Breaking News

Slider

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്…

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാഴ്ച പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് …

Read More »

ഹണിട്രാപ്പ്, സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു,​ 4 മാസത്തിനിടെ കോട്ടയത്ത് മാത്രം 108 കേസുകള്‍…

സംസ്ഥാനത്ത് ഹണിട്രാപ്പ് തട്ടിപ്പുകള്‍ മുമ്ബെങ്ങുമില്ലാത്ത വിധം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ കോട്ടയം ജില്ലയില്‍ മാത്രം 108 ഹണി ട്രാപ്പ് തട്ടിപ്പുകളാണ് നടന്നത്. പൊലീസിന് ലഭിച്ച പരാതികളുടെ കണക്ക് മാത്രമാണിത്. ഇതിന്റെ ഇരട്ടിയോളം തട്ടിപ്പുകള്‍ പരാതിയായി രജിസ്‌റ്റര്‍ ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മാനഹാനിയും സമൂഹത്തിലുണ്ടാകുന്ന നാണക്കേടും കാരണം പലരും തട്ടിപ്പുകാര്‍ ചോദിക്കുന്ന പണം നല്‍കി കെണിയില്‍ നിന്ന് തലയൂരുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. …

Read More »

കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന ഇന്ധനം ഗുജറാത്തിലേക്കു മാറ്റുന്നു…

കായംകുളം താപനിലയത്തില്‍ അവശേഷിക്കുന്ന നാഫ്ത്ത ഗുജറാത്തിലേക്കു കൊണ്ടുപോകുന്നു. 225 മെട്രിക് ടണ്‍ നാഫ്ത്തയാണ് ഇപ്പോള്‍ നിലയത്തിലുള്ളത്. നേരത്തെ 17,000 മെട്രിക് ടണ്‍ നാഫ്ത്ത സൂക്ഷിച്ചിരുന്നു. ഇതില്‍ 16,775 മെട്രിക് ടണ്ണും കഴിഞ്ഞ മാര്‍ച്ചില്‍ ഒരുമാസത്തോളം നിലയം പ്രവര്‍ത്തിപ്പിച്ചതിലൂടെ ഉപയോഗിച്ചു തീര്‍ത്തിരുന്നു. അന്നു ബാക്കിവന്ന ഇന്ധനമാണ് ഇപ്പോള്‍ ഗുജറാത്തിലെ എന്‍.ടി.പി.സി. നിലയങ്ങളിലേക്കു കൊണ്ടുപോകുന്നത്. ടാങ്കര്‍ ലോറികളിലാണ് ഇന്ധന നീക്കം. റോഡുമാര്‍ഗം ഇന്ധനം കൊണ്ടുപോകുന്നതിനുള്ള അനുമതി ബന്ധപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. മിക്കവാറും ഈ മാസം …

Read More »

കോടതി വിധിയെ ബഹുമാനിക്കുന്നു; എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ട്- അന്വേഷണ ഉദ്യോഗസ്ഥന്‍…

ഉത്രാവധക്കേസില്‍ കോടതി വിധിയെ ബഹുമാനിക്കുന്നതായും എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ടെന്നും മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍. പ്രതി സൂരജിന് ലഭിച്ച ശിക്ഷാവിധിയില്‍ തൃപ്തിയെന്നും കോടതി ശിക്ഷാവിധി പ്രസ്താവിച്ച ശേഷം എസ്പി പ്രതികരിച്ചു. ‘വധശിക്ഷ എന്ന രീതിക്ക് നിയമപരമായി ഒരുപാട് വശങ്ങളുണ്ട്. അതിലിടപെടാന്‍ നമുക്കവകാശമില്ല. എല്ലാ വിധികള്‍ക്കും അതിന്റേതായ പോസിറ്റിവ് വശങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം ബഹുമാനപ്പെട്ട കോടതി വിധിച്ചിരിക്കുന്നത്, അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, …

Read More »

ഓ​ട്ടോ നിര്‍ത്തിയില്ല, രക്ഷപെടാന്‍​ ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്ക്​ പരിക്ക്​, ഡ്രൈവര്‍ കസ്​റ്റഡിയില്‍…

പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോയ രണ്ട്​ വിദ്യാര്‍ഥിനികള്‍ ഓട്ടോയില്‍ നിന്ന് ചാടി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ച രാവിലെ ഒമ്ബതിന് പ്രസ് ക്ലബ് ജങ്​ഷനില്‍ നിന്ന് മേല്‍പറമ്ബ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിലാണ് വിദ്യാര്‍ഥിനികള്‍ ചെമ്മനാട്ടേക്ക് കയറിയത്. ചെമ്മനാട് എത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്ന് ഭയന്ന കുട്ടികള്‍ ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടികള്‍ യൂണിഫോം ധരിക്കാത്തതിനാല്‍ മേല്‍പറമ്ബിലേക്കായിരിക്കുമെന്ന് കരുതിയാണ് ഓട്ടോ നിര്‍ത്താതിരുന്നതെന്ന് …

Read More »

ബോട്ട് മറിഞ്ഞ് 16 മരണം; നിരവധി പേരെ കാണാനില്ല; 187 പേരെ രക്ഷപെടുത്തി…

ലിബിയയില്‍ ബോട്ട് മറിഞ്ഞ് 16 മരണം. അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. 187 പേരെ രക്ഷപെടുത്തിയതായി ലിബിയന്‍ തീരരക്ഷാ സേന അറിയിച്ചു. 2011ല്‍ ഗദ്ദാഫി ഭരണം അവസാനിച്ച ശേഷം കടുത്ത ആഭ്യന്തര കലാപവും ആക്രമണങ്ങളും കൊണ്ട് പൊറുതി മുട്ടിയ ലിബിയന്‍ ജനത വന്‍ തോതില്‍ രാജ്യത്ത് നിന്ന് പലായനം തുടരുകയാണ്. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ …

Read More »

സ്‌കൂളില്‍ പോകാനാകാതെ അഫ്ഗാനിലെ പെണ്‍കുട്ടികള്‍: വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നും സ്‌കൂള്‍ തുറക്കണമെന്നും ആവശ്യം…

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിലെ സ്ത്രീകളും പെണ്‍കുട്ടികളും. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോയിട്ടില്ലെന്നും സ്‌കൂളുകള്‍ എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം ബല്‍ഖ്, കുണ്ഡൂസ്, സര്‍-ഇ-പുള്‍ എന്നീ മൂന്ന് മേഖലകളിലെ സ്‌കൂളുകള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി തുറന്ന് പ്രവര്‍ത്തിക്കുന്നത്. കാബൂളിലും മറ്റ് മേഖലകളിലും എല്ലാ സ്‌കൂളുകളും പഴയത് പോലെ തുറന്ന് …

Read More »

BREAKING NEWS : ഉത്രാ കൊലപാതകം: വധശിക്ഷയില്ല, സൂരജിന് ജീവപര്യന്തം തടവ് – അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി…

അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യത്തെ പ്രതിയാണ് സൂരജ്. ഉത്ര മരിച്ച്‌ ഒരു വര്‍ഷം …

Read More »

പ്രണയാഭ്യര്‍ഥന എതിര്‍ത്തതില്‍ പ്രതികാരം ; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി…

പ്രണയാഭ്യര്‍ഥന വീട്ടുകാര്‍ എതിര്‍ത്ത പകയെ തുടര്‍ന്ന് 14 കാരിയായ കബഡി താരത്തെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി. പുണൈയിലെ ബിബ്‌വേവാഡി പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കബഡി പരിശീലനത്തിനായി പോകുമ്ബോള്‍ ബൈക്കിലെത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചൊവ്വാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. ബിബ്‌വേവാഡി പ്രദേശത്തെ കബഡി പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. …

Read More »

ഉത്ര വധക്കേസില്‍ പ്രതി സൂരജിനെതിയുള്ള വിധി അൽപ്പസമയത്തിനകം…

കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മനോജ് ഇന്ന് വിധി പറയും. പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തെ വിചാരണക്കു ശേഷമാണ് സൂരജിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. 2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ …

Read More »