ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 24 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യാമെന്നും ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ …
Read More »ആറ്റിങ്ങലില്‍ മത്സ്യം വലിച്ചെറിഞ്ഞ സംഭവം; രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍…
ആറ്റിങ്ങലില്‍ വഴിയോരത്ത് കച്ചവടം നടത്തുന്നതിനിടെ മീന്‍ കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക്, ശുചീകരണ തൊഴിലാളി ഷിബു എന്നീ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം ഒന്നാം തീയതിയാണ് അല്‍ഫോണ്‍സിയയുടെ മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചത്. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാര്‍ അതിക്രമം കാട്ടിയത്. പതിനാറായിരം രൂപയുടെ മത്സ്യമാണ് നശിപ്പിച്ചത്. കടം വാങ്ങിയാണ് മത്സ്യം വാങ്ങി വില്പനയ്ക്ക് …
Read More »ഫെയ്‌സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ സഹായവുമായി ആരോഗ്യമന്ത്രി…
ഫെയ്സ്ബുക്കിലൂടെ മന്ത്രിയോട് സഹായമഭ്യര്‍ഥിച്ച് മണിക്കൂറുകള്‍ക്കുളളില്‍ സഹായവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൃദയ സംബന്ധമായി രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മാസം പ്രായമുള്ള ഹൈസിന്‍ ഷാനാണ് മന്ത്രിയുടെ സഹായഹസ്തമെത്തിയത്. കണ്ണൂര്‍ പുതിയ തെരു സ്വദേശികളായ ഷാനവാസിന്റേയും ഷംസീറയുടേയും മകനാണ് ഹൈസിന്‍ ഷാന്‍. ഇരുവരും കോവിഡ് പോസിറ്റീവ് ആയി കണ്ണൂരില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ്. ഹൃദയത്തിലേക്ക് രക്തം പമ്ബ് ചെയ്യുന്ന ധമനികള്‍ക്ക് തകരാറ് സംഭവിച്ച് കോഴിക്കോട്ടെ …
Read More »ബിഎസ്‌എന്‍എല്‍ ഒരു തകര്‍പ്പന്‍ പ്ലാന്‍ കൊണ്ടുവരുന്നു, വര്‍ഷം മുഴുവനും പരിധിയില്ലാത്ത ഡാറ്റ ലഭിക്കും…
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്ബനിയായ ബിഎസ്‌എന്‍എല്‍ ഒരു തകര്‍പ്പന്‍ പ്ലാന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ബിഎസ്‌എന്‍എല്ലിന്റെ പുതിയ പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് വാര്‍ഷിക ഡാറ്റ പ്ലാനാണിത്. ബിഎസ്‌എന്‍എല്ലിന്റെ ഈ പ്രത്യേക താരിഫ് വൗച്ചര്‍ (എസ്ടിവി) പ്ലാന്‍ 1498 രൂപയാണ്. ഈ പ്ലാന്‍ രാജ്യത്തെ എല്ലാ കമ്ബനിയുടെ പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കുമുള്ളതാണ്. കേരള ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബിഎസ്‌എന്‍എല്ലിന്റെ 1498 രൂപയുടെ വാര്‍ഷിക ഡാറ്റാ പ്ലാന്‍ 2021 ഓഗസ്റ്റ് 23 മുതല്‍ …
Read More »ട്രാഫിക് ലംഘനം നടന്ന് 15ദിവസത്തിനകം വാഹനയാത്രക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍; കേസ് തീരുന്നത് വരെ ഇലക്‌ട്രോണിക് തെളിവുകള്‍ ബന്ധപ്പെട്ടവര്‍ സൂക്ഷിക്കണം
ട്രാഫിക് ലംഘനം നടന്ന് 15ദിവസത്തിനകം വാഹനയാത്രക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേസ് തീരുന്നത് വരെ ഇലക്‌ട്രോണിക് തെളിവുകള്‍ ബന്ധപ്പെട്ടവര്‍ സൂക്ഷിക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ചാണ് വിജ്ഞാപനം ഇറക്കിയത്. ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിക്കണം. ട്രാഫിക് ലംഘനം നടന്ന് 15 …
Read More »ലയണൽ മെസിയുടെ കണ്ണീരിന്റെ വില ഏഴര കോടി രൂപ രൂപയോളം…
എഫ്സി ബാഴ്സലോണയിൽ നിന്ന് പടിയിറങ്ങിയ ലയണൽ മെസിയുടെ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗം ആരാധകരുടെ കണ്ണുകളും നിറച്ചിരുന്നു. എന്നാൽ ലയണൽ മെസി തന്റെ കണ്ണുനീർ തുടയ്ക്കാൻ ഉപയോഗിച്ച ടിഷ്യു ഒരു മില്യൺ ഡോളറിന് (ഏകദേശം 7,42,84,000 കോടി രൂപയ്ക്ക്) വിൽപ്പനയ്ക്ക് വച്ചതായി റിപ്പോർട്ട്. ഈ സീസണിൽ എഫ്സി ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്കുള്ള മെസിയുടെ മാറ്റം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു. വിടവാങ്ങൽ പ്രസംഗത്തിൽ, ക്ലബ് വിടുന്നതിന്റെ വിഷമം പ്രകടിപ്പിച്ച …
Read More »മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ…
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ. 10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കും എന്നാണു റിപ്പോര്‍ട്ട്. അതേസമയം, ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.വിവിധമേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കും ഒട്ടേറേ പ്രവാസി വ്യവസായികള്‍ക്കും നേരത്തേ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
Read More »കോവിഷീല്‍ഡ് വ്യാജ വാക്‌സിന്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന…
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിനില്‍ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാര്‍ സുതാര്യമായിത്തന്നെ കൊറോണ വൈറസ് വാക്‌സിനുകള്‍ നല്‍കാന്‍ ശ്രമിച്ചിട്ടും രാജ്യത്ത് വ്യാജ കോവിഷീല്‍ഡ് ഡോസുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഡബ്യൂഎച്ച്‌ഒ അറിയിച്ചിരിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്സിനുകളുടെ വ്യാപനം കണ്ടെത്തിയത്. ഇന്ത്യയിലെ കോവിഷീല്‍ഡ് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വ്യാജ കോവിഡ് -19 …
Read More »രാജ്യത്ത് ഡീസൽ വില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം…
രാജ്യത്ത് ഡീസൽ വില വീണ്ടും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡിസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡീസലിന് 22 പൈസയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്ധനവില. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്. ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന …
Read More »സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ നാലു ദിവസം ബാങ്ക് അവധി…
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ചാണ് ഇന്നു മുതല്‍ തിങ്കളാഴ്ച വരെ അവധി വരുന്നത്. ഓണം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൌണും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നാളെ മുതല്‍ നാലു ദിവസം ബാങ്ക് അവധിയാണ്. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകള്‍ തിരുവോണ ദിനമായ 21നും ശ്രീനാരായണ ഗുരു ജയന്തി ദിനമായ 23നും പ്രവര്‍ത്തിക്കില്ല.
Read More »