ഉത്ര കേസ് അന്വേഷിച്ച സംഘത്തിനെ അഭിനന്ദിച്ച് ഡിജിപി അനില്‍കാന്ത്. പോലീസിന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചുവെന്നും ശാസ്ത്രീയമായി കേസ് തെളിയിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസെന്നും അദ്ദേഹം പറഞ്ഞു. ‘അന്വേഷണം ഏറെ പ്രയാസകരമായിരുന്നു. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ഡിജിപി വ്യക്തമാക്കി. കേരളക്കരയിലെ ഞെട്ടിച്ച കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. വിധി …
Read More »നടന്‍ നെടുമുടി വേണു അന്തരിച്ചു; നഷ്ടമായത് വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച മഹാ പ്രതിഭ; അന്ത്യം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ…
മലയാള സിനിമയിലെ അതുല്യ നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം. ഉദരരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു നടന്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏര്‍പ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ …
Read More »സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം…
സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാല്‍ സംസ്ഥാനത്ത് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. രാജ്യത്തുണ്ടായ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്‍റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കിട്ടുന്ന വൈദ്യുതിയും കേന്ദ്ര വിഹിതവും കുറഞ്ഞതാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാന കാരണം. ലോഡ് ഷെഡിങ്ങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വൈദ്യുതി …
Read More »കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന്‍ മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു…
ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന്‍ മേഖലയിലെ ഗുണ്ട്ജഹാംഗീറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ഭീകരന്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ മുന്നണിയായ നിരോധിത ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുള്ള ഇംതിയാസ് അഹ്മദ് ദാര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഈയിടെ ബന്ദിപോറയിലെ ഷാഗുണ്ഡില്‍ നടന്ന സിവിലിയന്‍ …
Read More »നടന്‍ സിദ്ദിഖിനും യുഎഇ ഗോള്‍ഡന്‍ വിസ; ദുബായിലെത്തി ഏറ്റുവാങ്ങി താരം…
മലയാള ചലചിത്ര നടന്‍ സിദ്ദിഖിനും യുഎഇയുടെ ഗോള്‍ഡന്‍ വീസ ലഭിച്ചു. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നത്. പത്തുവര്‍ഷത്തേക്കാണ് വിസാ കാലാവധി. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് അടുത്തിടെ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നൈല ഉഷ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മീര ജാസ്മിന്‍, മിഥുന്‍ രമേശ്, …
Read More »കൊണ്ടോട്ടി സ്വദേശിനിയുടെ അസ്വാഭാവിക മരണം: ഭര്‍ത്താവിന്‍റെ രണ്ടു സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍…
സുഹൃത്തിന്റെ വാടകവീട്ടില്‍ ഭര്‍ത്താവിനോടൊപ്പം എത്തിയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് താജുദ്ദീനെ കണ്ടെത്താന്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം കോട്ടക്കല്‍ എടരിക്കോട് അമ്ബലവട്ടം സ്വദേശി താജുദ്ദീന്റെ ഭാര്യ കൊണ്ടോട്ടി സ്വദേശിനി ഉമ്മുകുല്സുവിനെയാണ് (31) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ചത്. താജുദ്ദീന്റെ സുഹൃത്തും നാട്ടുകാരനുമായ സിറാജുദ്ദീനാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്ബ്രം കിഴക്കേ വാഴയില്‍ വീട്ടില്‍ ഒന്നര വര്‍ഷമായി …
Read More »മോന്‍സന്റെ പക്കലുള്ള ചെമ്ബോല വ്യാജം;യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല- മുഖ്യമന്ത്രി
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ചെമ്ബോല യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്ബോല വ്യാജമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചെമ്ബോല യഥാര്‍ഥമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു. മോന്‍സന്റെ കയ്യിലുണ്ടായിരുന്നവ പുരാവസ്തുക്കളാണോയെന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും തട്ടിപ്പിന് …
Read More »മയക്കുമരുന്ന് വിതരണം ചെയ്തത് ബോളിവുഡ് നടന്മാര്‍, ഷാരൂഖിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു, ആര്യന് മയക്കുമരുന്ന് കിട്ടിയത് ഇങ്ങനെ…
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഹോളിവുഡിന് വരെ ഈ വിഷയത്തില്‍ പങ്കുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ഷാരൂഖിന്റെ ഡ്രൈവറെ അടക്കം എന്‍സിബി ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതിനിടെ നടി ഷെര്‍ലിന്‍ ചോപ്ര മുമ്ബ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് പരസ്യമായി ഉപയോഗിക്കുന്നവരെ കണ്ടെന്നായിരുന്നു നടിയുടെ …
Read More »കല്‍ക്കരി ക്ഷാമം രൂക്ഷം : മഹാരാഷ്ട്രയിലും പഞ്ചാബിലുമായി 16 താപവൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടി..?
കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും പഞ്ചാബിലും താപവൈദ്യുതി നിലയങ്ങള്‍ അടച്ചു. മഹാരാഷ്ട്രയില്‍ പതിമൂന്നും പഞ്ചാബില്‍ മൂന്നും താപവൈദ്യുത നിലയങ്ങളാണ് പ്രതിസന്ധി മൂലം അടച്ചുപൂട്ടിയത്. നിലവില്‍ മഹാരാഷ്ട്ര നേരിടുന്നത് 3,330 മെഗാവാട്ടിന്റെ ക്ഷാമമാണ്. അതെ സമയം അടിയന്തര സാഹചര്യത്തെ നേരിടാന്‍ ഹൈഡ്രോപവര്‍ യൂണിറ്റുകളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റ് കമ്മീഷന് വ്യക്തമാക്കി. എന്നാല്‍ പഞ്ചാബില്‍ 5,620 മെഗാവാട്ടാണ് താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. …
Read More »ഡീസല്‍ വിലയും സെഞ്ചുറി അടിച്ചു; ഇന്ധന വിലയില്‍ ഇന്നും വര്‍ധിച്ചു; തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു…
സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.39 രൂപയും പെട്രോള്‍ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി …
Read More »