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ …

Read More »

പരിശോധനകള്‍ക്കായി കൃത്രിമക്കാല്‍ അഴിക്കുമ്ബോള്‍ ഉണ്ടാകുന്നത് കടുത്ത വേദന, പ്രധാനമന്ത്രിയെ പരാതി അറിയിച്ച്‌ സുധ ചന്ദ്രന്‍…

ഇന്ത്യന്‍ സിനിമ രംഗത്തെ പ്രമുഖരില്‍ ഒരാളാണ് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഉണ്ടായ ഒരു അപകടത്തില്‍ സുധ ചന്ദ്രന് ഒരുകാല്‍ നഷ്ടമായിരുന്നു. പിന്നീട് ആ പ്രതിസന്ധിയെ മറികടന്ന് കലാരംഗത്തേക്ക് തിരിച്ച്‌ വന്ന് അതിജീവനത്തിന്റെ ഉത്തമ മാതൃകയായി മാറുകയായിരുന്നു അവര്‍. ഇപ്പോഴിതാ നിരന്തരം വിമാനത്താവളങ്ങളില്‍ തനിക്കുണ്ടാകുന്ന അപമാനവും വേദനയും പങ്ക് വയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. യാത്രക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനകളുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരി …

Read More »

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും…

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍സിബി അനന്യയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപും മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബ ന്ധപ്പെട്ട് ആര്യന്‍ ഖാനുമായി അനന്യ നടത്തിയ വാട്‌സ്‌ആപ് ചാറ്റുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അനന്യയുടെ വസതിയില്‍ …

Read More »

ചക്രവാതച്ചുഴി ; ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം…

സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കി ജില്ലയില്‍ ശക്തമായ മഴയാണ്. തെക്കന്‍ തമിഴ് നാട്ടില്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഒക്ടോബര്‍ 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ കോമോരിനു (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കന്‍ അറബിക്കടലില്‍ …

Read More »

ശമ്ബള കുടിശ്ശിക വാങ്ങാന്‍ തോക്കുമായി എത്തിയ രണ്ട് അതിഥിതൊഴിലാളികള്‍ അങ്കമാലിയില്‍ അറസ്റ്റില്‍

അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ അങ്കമാലി പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാ ബുര്‍ഹാന്‍ ജോലി ചെയ്തതിന്റെ കൂലിയായി തനിക്ക് 48,000 രൂപയോളം കിട്ടാനുണ്ടെന്നും തുക കരാറുകാരനില്‍ നിന്നും വാങ്ങിയെടുക്കാന്‍ വേണ്ടി താന്‍ സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും വരുത്തിയതാണെന്നുമാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ജില്ലാ …

Read More »

മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പന: കഫേ അടച്ചുപൂട്ടി മുദ്രവെച്ചു…

മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പന നടത്തിയിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി മുദ്രവെച്ചു. കോയമ്ബത്തൂര്‍ ലക്ഷ്മി മില്‍സ് ജംഗ്ഷനിലെ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കലര്‍ത്തിയ ഐസ് ക്രീമുകള്‍ ഇവിടെ വില്‍പന നടത്തുന്നതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി എം.സുബ്രമണ്യത്തിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്താന്‍ മന്ത്രി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം …

Read More »

ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു…

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചുകൊന്നു. രാജസ്ഥാനിലെ ചുറു ജില്ലയിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്. 7-ാം ക്ലാസുകാരനായ ഗണേശാണ് മരണപ്പെട്ടത്. ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ ഗണേശെന്ന വിദ്യാര്‍ത്ഥിയെ മനോജ് എന്ന അദ്ധ്യാപകന്‍ പ്രത്യേകം വിളിച്ച്‌ അടിക്കുകയായിരുന്നുവെന്നാണ് സഹപാഠികള്‍ അറിയിച്ചത്. നിസ്സാരകാര്യത്തിനാണ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മാരകമായി അടിച്ചത്. തുടര്‍ന്ന് അവശനായ വിദ്യാര്‍ത്ഥി ശാരീരിക അസ്വാസ്ഥ്യംമൂലം തളര്‍ന്നുവീഴുകയായിരുന്നു. മാതാപിതാക്കളെത്തിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. സലാസര്‍ പൊലീസ് …

Read More »