Breaking News

News22.in

സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയർന്നു; പ​വ​ന് റി​ക്കാ​ർ​ഡ് വി​ല; ഇന്ന് മാത്രം പവന് കൂടിയത്…

സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയർന്നു. ഒ​രു മാ​സ​ത്തി​നി​ടെ സ്വ​ർ​ണ വി​ല​യി​ൽ ആ​യി​രം രൂ​പ​യു​ടെ വ​ർ​ധ​നവാണ് രേഖപ്പെടുത്തിയത്. ക​യ​റി​യും ഇ​റ​ങ്ങി​യും ചാ​ഞ്ചാ​ടി​യ സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് വൻ കു​തി​ച്ചു​ചാ​ട്ടം. ഇന്ന് പ​വ​ന് ഒറ്റയടിയ്ക്ക് കൂടിയത് 520 രൂ​പയാണ്. ഇതോടെ പവന് 37280 രൂ​പ​യാ​ണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ വർദ്ധനവോടെ സ്വ​ർ​ണം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചു. ഗ്രാ​മി​ന് 65 രൂ​പ വ​ർ​ധി​ച്ച്‌ 4,660 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ …

Read More »

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ ആദ്യഘട്ടം വിജയകരം; രണ്ടാംഘട്ടം ഇന്ത്യയിലും പരീക്ഷിക്കാന്‍ നീക്കം…

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ ഇന്ത്യയിലും പരീക്ഷിക്കാന്‍ ശ്രമം. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് പരീക്ഷണ അനുമതി തേടിയിരിക്കുന്നത്. വാക്സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ്​ വാക്​സിൻ: മനുഷ്യരിൽ ആദ്യ ഘട്ടം വിജയം; ശുഭസൂചനയെന്ന്​ ഓക്‌സ്‌ഫോർഡ് സർവകലാശാല.. ഇനിയുള്ള പരീക്ഷണഘട്ടങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നീങ്ങിയാല്‍ ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ ലോകമെങ്ങുമുള്ള വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വാക്സിന്‍ നിര്‍മാതാക്കളായ അസ്ത്ര സേനകയുടെ പ്രതീക്ഷ.

Read More »

കോവിഡ്​ വാക്​സിൻ: മനുഷ്യരിൽ ആദ്യ ഘട്ടം വിജയം; ശുഭസൂചനയെന്ന്​ ഓക്‌സ്‌ഫോർഡ് സർവകലാശാല..

ലോകത്തെ ഒന്നാകെ ഭയപ്പെടുത്തുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സര്‍വകലാശാല അവകാശപ്പെടുന്നു. 1,077 പേരില്‍ നടത്തിയ പരീക്ഷണങ്ങളിലുടെ ഫലം വിശകലനം ചെയ്താണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വാക്‌സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡികളും വെളുത്ത രക്താണുക്കളും ഈ വാക്‌സിന്‍ വഴി ഉണ്ടാക്കാന്‍ കഴിയുന്നതായി തെളിയിച്ചു. കണ്ടെത്തലുകള്‍ വളരെയധികം …

Read More »

കോവിഡ് വ്യാപനം തടയാൻ പുതിയ രീതി; എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും സമ്ബൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു…

കോവിഡ് വ്യാപനം തടയാൻ പുതിയ രീതിയുമായി ബംഗാള്‍. ആഴ്ചയില്‍ രണ്ട് ദിവസം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാഴം, ശനി ദിവസങ്ങളിലാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം. നിലവില്‍ ജൂലായ 31വരെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സമ്ബൂര്‍ണലോക്ക് ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നേരത്തെ ലോക്ക്ഡൗണില്‍ ഇളവ് …

Read More »

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല ; മരണം 43; കർശനനിയന്ത്രണങ്ങൾ തുടരും..

സംസ്ഥാനത്തെ കൊവിഡ് ആശങ്ക കുറയുന്നില്ല. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ഒരാള്‍ കൂടി ഇന്നലെ രാത്രി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 43 ആയി. കളിയിക്കാവിള സ്വദേശിയാ അമ്ബത്തിമൂന്നുകാരന്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. കൊല്ലം ജില്ലയില്‍ ചടയമംഗലം …

Read More »

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി..

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഏഴ് സ്ഥലങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇന്നത്തെ ഹോട്ട്സ്പോട്ടുകള്‍; തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 629 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം; 43 പേരുടെ ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 629 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 43 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ …

Read More »

കൊതുകുകളിലൂടെ കോവിഡ് പകരുമോ?? പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട്‌ ശാസ്ത്രജ്ഞര്‍…

കൊതുകുകളിലൂടെ കോവിഡ് പകരുമോ?? പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട്‌ ശാസ്ത്രജ്ഞര്‍. കോവിഡ് -19 പാന്‍ഡെമിക്കിന് പിന്നിലെ കൊറോണ വൈറസ് എന്ന നോവല്‍ കൊതുകുകളിലൂടെ ആളുകള്‍ക്ക് പകരാന്‍ കഴിയില്ലെന്ന് ശാസ്ത്രജ്ഞര്‍ ആദ്യമായി സ്ഥിരീകരിച്ചു, ഇതോടെ കോവിഡ് കൊതുക് പരത്തുന്നതല്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദത്തിന് കൂടുതല്‍ അടിത്തറ നല്‍കുകയാണ് ഇപ്പോഴത്തെ പഠന റിപ്പോര്‍ട്ടുകളും. സയന്റിഫിക് റിപ്പോര്‍ട്ടുകള്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ കോവിഡ് -19 രോഗത്തിന് കാരണമാകുന്ന സാര്‍സ്-കോവ്-2 എന്ന വൈറസിന്റെ കഴിവിനെക്കുറിച്ചുള്ള ആദ്യത്തെ പരീക്ഷണാത്മക …

Read More »

കോവിഡ് 19; രാജ്യം സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞു; രോഗവ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ഐ.എം.എ യുടെ മുന്നറിയിപ്പ്..

ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). പ്രതിദിനം 30,000 ത്തിന് മുകളില്‍ എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. “പ്രതിദിനം 30,000 ത്തിന് മുകളില്‍ എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. …

Read More »

10 വയസുകാരൻ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചത് 30 സെക്കന്റുകൊണ്ട് ; അമ്പരന്ന് പോലീസും ബാങ്ക് ജീവനക്കാരും…

ബാങ്കില്‍ ഇന്നും 10 ലക്ഷം രൂപ കവര്‍ന്ന 10 വയസുകാരനാണ് ഇന്ന് ബാങ്കിലെ ജീവനക്കാരേയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുന്നത്. കുട്ടി ഇത്രയും പണം മോഷ്ട്ടിച്ചത് വെറും 30 സെക്കന്റിനുള്ളിലായിരുന്നു. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് ഞെട്ടിപ്പിക്കുന്ന കവര്‍ച്ച നടന്നത്. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു ഈ മോഷണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. കീറിപ്പറിഞ്ഞ വസ്ത്രം …

Read More »