Breaking News

Slider

തിരുവനന്തപുരത്ത് സുഹൃത്ത് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച ഇരുപതുകാരി മരിച്ചു

നെടുമങ്ങാട് സുഹൃത്ത് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി(20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് യുവതി മരിച്ചത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെയോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സൂര്യഗായത്രി താമസിക്കുന്ന ഉഴപ്പാ കോണത്തെ വാടക വീട്ടിൽ എത്തിയ യുവതിയുടെ ആൺസുഹൃത്തും പേയാട് ചിറക്കോണം സ്വദേശിയുമായ അരുൺ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ …

Read More »

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 30941 കൊവിഡ് കേസുകൾ; 36275 പേര്‍ക്ക് രോഗമുക്തി…

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 30941 കൊവിഡ് കേസുകളാണ്. കൂടാതെ 350 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കുറിനുള്ളില്‍ രാജ്യത്ത് 36275 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 370640 ആയി. ആക മരണസംഖ്യ 438560 ആയി. വാക്‌സിനേഷന്‍ നിരക്ക് 640528644 ആണ്.

Read More »

കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസം നിരീക്ഷണം; നാളെ മുതൽ കർശനമാക്കുമെന്ന് കർണാടക…

കേരളത്തിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റീൻ നാളെ മുതൽ കർശനമായി നടപ്പാക്കുമെന്ന് കർണാടക സർക്കാർ. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവിൽ എത്തിയവരെ പോകാൻ അനുവദിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത്. മെഡിക്കൽ , പാരാമെഡിക്കൽ, നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ ഏഴ് ദിവസം ക്വാറന്റയിനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് …

Read More »

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്, താലിബാന്‍ ഭീകരര്‍ക്ക് പിന്തുണയുമായി പാക് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി (വീഡിയോ)

അഫ്ഗാനിസ്ഥാനില്‍ നിന്ന് മരണ ഭീതിയില്‍ പതിനായിരങ്ങള്‍ രാജ്യം വിടുമ്ബോഴും അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി. പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായാത്ത് പങ്കുവെച്ച വീഡിയോയില്‍, അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തെ അഫ്രീദി സ്വാഗതം ചെയ്യുന്നത് വ്യക്തമാണ്. ‘വളരെ നല്ല മനസ്സോടെയാണ് താലിബാന്‍ വന്നത്. പോസിറ്റീവ് ചിന്താഗതിക്കാരാണ് താലിബാന്‍കാര്‍. അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു. താലിബാന്‍ ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഞാന്‍ …

Read More »

‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്’; ഷിബു ബേബി ജോണ്‍…

ഡിസിസി പുനസംഘടനയില്‍ കോണ്‍ഗ്രസ് ആടിയുലഞ്ഞ് നില്‍ക്കുന്നതിനിടെ ഘടകകക്ഷിയായ ആര്‍എസ്പി യുഡിഎഫിനോട് ഇടയുന്നു. കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല. പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്ന ചോദ്യത്തിന് ഷിബുവിന്റെ പ്രതികരണം. ‘രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം …

Read More »

കൊല്ലത്ത് പെട്രോള്‍ പമ്ബില്‍ നിന്നും വാഹനങ്ങളില്‍ നിറച്ച്‌ നല്‍കിയത് വെള്ളം കലര്‍ന്ന പെട്രോള്‍; പമ്ബ് പൂട്ടിച്ചു…

പെട്രോള്‍ പമ്ബില്‍ നിന്നും വാഹനങ്ങളില്‍ നിറച്ച്‌ നല്‍കിയത് വെള്ളം കലര്‍ന്ന പെട്രോള്‍. കൊല്ലം ഓയൂര്‍ വെളിയം മാവിള ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പമ്ബില്‍ നിന്നാണ് വെള്ളം അമിതമായി കലര്‍ന്ന പെട്രോള്‍ അടിച്ച്‌ നല്‍കിയത്. ഇതിനെതിരെ പരാതികളും പ്രതിഷേധവും ശക്തമായതോടെ പമ്ബ് പോലീസ് അടപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ പമ്ബില്‍ നിന്നും പെട്രോള്‍ അടിച്ച്‌ പോയ നിരവധി വാഹനങ്ങളാണ് യാത്രയ്‌ക്കിടയില്‍ നിന്നുപോയത്. തുടര്‍ന്ന് വര്‍ക്ക് ഷോപ്പുകളിലെത്തി പരിശോധിച്ചപ്പോഴാണ് പെട്രോള്‍ ടാങ്കില്‍ വെള്ളം …

Read More »

ALERT ; സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഇന്ന് മുതല്‍…

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു നടപ്പിലാക്കും. രാത്രി കാല കര്‍ഫ്യു സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കര്‍ഫ്യു നടപ്പാക്കുന്നത്. അനാവശ്യമായ പുറത്തിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. രാത്രി പത്ത് മണി മുതല്‍ ആറ് മണി വരെയാണ് കര്‍ഫ്യു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് രാത്രി കാല കര്‍ഫ്യു …

Read More »

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് ;132 മരണം ; ഉറവിടം അറിയാത്ത 1061 രോഗികള്‍ ; ഏറ്റവും കൂടുതല്‍ രോഗികള്‍ തൃശ്ശൂരില്‍…

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് …

Read More »

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ…

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യു.എ.ഇ. ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. തന്റെ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ടൊവിനോ തോമസ് വിസ ഏറ്റുവാങ്ങുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഗോള്‍ഡന്‍ വിസയ്ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ഉണ്ട്. പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി. മലയാള സിനിമയിലെ യുവനടന്മാരില്‍ ഒരാളായ ടൊവിനോ തോമസ്, ‘കള’ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ …

Read More »

ഡയറി ഉയര്‍ത്തിക്കാട്ടിയത് സുധാകരൻ്റെ ശൈലി; ന്യായീകരിച്ച്‌ മുരളീധരന്‍

ഡിസിസി പ്രസിഡന്റുമാരാക്കാന് ഉമ്മന്ചാണ്ടി നല്കിയ പേരുള്ള ഡയറി ഉയര്ത്തിക്കാട്ടിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിച്ച്‌ കെ മുരളീധരന് എംപി. സുധാകരന്റെ ശൈലിയാണത്. ചര്ച്ച ചെയ്തില്ലെന്ന ഉമ്മന്ചാണ്ടിയുടെ പരാമര്ശം സുധാകരനെ വേദനിപ്പിച്ചു. അപ്പോഴാണ് ഡയറി ഉയര്ത്തിക്കാട്ടിയത്. കോണ്ഗ്രസില് ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. അതേസമയം പ്രായമായവരെ വൃദ്ധസദനത്തിലയക്കാനും പാടില്ല. യുവാക്കള് പാര്ടി നേതൃത്വത്തിലേക്ക് വരേണ്ടതും ആവശ്യമാണ്– കെപിസിസി പ്രചരണസമിതി ചെയര്മാനായ മുരളി വാര്ത്താലേഖകരോട് പറഞ്ഞു.

Read More »