കുരങ്ങനെ ബസിടച്ചതിന് ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ. ഉത്തര്‍പ്രദേശിലെ ദൂദ്‌വ കടുവ സങ്കേതത്തിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ പിടക്കപ്പെട്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഴ തുക അടച്ചാല്‍ മാത്രമേ പിടിച്ചെടുത്ത ബസ് തിരികെ നല്‍കുള്ളുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാലിയ-ഗോല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തത്. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയാണ് വന മേഖലയില്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ബസ് എഴുപത് കിലോമീറ്റര്‍ വേഗത്തിലാണ് …
Read More »വിരാട് കൊഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയ്ക്കുമെതിരെ ബലാത്സംഗ ഭീഷണി…
ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്കും എതിരെ ബലാത്സംഗ ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയുളള ഭീഷണിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം കോഹ്ലിക്കും മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘കോഹ്ലിയുടെ ഒമ്ബത് മാസം പ്രായമായ മകള്‍ക്ക് …
Read More »ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഗര്‍ഭസ്ഥ ശിശു മരിച്ചു…
ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് മഹാരാഷ്ട്ര കാല്‍വെയിലെ മഫ്താല്‍ കോളനിയിലാണ് സംഭവം. അനില്‍ ബഹദൂര്‍ ചൗരസ്യയാണ് ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 307, കൊലപാതക ശ്രമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റു കുറ്റങ്ങള്‍ എന്നിവ പ്രകാരം കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. പ്രതിയായ അനില്‍ ബഹദൂര്‍ ചൗരസ്യക്ക് മറ്റൊരു ഭാര്യയുണ്ടെന്നും ഇതിനെ ചൊല്ലി ഇരുവരും …
Read More »സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മുപ്പതിനായിരത്തിലധികം വരുന്ന സഞ്ചാരികളെ പാര്‍ക്കിനകത്തിട്ട് പൂട്ടിയിട്ടു…
കോവിഡുമായി ബന്ധപ്പെട്ട് ചൈനയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ എല്ലാവരിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയിലെ ഏറ്റവും പ്രധാന വാണിജ്യ നഗരമായ ഷാങ്ഹായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ലോകത്തെങ്ങുമുള്ള സഞ്ചാരികളുടെ ഇഷ്ടവിനോദ കേന്ദ്രമായ ഷാങ്ഹായ് ഡിസ്‌നിലാന്‍ഡിലെത്തിയ സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 33863 സഞ്ചാരികളെ പാര്‍ക്കിനകത്തിട്ട് അധികൃതര്‍ പൂട്ടി. ചൈനയിലെ ഹാങ്ഷുവില്‍ നിന്നുള്ള സഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ശനിയാഴ്ചയും ഞായറാഴ്ച വൈകിട്ടും ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിച്ചതായി പ്രാദേശിക …
Read More »ആലപ്പുഴയില്‍ സ്‌കൂള്‍ വിട്ട് മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചു…
വിദ്യാര്‍ഥിനിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചു. സ്‌കൂള്‍ തുറന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലേക്ക് മടങ്ങിയ പതിനഞ്ച് വയസുകാരിയെയാണ് സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. ആലപ്പുഴ മുട്ടാറിലാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ച് ഏതാനും പേര്‍ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉള്‍പ്പെടെയുളളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനില്‍ എത്തി അന്വേഷണം ആരംഭിച്ചു.
Read More »ബിജെപിക്ക് തിരിച്ചടി; ബംഗാളില്‍ നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം…
ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ദിന്‍ഹാട്ടയില്‍ 1,63,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃണമൂലിന്റെ വിജയം. ഗോസാബയിലാകട്ടെ 1,43,051 വോട്ടാണ് ഭൂരിപക്ഷം. സിറ്റിംഗ് സീറ്റായ ഖര്‍ദാഹ 93,832 വോട്ടിനാണ് തൃണമൂല്‍ നിലനിര്‍ത്തിയത്. അതേസമയം കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ ബിജെപിയും രണ്ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. …
Read More »പത്തനാപുരം പാടത്ത് വീണ്ടും പുലി ഇറങ്ങി; ആടിനെ കൊന്നു…
പാടത്ത് പുലി ഇറങ്ങി ആടിനെ കൊന്നു. പാടം വണ്ടണിയില്‍ ഹബീബിന്റെ രണ്ട് ആടുകളെയാണ് പുലി പിടിച്ചത്. ഇതില്‍ ഒരു ആട് പുലിയുടെ ആക്രമണത്തില്‍ ചത്തു. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഇറങ്ങിയപ്പോള്‍ പുലി ആടിന്റെ കഴുത്തില്‍ കടിച്ച് വലിക്കുന്നതായാണ് കണ്ടത്. ശബ്ദം കേട്ടതോടെ ഓടി മറഞ്ഞു. ആടിനെ കൊന്ന ശേഷം ഓടി മറഞ്ഞ പുലി ഒരു മണിക്കൂറിന് ശേഷം വീണ്ടും എത്തി മറ്റൊരാടിനെ കൊല്ലാനും ശ്രമം നടത്തി. പ്രദേശവാസികള്‍ പലരും …
Read More »2021 മാരുതി സുസുക്കി സെലേറിയോയുടെ ബുക്കിംഗ് ആരംഭിച്ചു…
മാരുതി സുസുക്കി സെലേറിയോ അതിന്റെ ഏറ്റവും പുതിയ അവതാറില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്, 11,000 രൂപയ്ക്ക് വാഹനത്തിന്റെ ബുക്കിംഗ് തുറന്നതായി കമ്ബനി ചൊവ്വാഴ്ച അറിയിച്ചു. 2021 മാരുതി സെലേരിയോ അതിന്റെ ബാഹ്യ ഡിസൈന്‍ മുതല്‍ ക്യാബിന്‍ കംഫര്‍ട്ട്, ഫീച്ചര്‍ ലിസ്റ്റ് വരെ നിരവധി സുപ്രധാന അപ്‌ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. അടുത്ത തലമുറ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ എന്നിവയാണ് ഏറ്റവും പുതിയ സെലേറിയോയ്ക്ക് കരുത്തേകുകയെന്നും മൈലേജ് …
Read More »പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗ തീരുമാനം….
പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തില്‍ തീരുമാനം. പുനസംഘടിപ്പിക്കപ്പെട്ട നിര്‍വ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ദില്ലിയിലായതിനാല്‍ പ്രചാരണ വിഭാഗം തലവനായ കെ.മുരളീധരന്‍ എംപിയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടി വിഷയങ്ങള്‍ സംഘടയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശം, കൂടാതെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും യോഗത്തില്‍ നിര്‍ദേശം. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തില്‍ പങ്കെടുത്തില്ല. കൂടാതെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്‍ …
Read More »വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടര്‍മാര്‍…
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു. പട്ടം ശ്രീ ഉത്രാടം തിരുന്നാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതരമാണെന്നും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വൃക്ക തകരാറിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ പട്ടത്തെ എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ …
Read More »