Breaking News

Slider

പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍…

രാജ്യത്ത് തൊ‍ഴില്‍ മേഖലയുടെ ശാന്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുകയാണ്. സ്വകാര്യ മേഖലയെ വളര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള തൊ‍ഴില്‍ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വ്വീസ് മേഖല പോലും രാജ്യത്ത് ഭദ്രമല്ല. കേരളത്തില്‍ തൊ‍ഴില്‍ മേഖലയില്‍ ബദല്‍ നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ലജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസ്സോസിയേഷന്‍ …

Read More »

സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍…

സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ തീയേറ്ററുകള്‍ തുറക്കാനാകു എന്നും, തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത് ഘട്ടം ഘട്ടമായിട്ടാണ്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു. പിന്നീട് സിനിമാ ഷൂടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്‌കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി …

Read More »

പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റു; രണ്ട് പൊലിസുകാര്‍ അറസ്റ്റില്‍…

മലപ്പുറം കോട്ടക്കലില്‍ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റതിന് രണ്ട് പൊലിസുകാര്‍ അറസ്റ്റില്‍. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലുസ് ഓഫീസര്‍ സജി, അലക്‌സാണ്ടര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ അറസ്റ്റ് ചെയ്തത്. കോട്ടക്കലില്‍ പിടിച്ചെടുത്ത ഒരു മിനിലോറി വസ്തുക്കളാണ് മറിച്ചുവിറ്റത്. ഒരു ലക്ഷത്തിലേറെ വില വരുന്ന ഹാന്‍സാണ് ഇവര്‍ മറിച്ചുവിറ്റത്.

Read More »

ചന്ദ്രിക കള്ളപ്പണക്കേസ്; ഫിനാന്‍സ് മാനേജര്‍ സമീറിനെ ഇഡി ചോദ്യം ചെയ്തു…

ചന്ദ്രിക കള്ളപ്പണ കേസില്‍ ഫിനാന്‍സ് മാനേജര്‍ സമീറിനെ എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്റെ സാമ്ബത്തിക ഇടപാട് രേഖകള്‍ കൈമാറി. പണം പിന്‍വലിച്ചത് ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നല്‍കാനാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കി. കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് എന്‍ഫോഴ്‌സ്മെന്റിന് മുന്നില്‍ ഹാജരായേക്കും. പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന …

Read More »

മതസൗഹാര്‍ദം ഉറപ്പാക്കാന്‍ എല്ലാ മതനേതാക്കളെയും കാണുമെന്ന് കെ. സുധാകരന്‍…

മതസൗഹാര്‍ദത്തിന് എതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ ധാര്‍മിക ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യങ്ങള്‍ ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി സംസാരിച്ചിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദത്തിന് വേണ്ടി മുന്‍കൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമവായത്തിനായി എല്ലാ വിഭാഗങ്ങളെയും വിളിച്ചു കൂട്ടേണ്ടതും ചര്‍ച്ച നടത്തേണ്ടതും …

Read More »

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം; കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി ന്യൂഡല്‍ഹി..

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമായി ന്യൂഡല്‍ഹി. രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ വെച്ച്‌ ഏറ്റവുമധികം പൈശാചികമായ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും നടക്കുന്ന നഗരമാണ് ഡല്‍ഹിയെന്ന് ദേശീയ ക്രൈ റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകകള്‍ പറയുന്നു. കോവിഡ് മഹാമാരി മൂലമുള്ള അടച്ചിടല്‍ കാരണം രാജ്യത്തെ എല്ലായിടത്തും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞ രീതിയിലാണ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 18 ശതമാനം കേസുകളും ഡല്‍ഹിയില്‍ …

Read More »

900 കോടി രൂപ രണ്ടു സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍; അധികൃതര്‍ അന്വേഷണം തുടങ്ങി…..

രണ്ട് സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ ലഭിച്ച സംഭവത്തില്‍ ബാങ്ക് അന്വേഷണം തുടങ്ങി. ബീഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസം ബീഹാറിലെ തന്നെ ഒരു ഉപഭോക്താവിന്‍റെ അക്കൌണ്ടില്‍ ബാങ്കിലെ പിഴവ് കാരണം 5.5 ലക്ഷം രൂപ ക്രെഡിറ്റായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ആണ്‍കുട്ടികളുടെ അക്കൌണ്ടില്‍ 900 കോടി രൂപ ക്രെഡിറ്റായത് ബാങ്ക് ഉദ്യോഗസ്ഥരെ മാത്രമല്ല, ഒരു ഗ്രാമത്തെയാകെ …

Read More »

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു..

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ അടച്ചിട്ട മുറിയിലാണ്ചോദ്യം ചെയ്യല്‍. കാസര്‍കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിന് ഹാജരാകാന്‍ സുരേന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സുരേന്ദ്രന്‍ ഹാജരാകുമെന്ന് ബന്ധപ്പെട്ടവര്‍ നേരത്തെ അറിയിച്ചിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള …

Read More »

സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നല്‍കണം…

  പൊന്നാനി-കുറ്റിപ്പുറം ദേശീയപാത ഏഴുവര്‍ഷം മുന്‍പ് ഗതാഗതത്തിനുവേണ്ടി തുറന്നുകൊടുത്തിട്ടും സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി അനുവദിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.ദേശീയപാതയില്‍ സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊന്നാനിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് എടപ്പാള്‍ വഴി പോകേണ്ട ഗതികേടിലാണ് ജനങ്ങള്‍. എറണാകുളം-കോഴിക്കോട് ബസ് സര്‍വീസുകള്‍ക്ക് പൊന്നാനി ദേശീയപാത വഴിയുള്ള യാത്രാനുമതിയും ഗതാഗതവകുപ്പ് നല്‍കുന്നില്ല.

Read More »

ചാമ്ബ്യന്‍സ് ലീഗ്: സമനിലയില്‍ കുരുങ്ങി പിഎസ്‌ജി; റയല്‍, ലിവര്‍പൂള്‍, സിറ്റി ടീമുകള്‍ക്ക് ജയം‌…

ചാമ്ബ്യന്‍സ് ലീഗ് ആദ്യ റൗണ്ട് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലയണല്‍ മെസിയുടെ പിഎസ്‌ജിക്ക് സമനില. ക്ലബ് ബ്രൂഗ്ഗെയാണ് ഫ്രഞ്ച് വമ്ബന്മാരെ സമനിലയില്‍ തളച്ചത്. മറ്റു മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ വിജയിച്ചു. ലയണല്‍ മെസി, എംബപ്പേ, നെയ്മര്‍ തുടങ്ങി മൂന്ന് കരുത്തരുമായാണ് പിഎസ്‌ജി ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിനിറങ്ങിയത്. പതിനഞ്ചാം മിനിറ്റില്‍ എംബപ്പേയുടെ പാസിലൂടെ ആന്‍ഡര്‍ ഹരാരേ വല കുലുക്കി ടീമിന് ലീഡ് സമ്മാനിച്ചെങ്കിലും 27-ാം …

Read More »