Breaking News

Slider

എസ്.ഐ.ജയേഷിൻ്റെ മാതൃക പോലീസ് സേനയ്ക്ക് അഭിമാനകരവും,മാതൃകാപരവും: റൂറൽ എസ്.പി .കെ.എം.സാബു.

കിണറ്റിൽ വീണ വയോധികയെ സാഹസികമായി രക്ഷിച്ച പുത്തൂർ സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് അഭിനന്ദന പ്രവാഹം. ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ വയോധികയ്ക്ക് എസ്.ഐ. നൽകിയത് പുനർജന്മമാണ്. കൊട്ടാരക്കര വെണ്ടാർഹനുമാൻ ക്ഷേത്രത്തിനു സമീപം സെപ്റ്റംബർ 28 -ആം തീയതിയായിരുന്നു സംഭവം.74 വയസ്സുള്ള രാധമ്മയെയാണ് ഇദ്ദേഹം സാഹസികമായി രക്ഷപെടുത്തിയത്. കിണറ്റിൽ ആളു വീണെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. ഉപയോഗശൂന്യമായ കിണറിനു ചുറ്റും പൊന്തക്കാടുകളായിരുന്നു. ദുഷിച്ചു നാറി ദുർഗന്ധം …

Read More »

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ്. 2. കൃഷി പാഠം അവാർഡ് 3. മാതൃഭൂമി സീഡ് ബസ്റ്റ് കോഡിനേറ്റ അവാർഡ് 4. 2023 – ലെ ” നവനീതം” എന്ന ഗ്രന്ഥത്തിന് ഏറ്റവും നല്ല വൈജ്ഞാനിക . ഗ്രന്ഥത്തിനുള്ള തി ക്കുറുശ്ശി ഫൗണ്ടേഷൻ അവാർഡ്. 5. ആകാശവാണിയിൽ സംസ്കൃത പരിപാടികൾ …

Read More »

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന വാസു ഡോക്ടർ ചികിത്സാരംഗത്തും സാഹിത്യ രംഗത്തും സ്ഥിര പ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഒഴുവു സമയങ്ങളിൽ അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കിയെടുത്ത ബിംബകല്പനകളിലൂടെ കോറിയിടുന്ന ശൈലീസുന്ദര പദകമലങ്ങൾ നിറഞ്ഞ വരികൾ ഹൃദ്യവും അനുഭവവേദ്യവും ആക്കുന്നതാണ്. നൂറു കണക്കിന് ചെറുതും വലുതുമായ കവിതകൾ എഴുതിയിട്ടുള്ള ഇദ്ദേഹം ഇപ്പോഴും എപ്പോഴും ഒരു സാധകനെപ്പോലെ കാവ്യകേളിയെ ഉപാസിച്ചിരിക്കുകയാണ്. …

Read More »

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 7163 പേർ കുറഞ്ഞു .നിയമസഭയിൽ എംഎൽഎമാരുടെ ചോദ്യത്തിന് മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതിൽ 6928 എണ്ണവും കുറഞ്ഞത് സർക്കാർ സ്കൂളിലാണ് .ഏയ്ഡഡ് സ്കൂളുകളിൽ കുറവ് 235 മാത്രം. അതേസമയം കേരള സിലബസ് പിന്തുടരുന്ന അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ …

Read More »

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. ഭരണഘടനക്കെതിരെ മുമ്പു നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് മന്ത്രിയ്ക്ക് സ്ഥാനം ഒഴിയേണ്ടിവന്നത് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം. “സണ്ടി ചെറിയാൻ തെറ്റുപറ്റിയാലും തിരുത്തുന്ന ആളാ, മുൻപും അങ്ങനെയാണല്ലൊ? അതിൻ്റെ പേരിൽ ഏറെ ത്യാഗം അനുഭവിച്ച ആളുമാണ് അദ്ദേഹം. അതിൻ്റെ ഒരു സൗജന്യം കൊടുക്കാം. ശുദ്ധമനസ്സായതിനാൽ അവേശം കൊണ്ട് പറഞ്ഞു പോകുന്നതാ, …

Read More »

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം മാറ്റി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ വ്യാപകമായ പ്രതിഷേധം ആരംഭിച്ചു .ബിവറേജ് ഔട്ട്ലറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കന്ന കെട്ടിടം സ്കൂളിനും ചർച്ചിനു 200 മീറ്റർ ഉള്ളിൽ ഉള്ളിലാണ്. ദൂരപരിധി ലംഘിച്ചുകൊണ്ട് അനുവാദം നൽകിയിരിക്കുന്ന അധികൃതരുടെ കണ്ണിൽ പൊടിയിട്ടു കൊണ്ട് കെട്ടിടത്തിന് മാറ്റങ്ങൾ വരുത്തിയും ഉത്തരവു കരസ്ഥമാക്കിയിരിക്കുന്ന നിയമപരഹിതമായ …

Read More »

ഗവൺമെൻറ് ഡോക്ടർ രോഗികളോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം .

കൊട്ടാരക്കര നെടുവത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പുല്ലാമല ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ആരോപണ വിധേയ. ഇവർ അവിടെ എത്തുന്ന രോഗികളോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാടുകാരണം വേണ്ട രീതിയിലുള്ള ചികിത്സ രോഗികൾക്ക് ലഭിക്കുന്നില്ല എന്ന് ആക്ഷേപം .കഴിഞ്ഞ ദിവസം അവിടെ രോഗഗ്രസ്ഥനായിഎത്തിയ ആളോട് കാണിച്ച നിലപാടാണ് കൂടുതൽ വഷളായിരിക്കുന്നത്. രോഗികളെ വേണ്ട രീതിയിൽ ചികിത്സിക്കുകയോ സ്റ്റെതസ്കോപ്പ് പോലും വെച്ച് പരിശോധിക്കുവാനുള്ള ആർജ്ജവമോ ഈ ഡോക്ടർ കാണിക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കൊറോണ കാലത്ത് …

Read More »

സിദ്ധാർത്ഥിന്റെ മരണം പ്രതികരണങ്ങളുമായി നിരവധി പേർ.

വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ് .നടപടി സ്വീകരിക്കുന്നത് അനാസ്ഥ കാട്ടിയതിന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. ശശീന്ദ്രനാഥിനെ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻകഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിസിയെ ചാൻസലർ സസ്പെൻഡ് ചെയ്യുന്നത്. എസ്എഫ്ഐ നേതാ ക്കൾ ഉൾപ്പെടെയുള്ളവരുടെ ക്രൂര പീഡനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായ സിദ്ധാർത്ഥന്റെ മരണവുമായി …

Read More »

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് ആഘോഷമാക്കി പഞ്ചായത്തും കൃഷി വകുപ്പും. പഞ്ചായത്തിന്റെ തരിശു നെൽകൃഷി പദ്ധതിയിലും ജില്ലാ പഞ്ചായത്തിന്റെ കതിർമണി പദ്ധതിയിലും ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ ഉൾപ്പെട്ട വെള്ളംകൊള്ളി ,പാലക്കോട്, മുള്ളങ്കോട്, ഏലകളിലെ 32 ഏക്കർ സ്ഥലത്ത് കൃഷി ഇറക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് വി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും …

Read More »

മേലില ഗ്രാമത്തെ പാലാഴി ആക്കിയ പ്രസന്നകുമാരിക്ക് കൊല്ലം ജില്ലാ ക്ഷീര സഹകാരി അവാർഡ് .

ജില്ലാ ക്ഷീര സഹകാരി അവാർഡിന് ചെത്തടി ഉപാസനയിൽ ശ്രീമതി ആര്‍. പ്രസന്നകുമാരി അർഹയായി. ഇടുക്കി ജില്ലയിൽ അണക്കരയിൽ വച്ച് നടന്ന സംസ്ഥാന ക്ഷീര കർഷക സംഗമം 2024 വച്ച് അവാർഡ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ക്ഷീര കർഷകർക്ക് സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് രണ്ടാം തവണയാണ് പ്രസന്ന കുമാരിയെ തേടിയെത്തുന്നു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കൊല്ലം ജില്ലയിലെ മികച്ച വനിത ക്ഷീര കർഷകക്കുള്ള അവാർഡും …

Read More »