ഉത്തര്‍പ്രദേശ് പരാമര്‍ശത്തോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ അപ്രീതിക്ക് ഇരയായതിനു പിന്നാലെ മറ്റു മന്ത്രിമാരുടെ പ്രസംഗങ്ങളും നിരീക്ഷിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം. ഗവര്‍ണറുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍, മന്ത്രിമാരുടെ എല്ലാ ജില്ലകളിലെയും പ്രസംഗങ്ങളുടെ പത്ര കട്ടിംഗുകളും വീഡിയോകളും ശേഖരിക്കാനുള്ള നടപടികള്‍ രാജ്ഭവന്‍ തുടങ്ങി. ധനമന്ത്രിയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി രാജ്ഭവന്‍ കേരളത്തിനു പുറത്തുള്ള ഗവര്‍ണര്‍ക്കു കൈമാറി. നിസാരവത്കരിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നാണു രാജ്ഭവന്‍ വിലയിരുത്തല്‍. മറുപടി …
Read More »വിമാനത്തിലെ ഭക്ഷണത്തില്‍ ചത്ത പാറ്റ; അധികൃതരുടെ വിശദീകരണം കേട്ട് അമ്പരന്ന് യാത്രക്കാരൻ..
വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന ഒരു യാത്രക്കാരന്‍റെ പരാതിയും അതിന് കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ആണ് ഒക്ടോബര്‍ 15- ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവച്ചത്. ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലുള്ളത്. ഇതില്‍ …
Read More »‘അവൾ തേച്ചു അവൻ ഒട്ടിച്ചു’; വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തിൽ…
കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തിൽ. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. ‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ് ബുക്ക് പോസ്റ്റ്. അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അധ്യാപകൻ മാപ്പ് പറയണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ഇതിനിടെ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ …
Read More »ടി20 ലോക കപ്പ്; പരിശീലനത്തിന് ശേഷം ചൂടുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ; അതൃപ്തി അറിയിച്ച് ഇന്ത്യന്‍ താരങ്ങള്‍..
ടി20 ലോക കപ്പ് പരിശീലനത്തിനിടയില്‍ ഇന്ത്യന്‍ ടീമിനെ തഴയുന്നതായി റിപ്പോര്‍ട്ട്. പരിശീലനത്തിന് ശേഷം ഐസിസി താരങ്ങള്‍ക്ക് ചൂടുള്ള ആഹാരം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. കഠിന പരിശീലനത്തിന് ശേഷം ചൂടുഭക്ഷണം നിര്‍ബന്ധമാണ്. ഇതാണ് ഹോട്ടല്‍ നിഷേധിച്ചത്. പരിശീലനത്തിന് ശേഷം എല്ലാ ടീമുകള്‍ക്കും ഒരേ പോലുള്ള ഭക്ഷണമാണ് നല്‍കുക. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രം ചൂടുള്ള ഭക്ഷണം നല്‍കിയില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്പിന്നര്‍ അക്‌സര്‍ …
Read More »ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാന്‍ സര്‍ക്കാര്‍; മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും
ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു മാറ്റാന്‍ സര്‍ക്കാര്‍. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്. അതേസമയം ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണിക്കുമോയെന്നു വ്യക്തമല്ല. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ കഴിഞ്ഞദിവസം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. നിര്‍ദേശം പ്രായോഗികമാക്കുകയാണെങ്കില്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഏത് നിമിഷവുമുണ്ടാകും. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓര്‍ഡിനന്‍സിനായുള്ള തയ്യാറെടുപ്പ് തുടങ്ങിയതായാണ് വിവരം. നേരത്തേ സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ ഘട്ടത്തിലെല്ലാം തന്നെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടുനല്‍കുമെന്ന് …
Read More »ഇസ്രായേല്‍ സഹായിക്കുന്നില്ല; റഷ്യയ്‌ക്ക് ഇറാന്‍ സഹായം നല്‍കുന്നതില്‍ കാരണം ചൂണ്ടിക്കാട്ടി സെലന്‍സ്‌കി…
യുക്രെയ്‌നില്‍ ഡ്രോണ്‍ ആക്രമണങ്ങളിലൂടെ വ്യാപകനാശം വരുത്തുന്ന റഷ്യയ്‌ക്ക് കരുത്ത് നല്‍കുന്നത് ഇസ്രായേലിന്റെ അസാന്നിദ്ധ്യമെന്ന് സെലന്‍സ്‌കി. റഷ്യയെ തുടര്‍ച്ചയായി ഇറാന്‍ സഹായിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും റോക്കറ്റുകളും നല്‍കുന്നുവെന്ന് സെലന്‍സ്‌കി ആരോപിച്ചു. റഷ്യന്‍ മിസൈലുകളേയും ഡ്രോണുകളേയും തടയാന്‍ അതിര്‍ത്തികളില്‍ ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ കവചം അത്യാവശ്യമായിരി ക്കുന്നുവെന്നും എത്രയും പെട്ടന്ന് അത് നല്‍കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. ഇറാന്റെ കരുത്ത് കുറയണമെങ്കില്‍ ഇസ്രായേല്‍ തങ്ങളെ സഹായിച്ചാലേ മതിയാകൂ എന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. പ്രത്യാക്രമണത്തില്‍ ഒരു …
Read More »ബ്രിട്ടനില്‍ ഋഷി ഭാരതോദയം; പ്രധാനമന്ത്രിയായി സുനക് ചുമതലയേറ്റു
ഭാരതമുള്‍പ്പെടെ ലോകരാജ്യങ്ങളെ അടക്കിവാണിരുന്ന ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിന്റെ കരങ്ങളില്‍. രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന പ്രഖ്യാപനത്തോടെ 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു. 200 വര്‍ഷത്തിനിടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ഹിന്ദു വിശ്വാസം പിന്തുടരുന്ന, വെള്ളക്കാരന്‍ അല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ദീപാവലി ദിവസമാണ് ഋഷിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്. …
Read More »ഇനി 28 അല്ല 30 ദിവസ്സം; വാലിഡിറ്റിയിൽ മാറ്റം വരുത്തി ട്രായ്
നിലവിൽ എല്ലാ ടെലികോം കമ്പനികളും ഉപഭോക്താക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്ലാനുകളാണ് നല്കികൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ ട്രായുടെ നിർദേശപ്രകാരം പുതിയ പ്ലാനുകൾ ടെലികോം കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. എല്ലാ മാസവും ഒരേ ദിവസ്സം തന്നെ പുതുക്കുവാൻ ഉള്ള പ്ലാനുകളും ഇപ്പോൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു. ടെലികോം കമ്പനികൾ ഒരു മാസ്സത്തെ വാലിഡിറ്റി എന്ന പേരിൽ നൽകുന്ന ഓഫറുകളുടെ വാലിഡിറ്റി …
Read More »‘ഒരുപാട് ഷൈന്‍ ചെയ്യല്ലേ’: സംസാരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചവരോട് ക്ഷുഭിതനായി സുരേഷ് ഗോപി
തൊണ്ണൂറുകളില്‍ തിരശ്ശീലയില്‍ തീ പടർത്തിയ തീപ്പൊരി ഡയലോഗുകളുടേയും ആക്ഷന്‍ രംഗങ്ങളുടേയും അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപി സൂപ്പർതാര പദവിയിലേക്ക് എത്തിയത്. വെള്ളിത്തിരക്ക് പുറത്തുള്ള ജീവിതത്തിലും തനിക്ക് പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി പറയുന്ന ശീലും സുരേഷ് ഗോപിക്കുണ്ട്. അത് നിരവധി വിവാദങ്ങള്‍ക്ക് ഇടയാക്കി എന്ന് മാത്രമല്ല ‘കേവലം ഷോ’ എന്ന് പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ സുരേഷ് ഗോപി നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. …
Read More »ദീപാവലിക്ക് പടക്ക ചന്ത നടത്തി കേരള പോലീസ്; വാരിക്കൂട്ടിയത് ലക്ഷങ്ങള്‍…
ദീപാവലിക്ക് പടക്ക കച്ചവടം പൊലിപ്പിച്ചിരിക്കുകയാണ് കേരള പോലീസ് ലക്ഷങ്ങളുടെ പടക്കങ്ങളാണ് പോലീസ് സേന വിറ്റഴിച്ചത്. തിരുവനന്തപുരത്തെ നന്ദാവനത്തെ ആംഡ് റിസര്‍വ് ക്യാമ്ബിലായിരുന്നു പടക്ക ചന്ത പ്രവര്‍ത്തിച്ചത്. ദീപാവലിക്ക് രണ്ടു ദിവസം മുന്‍പേ ആരംഭിച്ച പടക്ക കച്ചവടം ദീപാവലി ദിവസം വരെയുണ്ടായിരുന്നു. പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴിലായിരുന്നു പടക്ക വില്‍പന നടന്നത്. ഭരണ- പ്രതിപക്ഷ സംഘടനകളുടെ കീഴില്‍ രണ്ടു പടക്കം ചന്തകള്‍ എആര്‍ ക്യാമ്ബില്‍ ക്രമീകരിച്ചിരുന്നു. കോട്ടറിഞ്ഞും കൗതുകം കൊണ്ടും നിരവധിപേരാണ് …
Read More »