Breaking News

Slider

‘മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ച സ്ത്രീ വിടാതെ പിന്തുടരുന്നു’; പ്രേതഭീതി; പൊലീസുകാരന്‍ ജീവനൊടുക്കി…

പ്രേതഭീതിയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കള്ളക്കുറുശ്ശി ജില്ലയില്‍ പെരുമ്ബാക്കത്താണ് 33കാരനായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യ വിഷ്ണുപ്രിയയും മക്കളും അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ സമീത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. …

Read More »

സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റ് ആക്കി ഉയര്‍ത്തി; അമ്ബത് യൂണിറ്റുവരെ ഒന്നര രൂപ മാത്രം…

മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതോടെയാണ് ഇതു നടപ്പാക്കി വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കിയത്. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് നേരത്തേ സൗജന്യം അനുവദിച്ചിരുന്നത്. അതേസമയം, കണക്ടഡ് ലോഡ് 500 വാട്‌സ് എന്ന പരിധിയില്‍ മാറ്റമില്ല. 1000 വാട്‌സ് വരെ കണക്ടഡ് ലോഡുള്ള ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് 50 യൂണിറ്റിന് വരെ നിരക്ക് യൂണിറ്റിന് …

Read More »

ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒരുത്തീ ചിത്രത്തിലെ നവ്യ നായരാണ് മികച്ച നടി. സണ്ണി ചിത്രത്തിലെ ജയസൂര്യയാണ് മികച്ച നടന്‍. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്, എന്നിവര്‍ (സംവിധാനം-സിദ്ധാര്‍ഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്) ഈ രണ്ട് സിനിമകളാണ്. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍), മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം- സണ്ണി). താഹിറ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയ സിദ്ദിഖ് പറവൂര്‍ …

Read More »

580 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഖ്യമേറിയ അര്‍ധ ചന്ദ്രഗ്രഹണം നവംബര്‍ 19ന്…

580 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ദൈര്‍ഖ്യമേറിയ അര്‍ധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. നവംബര്‍ 19ന് നടക്കുന്ന ഈ ആകാശപ്രതിഭാസം ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 18, 1440 ലാണ് ഇത്ര ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രണം അവസാനമായി ഉണ്ടാകുന്നത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം നവംബര്‍ 19ന് ആറ് മണിക്കൂര്‍ ഉണ്ടാകുന്ന അര്‍ധ ചന്ദ്രഗ്രഹണം കാണാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകര്‍. ഭൂമിയുടെ നിഴല്‍ സൂര്യന്റെ പ്രകാശത്തെ തടയുമ്ബോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും …

Read More »

ബിരിയാണിയിൽ പുഴുവെന്ന് ആരോപിച്ച് ബിരിയാണി ചെമ്പ് യുവാവ് റോഡിലേക്ക് വലിച്ചെറിഞ്ഞു

പാര്‍സലായി വാങ്ങിയ ബിരിയാണിയില്‍ പുഴു ഉണ്ടെന്ന് ആരോപിച്ച് ബിരിയാണി ചെമ്പോടെ യുവാവ് റോഡിലേക്ക് വലിച്ചെറിഞ്ഞതായി ആരോപണം. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ചാണ് രാമനാട്ടുകര സ്വദേശിയായ യുവാവ് ഹോട്ടലിലെത്തി അതിക്രമം കാട്ടിയത്. രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ പാലക്കല്‍ ബിരിയാണി സെന്ററിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് യുവാവ് ഹോട്ടലിലെത്തി ബിരിയാണി പാഴ്സലായി വാങ്ങിയത്. എന്നാൽ അരമണിക്കൂറിനകം തിരിച്ചെത്തിയ യുവാവ് ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ച് ബഹളം …

Read More »

അനാഥാലയത്തിലെ വായോധികയായ അന്തേവാസിക്ക് ചൂരല്‍ മര്‍ദനം; അഞ്ചല്‍ അര്‍പ്പിതാ സ്‌നേഹാലയം സ്ഥാപന മേധാവിക്കെതിരെ കേസെടുത്തു…

കൊല്ലം അഞ്ചലിലെ അനാഥാലയത്തില്‍ സ്ഥാപന നടത്തിപ്പുക്കാരന്‍ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അഞ്ചല്‍ അര്‍പ്പിത സ്‌നേഹാലയം മേധാവി അഡ്വ. സജീവനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ അനാഥാലയത്തിലെ വയോധികര്‍ ചൂരല്‍ കൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ജസ്റ്റിന്‍ സലീമാണ് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ സഹിതം ഡി.ജി.പി. ഉള്‍പ്പെടെയുള്ളവര്‍ക്കും ഇയാള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് …

Read More »

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവം; മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫ് ആയിരുന്നു ജോജുവിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 37,500 രൂപയും 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവുമാണ് ഉപാധി. കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള മറ്റ് ഏഴ് പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Read More »

പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്ക്കാരം…

കന്നട നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന’പുനീത് നമന’ അനുസ്മരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. പിന്നീട് ട്വിറ്ററിലൂടെയും ബൊമ്മെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ നിരവധി ആരാധകരും രാഷ്ട്രിയ പ്രവര്‍ത്തകരും സിനിമാ താരങ്ങളും പങ്കെടുത്തിരുന്നു. …

Read More »

ഈ സംസ്ഥാനത്ത് ഇനി മദ്യം രുചിച്ച്‌ നോക്കിയ ശേഷം വാങ്ങിയാല്‍ മതി, ഭക്ഷണശാലകളിലും മദ്യം കുപ്പിയില്‍ വിളമ്ബും…

ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ മദ്യവില്‍പന പൂര്‍ണമായും സ്വകാര്യ മേഖലയിലേക്ക് മാറി. നഗരത്തില്‍ മുക്കിലും മൂലയിലും പ്രവര്‍ത്തിച്ചിരുന്ന മദ്യഷോപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വില്‍പന കേന്ദ്രങ്ങള്‍. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോപ്പുകള്‍ പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്തതും സി സി ടി വി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാം. സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ മദ്യം രുചിച്ച്‌ നോക്കിയ ശേഷം വാങ്ങുന്നതിനുള്ള സൗകര്യവും …

Read More »

പാലായില്‍ നേരിയ ഭൂമികുലുക്കം…

പാലായില്‍ നേരിയ ഭൂമികുലുക്കം. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിയ്ക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍ അറിയിച്ചു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപോര്‍ടു ചെയ്തിട്ടില്ല. ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും അല്‍പസമയം മാത്രമേ കുലുക്കം അനുഭവപ്പെട്ടുള്ളൂ.

Read More »