Breaking News

Politics

അശ്ലീലസന്ദേശം പാർട്ടി ഗ്രൂപ്പിൽ അയച്ച സംഭവം; പാക്കം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

കാസര്‍കോട്: പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാരോപിച്ച് സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉദുമ ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം. മൂന്ന് ദിവസം മുമ്പാണ് രാഘവന്‍റെ ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് അയച്ച സന്ദേശമാണെന്നാണ് വിവരം. മറ്റൊരാൾക്ക് അയച്ച സന്ദേശം മാറി പാർട്ടി …

Read More »

‘ഹാഥ് സെ ഹാഥ് ജോഡോ’ അഭിയാനും 138 ചാലഞ്ചിനും ഫെബ്രുവരി 12ന് സംസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ, കെ.പി.സി.സിയുടെ ധനസമാഹരണ പദ്ധതിയായ 138 ചലഞ്ച് എന്നിവ ഫെബ്രുവരി 12 ന് സംസ്ഥാനത്ത് ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. രാവിലെ 10.30ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരുന്ന യോഗം എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ …

Read More »

‘തെറ്റ് ആർക്കും പറ്റാം’; ബിബിസി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് സുധാകരൻ

കണ്ണൂർ: ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അനിൽ ആന്‍റണിയെ ന്യായീകരിച്ച് കെ സുധാകരൻ. തെറ്റ് ആർക്കും പറ്റാം. തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ല, യൂത്ത്കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുമായി ബന്ധപെട്ട് അനിൽ ആന്‍റണിയുടെ ട്വീറ്റ് ഏറെ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററിയെ അനുകൂലിച്ച് …

Read More »

ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി കേന്ദ്രത്തോട് ഫണ്ട് തേടി സിസോദിയ

ന്യൂഡല്‍ഹി: ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് ധനസഹായം തേടി. ഉച്ചകോടിക്ക് തയ്യാറെടുക്കാൻ ഡൽഹിക്ക് കുറഞ്ഞത് 927 കോടി രൂപയെങ്കിലും വേണമെന്ന് വ്യക്തമാക്കി ഡൽഹി ധനമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ജി -20 ഉച്ചകോടി ഡൽഹിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണന്നും സിസോദിയ കത്തിൽ പറഞ്ഞു. കേന്ദ്ര ബജറ്റിൽ ഡൽഹി സർക്കാരിന് ഫണ്ടുകളൊന്നും ലഭിച്ചില്ല. അതിനാൽ ജി …

Read More »

കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ സൈറ്റ് സൃഷ്ട്ടിച്ചു

ബെംഗളൂരു: കർണാടക കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റിൽ ചിത്രീകരിക്കുകയും ചെയ്തു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്‍റെ പരാതിയിൽ ബെംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടക കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎൻസികർണാടക.ഇൻ ഇപ്പോൾ ലഭ്യമല്ല. ഈ ലിങ്കിൽ …

Read More »

നികുതി നിർദേശങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യത; നടപടി ജനരോഷത്തെ തുടർന്ന്

തിരുവനന്തപുരം: ബജറ്റിലെ നികുതി വർദ്ധനവിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ചില നികുതി നിർദ്ദേശങ്ങളിൽ മാറ്റം വന്നേക്കാൻ സാധ്യത. ജനങ്ങളുടെ അതൃപ്തി മുഖവിലയ്ക്കെടുത്താണ് നികുതി നിർദേശങ്ങൾ ചർച്ച ചെയ്യാമെന്ന അഭിപ്രായം നേതൃത്വം പങ്കുവയ്ക്കുന്നത്. വിഭവസമാഹരണം ആവശ്യമാണെങ്കിലും ഇന്ധനനികുതിയിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തണമെന്ന അഭിപ്രായമുള്ളവർ ഇടതുമുന്നണിയിലുണ്ട്. ഇന്ധന സെസ് രണ്ട് രൂപയിൽ നിന്ന് ഒരു രൂപയായി കുറയ്ക്കണമെന്നും അഭിപ്രായമുണ്ട്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ …

Read More »

ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധി കനക്കുന്നു; ഹസീന സർക്കാരിനെതിരെ പ്രക്ഷോഭം രൂക്ഷം

ധാക്ക: പാകിസ്ഥാന് പിന്നാലെ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ പലയിടത്തും ജനങ്ങൾ തെരുവിലിറങ്ങി. ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ വസ്ത്ര വ്യവസായത്തിന്‍റെ തകർച്ചയാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ബംഗ്ലാദേശിന് 470 കോടി ഡോളർ ധനസഹായം അനുവദിച്ചിരുന്നു. താൽക്കാലികമായെങ്കിലും ഈ സഹായം ഉപയോഗിച്ച് നിലനിൽക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്കടക്കം …

Read More »

പുനഃസംഘടനയെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ വാക്പോരും ഇറങ്ങിപ്പോക്കും

പത്തനംതിട്ട: പാർട്ടി പുനഃസംഘടനയെച്ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. പട്ടിക തയ്യാറാക്കാൻ ചേർന്ന പുനഃസംഘടനാ സമിതിയിൽ നിന്ന് മൂന്ന് മുൻ ഡി.സി.സി പ്രസിഡന്‍റുമാർ ഇറങ്ങിപ്പോയി. മുതിർന്ന നേതാവ് പി ജെ കുര്യനെതിരെയും യോഗത്തിൽ ശക്തമായ വിമർശനമുയർന്നു. ഇന്ന് ചേർന്ന പുനഃസംഘടനാ സമിതിയിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോരുമുണ്ടായി. യോഗം തുടങ്ങിയതിന് പിന്നാലെ ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡത്തെച്ചൊല്ലിയും തർക്കമുണ്ടായി. നേതൃത്വത്തോട് അതൃപ്തിയുള്ളവരെ കൂടി ഉൾപ്പെടുത്തി പുനഃസംഘടന നടത്തണമെന്ന് മുൻ ഡിസിസി പ്രസിഡന്‍റുമാരായ …

Read More »

സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ല, ബജറ്റിനെതിരെ സമരമുണ്ടാകും; കെ.സുധാകരൻ

കണ്ണൂർ: സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപനം. കോൺഗ്രസ് ഹർത്താലിന് എതിരാണെന്നും താൻ അധ്യക്ഷനായ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പൊരി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സുധാകരൻ പ്രഖ്യാപിച്ചു. ജനങ്ങളുടെ നട്ടെല്ല് തകർക്കുന്ന ബജറ്റാണ് ഇന്നലെ ധനമന്ത്രി അവതരിപ്പിച്ചത്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച് ധൂർത്തടിക്കുകയാണ് പിണറായി ചെയ്യുന്നത്. സി.പി.എം മയക്കുമരുന്ന് മാഫിയയെ സഹായിക്കാനാണ് മദ്യവില …

Read More »

സംസ്ഥാനത്തിന്‍റെ വരുമാനത്തിനായാണ് നികുതി ഉയർത്തിയത്; ബജറ്റിനെ ന്യായീകരിച്ച് കാനം

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തിന്‍റെ വരുമാനത്തിനായാണ് ഇന്ധനത്തിന് നികുതി ചുമത്തിയത്. സർക്കാരിന് മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി വർദ്ധനവ് പോലുള്ള കാര്യങ്ങൾ പാർട്ടി യോഗങ്ങളിലും മന്ത്രിസഭാ യോഗങ്ങളിലും ചർച്ച ചെയ്യാറില്ല. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പൂർണ്ണമായും ധനമന്ത്രിക്കാണ്. ബജറ്റിന്‍റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണിത്. ബജറ്റിലെ സി.പി.ഐയുടെ അഭിപ്രായം നിയമസഭയിൽ പറയും. വിമർശനങ്ങളും ചർച്ചകളും നിയമസഭയിൽ നടക്കും. മുന്നണിക്കകത്ത് …

Read More »