ലഖിംപൂരിന് പിന്നാലെ ചണ്ഡിഗഡിലും കര്‍ഷസമരത്തിന് നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം. ബിജെപി എംപി നയാബ് സൈനി സഞ്ചരിച്ച വാഹനമാണ് അംബാലയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയത്. ഒരു കര്‍ഷകന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അംബാലയിലെ നാരായണ്‍ഘട്ട് എന്ന പ്രദേശത്താണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് പരിപാടിക്കായാണ് കുരുക്ഷേത്ര എംപി എത്തിയത്. എംപിയുടെ പരിപാടിയിലേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തി. പരിപാടിയ്ക്ക് ശേഷം പുറത്തേക്കിറങ്ങിയ എംപിയുടെ കാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷക …
Read More »നവരാത്രിക്ക് ഇന്ന് തുടക്കം; ഇക്കുറിയും നിറംമങ്ങിയ ആഘോഷം…
ഈ വര്‍ഷത്തെ നവരാത്രി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാവും. ഈ മാസം 15ന് വിജയദശമി വരെ നീളുന്ന ആഘോഷത്തിന് രണ്ടാം കോവിഡ് കാലമായ ഈ വര്‍ഷവും നിറപ്പൊലിമ ഉണ്ടാവില്ല. മിക്ക ക്ഷേത്രങ്ങളിലും പേരിനുമാത്രമായിരിക്കും ആഘോഷം. എന്നാല്‍, ദേവീക്ഷേത്രങ്ങളില്‍ നടക്കാറുള്ള ആചാരാനുഷ്ഠാനങ്ങള്‍ മുടക്കമില്ലാതെ നടക്കും. ഗ്രന്ഥപൂജ, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും നല്‍കാനും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കണം. പുസ്തകങ്ങള്‍ അണുനാശനത്തിന് നടപടി …
Read More »സംസ്ഥാനത്തിന്ന് ഇന്ന് 12616 പേര്‍ക്ക് കൊവിഡ്; 134 മരണം; 14,516 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 12,616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി വീണാജോര്‍ജ് അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി. 12,018 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,516 …
Read More »11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍…
ദീപാവലിയോടനുബന്ധിച്ച് റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. നോണ്‍ ഗസ്റ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനമാണ് ബോണസായി നല്‍കുക. 11.56 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. റെയില്‍വേ സംരക്ഷണ സേനയിലെ ജീവനക്കാരും ഇതിന്റെ പരിധിയില്‍ വരും. ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട് ബോണസ് നല്‍കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. അഞ്ചുവര്‍ഷത്തിനിടെ 7 ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനും മന്ത്രിസഭായോഗം അംഗീകാരം …
Read More »രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി…
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈകിട്ടോടെ സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി എന്നിവര്‍ക്കുമാണ് ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും പ്രവേശനം …
Read More »ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു…
ഗാര്‍ഹിക പാചകവാതക സിലിന്‍ഡെറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിന്‍ഡെറിന് 15 രൂപയാണ് കൂട്ടിയത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. മുമ്പ് 891 രൂപ 50 പൈസയായിരുന്നു വില. അതേസമയം, വാണിജ്യ സിലിന്‍ഡെറുകള്‍ക്ക് രണ്ട് രൂപ കുറച്ചിട്ടുണ്ട്. 1726 രൂപയാണ് കൊച്ചിയിലെ വില.
Read More »ഇരുട്ടടിയായി ഇന്ധനവില; കുതിപ്പ് തുടരുന്നു, പെട്രോളിന് 105 രൂപ കടന്നു…
രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105രൂപ കടന്നു. 105.18 ആണ് ഇന്നത്തെ വില. ഡീസലിന് 98 രൂപ 38 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ വില 103.42 രൂപയും ഡീസലിന് 96.74 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ ഡീസലിന് 2.97 …
Read More »ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും നടന്നില്ല; നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു; നാട്ടുകാര്‍ പിടി കൂടി പൊലീസില്‍ ഏല്‍പ്പിച്ചു…
നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി ദീപക് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഡല്‍ഹിയിലെ ദ്വാരക എന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കൊലപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയെ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍ കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ സമീപത്തുള്ള …
Read More »തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പതിനായിരത്തില്‍ താഴെ കേസുകള്‍; 13,878 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1367 തിരുവനന്തപുരം 1156 എറണാകുളം 1099 കോട്ടയം 806 പാലക്കാട് 768 കൊല്ലം 755 കോഴിക്കോട് 688 മലപ്പുറം 686 കണ്ണൂര്‍ 563 ആലപ്പുഴ 519 പത്തനംതിട്ട 514 ഇടുക്കി …
Read More »രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്…
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായി ആറാം ദിവസമാണ് വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 104 രൂപ 88 പൈസയും ഡീസലന് 96 രൂപ 31 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 98 പൈസയും ഡീസലിന് 95 രൂപ 17 പൈസയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് …
Read More »