എടുപ്പുകളത്ത് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് വെട്ടുകളാണ് തലയ്ക്കേറ്റതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തില്‍ ആകെ 30 വെട്ടുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി മനോരന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തലയിലെ ആറ് വെട്ടുകളും ആഴത്തിലുള്ളതായിരുന്നു. ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ശരീരത്തില്‍ വെട്ടേറ്റതെന്നാണ് പ്രാഥമിക നിഗമനം. ചോരവാര്‍ന്ന നിലയിലാണ് സഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. പക്ഷെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് സഞ്ജിത്തിന്റെ ഭാര്യയുടെ …
Read More »‘സ്വകാര്യ സ്ഥലങ്ങളിൽ ആർക്കും ശല്യമാകാതെ മദ്യപിക്കുന്നത് കുറ്റമല്ല’
സ്വകാര്യ സ്ഥലങ്ങളിൽ ആർക്കും ശല്യമാകാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ വിധിയിൽ ഒരാളിൽ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാൽ അയാൾ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അർത്ഥമില്ലെന്നും വ്യക്തമാക്കുന്നു. ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എഫ്ഐആർ റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കിയത്. മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി പൊലീസ് വിളിപ്പിച്ചപ്പോൾ വില്ലേജ് അസിസ്റ്റന്റ് കൂടിയായ താൻ മദ്യപിച്ചിരുന്നെന്ന് കാണിച്ചാണ് പൊലീസ് ആക്ടിലെ 118 (a) പ്രകാരം …
Read More »കെ.എസ്.ആര്‍.ടി.സി ശമ്ബള പരിഷ്ക്കരണം വൈകുന്നു; ഭരണാനുകൂല സംഘടനയും അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു…
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കെ.എസ്.ആര്‍.ടി.സിയിലെ ഭരണാനുകൂല യൂണിയനും. ശമ്ബള പരിഷ്ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസി എംപ്ലോയിസ് അസോസിയേഷനും (സി ഐ ടി യു ) അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇന്നലെ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം എടുത്തത്. മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച് തീയതി പ്രഖ്യാപിക്കും. നേരത്തെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫും അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
Read More »ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട് മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത് എന്നും മുന്നറിയിപ്പ് പറയുന്നു. ശക്തമായ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, …
Read More »‘മാസ്ക്ക് ചതിച്ചു, മുന്‍ ഭാര്യയെ മനസിലായില്ല, ആളുമാറി വെട്ടിയത് ബാങ്ക് ജീവനക്കാരിയെ’; യുവാവിനെ അറസ്റ്റ് ചെയ്തു…
നന്മണ്ടയിൽ മുന്‍ ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്മണ്ട സ്വദേശി മാക്കടമ്പത് ബിജുവിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, അതിക്രമിച്ചു കടക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തന്‍റെ മുന്‍ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ക്ളാര്‍ക്ക് ശ്രീഷ്മയെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൗണ്ടറിലായിരുന്ന ശ്രീഷ്മയെ ബിജു പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. ഇയാളുടെ മുന്‍ …
Read More »വിവാഹമോചനം നേടിയിട്ടും ഭർത്താവിൽ നിന്ന് ഒരു കുട്ടി കൂടി വേണമെന്ന ആവശ്യവുമായി 35 കാരി കോടതിയിൽ…
ഭർത്താവിൽ നിന്നും അകന്നു കഴിയുകയാണെങ്കിലും ഭർത്താവിൽനിന്ന് ഒരു കുട്ടി കൂടി വേണം എന്ന യുവതിയുടെ ആവശ്യത്തിന് കോടതിയിൽ നിന്നും അനുകൂലവിധി. രണ്ടാമത് ഒരു കുട്ടി കൂടി വേണമെന്ന 35 കാരിയുടെ ഹർജിയിൽ മുംബൈയിലെ കുടുംബ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. കൃത്രിമ ഗർഭധാരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ദമ്പതികൾക്ക് കോടതി നിർദ്ദേശം നൽകി. ഒരുമാസത്തിനകം കൃത്രിമ ഗർഭധാരണത്തിന് ഗൈനക്കോളജിസ്റ്റിനെ സമീപിക്കാൻ ഡോക്ടർമാർ കൂടിയായ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. ഇതിൻറെ ചിലവുകൾ യുവതി …
Read More »പണമില്ല; സോപ്പുപെട്ടി വാങ്ങാനില്ല..’; അവാർഡ് നിരസിച്ച് ഹരീഷ് പേരടി…
അവാർഡ് കിട്ടുമ്പോൾ മാത്രമല്ല അവാർഡ് നിരസിക്കുമ്പോഴും ജനങ്ങൾ അറിയണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തെലുങ്ക് മാധ്യമം നൽകിയ അവാർഡാണ് അദ്ദേഹം നിരസിച്ചത്. ക്യാഷ് അവാർഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാൻ വേണ്ടി 5, 6 മണിക്കൂറുകൾ ഒരേ കസേരയിൽ ഇരിക്കാൻ പറ്റില്ല എന്നതാണ് അവാർഡ് നിരസിക്കാൻ കാരണമെന്നും അദ്ദേഹം പറയുന്നു. ജനാധിപൻ എന്ന സിനിമയിലെ അഭിനയത്തിന് തെലുങ്കിലെ സന്തോഷം മാഗസിനും സുമൻ ടിവിയും …
Read More »വൈദ്യുതി ബില്ലില്‍ സംശയമുണ്ടോ? ഇനി തുക സ്വയം പരിശോധിക്കാം, പുതിയ സേവനവുമായി കെ എസ് ഇ ബി…
വൈദ്യുതി ബില്‍ തുകയില്‍ വര്‍ദ്ധനവ് വരുമ്ബോള്‍ നമ്മളില്‍ പലര്‍ക്കും തുകയില്‍ സംശയമുണ്ടാകാറുണ്ട്. ഇത്രത്തോളം തുക വരുമോ? വൈദ്യുതി മീറ്റര്‍ തെറ്റായി കാണിച്ചതാണോ ? കേടാണോ ?എന്നിങ്ങനെ പലവിധ ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറുള്ളത് പതിവാണ്. വീടുകള്‍ അടഞ്ഞു കിടക്കുന്ന സമയങ്ങളിലാണ് മീറ്റര്‍ റീഡ് ചെയ്യുന്നതിനായി ഉദ്യോഗസ്ഥന്‍ എത്തുന്നതെങ്കില്‍ മുന്‍പത്തെ ബില്‍ തുകയ്ക്ക് ആനുപാതികമായി ആണ് തുക കണക്കാക്കുന്നത്. ഇത്തരം അവസരങ്ങളിലും ബില്‍ തുക സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പുതിയ …
Read More »സ്റ്റീല്‍ മോതിരങ്ങള്‍ അപകടകാരികള്‍; മുന്നറിയിപ്പുമായി അധികൃതര്‍…
ഫാന്‍സി കടകളില്‍നിന്ന് വാങ്ങുന്ന സ്റ്റീല്‍ മോതിരം അപകടകാരികളാകുന്ന സംഭവം വര്‍ധിക്കുന്നു. കൈവിരല്‍ വണ്ണം വയ്ക്കുന്നതോടെ നീരു വന്ന് അഴിച്ചു മാറ്റാന്‍ കഴിയാതാവും. ഊരിയെടുക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിയശേഷം അവസാന ആശ്രയം എന്ന നിലയിലാണ് ആളുകള്‍ ഫയര്‍ സ്റ്റേഷന് ഉദ്യാഗസ്ഥരെയാണ് ആശ്രയിക്കുന്നത്. ആഴ്ചയയില്‍ നിരവധി കേസുകളാണ് ഇത്തരത്തില്‍ എത്തുന്നതെന്ന് നാദാപുരം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുങ്ങിയ മോതിരം അഴിച്ചു മാറ്റുന്നത് പ്രയാസകരമാണെന്നും നീര് അധികമായാല്‍ വിരല്‍തന്നെ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് മാറുമെന്നും …
Read More »‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം’; പ്രശംസിച്ച് നടൻ സൂര്യ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് നടന്‍ സൂര്യ. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് പത്ത് ലക്ഷം രൂപ നല്‍കി സൂര്യ സഹായം ചെയ്തിരുന്നു. സഹായം ചെയ്ത വിവരം അറിയിച്ച പ്രസ്താവനയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് സൂര്യ പറഞ്ഞത്. ഇതിന് പിന്നാലെ സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സിപിഐഎമ്മും രംഗത്തെത്തി. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പാര്‍വതി അമ്മാളിന്റെ വിഷയത്തില്‍ സൂര്യയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും സിപിഐഎം ഫെയ്‌സ്ബുക്കില്‍ …
Read More »