ശബരിമല തീര്‍ത്ഥാടനത്തിനായി കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനും നിലവിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്താനും സര്‍കാര്‍ തീരുമാനം. കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പമ്ബയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ കാലാവസ്ഥാ പ്രതിസന്ധികളും ഒഴിഞ്ഞതോടെയാണ് ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഭക്തര്‍ക്ക് അവസരമൊരുങ്ങുന്നത്. രണ്ട് ദിവസങ്ങള്‍ക്കകം ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളും. തീര്‍ത്ഥാടനം 10 ദിവസം …
Read More »പൈപ്പുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങള്‍; PWD എന്‍ജിനീയറുടെ വീട്ടിലെ റെയ്ഡ് വൈറല്‍ (വീഡിയോ )
പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ചുവരിലെ പൈപ്പുകള്‍ക്കുള്ളില്‍ നിറച്ചുവെച്ച നിലയില്‍ ലക്ഷങ്ങളുടെ നോട്ടുകള്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് അഴിമതി വിരുദ്ധ സംഘം പരിശോധനയ്‌ക്കെത്തിയത്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാനത്താകമാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് അന്വേഷണ സംഘം ഇവിടെയുമെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയത്. പരിശോധന …
Read More »മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനായി ഗൗതം അദാനി…
ധനസമ്ബത്തില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്ബത്താണ് അദാനി സ്വായത്തമാക്കിയത്. എന്നാല്‍ 14.3 ബില്യണ്‍ ഡോളര്‍ മാത്രമാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേര്‍ക്കാനായത്. 2020 മാര്‍ച്ചില്‍ അദാനിയുടെ സമ്ബത്ത് 4.91 ബില്യണ്‍ …
Read More »മോഫിയ കേസ്: സിഐക്കെതിരെ പ്രതിഷേധം, സ്ഥലം മാറ്റം…
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഐ സിഎല്‍ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം. അതേസയമം സിഐയെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റിയത്. മോഫിയ ആത്മഹത്യാക്കുറിപ്പില്‍ ഉള്‍പ്പെടെ പരാമര്‍ശിച്ച സിഐയെ സ്റ്റേഷന്‍ ചുമതലകളില്‍നിന്നു നീക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെയും ചാലക്കുടി എംപി ബെന്നി ബഹനാന്റെയും നേതൃത്വത്തിലായിരുന്നു സമരം. സി ഐ ഇന്നും സ്റ്റേഷനിലെത്തിയതായി …
Read More »കുറുപ്പിനെ ആര്‍ടിഒ പൊക്കി; പിഴയടക്കയ്ക്കണം, ആറായിരം രൂപ; നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അണിയറക്കാര്‍….
ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റിന്റെ പിഴ. ആറായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിലവില്‍ കാറുടമ പിഴ അടച്ചിട്ടില്ല. നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ചിത്രത്തിന്റെ പിആര്‍ ടീം പറയുന്നു. പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ …
Read More »ദത്ത് കേസില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല; നടന്നത് മനുഷ്യക്കടത്തെന്ന് പ്രതിപക്ഷ നേതാവ്…
അനുപമയുടെ കുഞ്ഞിനെ നാടുകടത്താന്‍ കൂട്ടുനിന്ന സംസ്ഥാന ശിശുക്ഷേമ സമിതിയെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ നേര്‍ക്കുനേര്‍ നിന്ന് ചോദിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ദത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണം. കോടതിയും പൊലീസ് സ്റ്റേഷനും ശിശുക്ഷേമ സമിതിയുമെല്ലാം പാര്‍ട്ടിയാണെന്ന രീതിയിലാണ് പ്രവര്‍ത്തനമെന്നും സതീശന്‍ കുറ്റപ്പെടുത്തി. അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതിന് പിന്നില്‍ ദുരൂഹമായ ഗൂഢാലോചനയാണ് …
Read More »എസ്‌ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…
പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്‌ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ …
Read More »വസ്ത്രങ്ങള്‍ ശരിയായി അലക്കിയില്ല; 9 വയസ്സുകാരിയെ അമ്മായി ചൂടുവെള്ളം കൊണ്ട് പൊള്ളിച്ചതായ് റിപ്പോർട്ട്…
9 വയസ്സുകാരനെ അമ്മായി ചൂടുവെള്ളം കൊണ്ട് പൊള്ളിച്ചു. വസ്ത്രങ്ങള്‍ ശരിയായി അലക്കിയില്ലെന്ന കാരണത്താലാണ് ക്രൂരത. 30 കാരിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട അയല്‍വാസികള്‍ പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് ഭയമാണെന്നും അമ്മായിയുടെ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഇപ്പോള്‍ പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് പറയപ്പെടുന്നു. തനിക്ക് വസ്ത്രങ്ങള്‍ …
Read More »കയ്യില്‍ പാമ്ബും എലികളും; നടന്‍ സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആദിവാസി ഗോത്രവിഭാഗങ്ങുടെ പ്രകടനം…
നടന്‍ സൂര്യയ്ക്ക് ആദരവ് അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ജനത. എലികളെയും പാമ്ബിനെയും കയ്യിലേന്തിയായിരുന്നു ആദിവാസികളുടെ നന്ദിപ്രകടനം. ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്. തിങ്കളാഴ്ച മധുരൈ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍പെട്ട അമ്ബതോളം പേരാണ് ഒത്തുകൂടിയത്. ”ആദിവാസി സമൂഹങ്ങളുടെ നിലനില്‍പ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് സിനിമയിലൂടെ. അതിന് ആ നടനോട് …
Read More »ഉച്ചത്തിലുള്ള ഡിജെ സംഗീതം കാരണം 63 കോഴികള്‍ ഹൃദയാഘാതം വന്ന് ചത്തതായി പൗള്‍ട്രി ഫാം ഉടമ…
വിവാഹത്തിനിടെ ഉച്ചത്തിലുള്ള ഡിജെ സംഗീതം കാരണം 63 കോഴികള്‍ ചത്തതായി ഒഡീഷ പൗള്‍ട്രി ഫാം ഉടമ. ഒരു വിവാഹത്തിനിടെ ഉച്ചത്തില്‍ സംഗീതം വച്ചത് തന്റെ ബ്രോയിലര്‍ ഫാമില്‍ 63 കോഴികള്‍ ചത്തതിന് കാരണമായെന്ന് ആരോപിച്ച് അയല്‍വാസിക്കെതിരെ ഒരാള്‍ പരാതി നല്‍കി. അയല്‍വാസിയായ രാമചന്ദ്ര പരിദയുടെ വിവാഹ ഘോഷയാത്രയില്‍ ഡിജെയില്‍ മുഴങ്ങുന്ന സംഗീതം കേട്ട് ഹൃദയാഘാതം വന്നാണ് തന്റെ കോഴികള്‍ ചത്തതെന്ന് കണ്ടഗരാഡി ഗ്രാമവാസിയായ പൗള്‍ട്രി ഫാം ഉടമ രഞ്ജിത് പരിദ …
Read More »