Breaking News

Slider

ചരിത്രം കുറിച്ച്‌ സത്യപ്രതിജ്ഞ; 3 വനിതകളും ഒരു മലയാളിയും ഉള്‍പെടെ 9 പുതിയ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ചുമതലയേറ്റു…

9 പുതിയ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ചുമതലയേറ്റു. 3 വനിതകളും ഒരു മലയാളിയും ഉള്‍പെടെയുള്ള ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആറാമതായിട്ടായിരുന്നു മലയാളി ജഡ്ജി സി ടി രവികുമാറിന്റെ സത്യപ്രതിജ്ഞ. 6-ാംനമ്ബര്‍ കോടതിയില്‍ ജസ്റ്റിസ് എസ് കെ കൗളിനൊപ്പമായിരുന്നു ജസ്റ്റിസ് സി ടി രവികുമാറിന്റെ ആദ്യ ദിനം. ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈകോടതി ജസ്റ്റിസ് …

Read More »

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്…

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. (cristiano ronaldo manchester united) മാഞ്ചസ്റ്റർ യുണൈറ്റഡിന് എല്ലായ്പ്പോഴും തൻ്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ആരാധകരാൽ നിറഞ്ഞ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ മത്സരിക്കാനായി താൻ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ …

Read More »

ഹൈസ്‌കൂള്‍ ടീച്ചര്‍, അമിനിറ്റീസ് അസിസ്റ്റന്റ്; 55 തസ്തികകളില്‍ പിഎസ്‍സി വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ 55 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22. വെബ്‌സൈറ്റ്: www.keralapsc.gov.in. ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കല്‍ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍-കേരളാ കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോടെക്‌നോളജി-കേരള കോളേജ് വിദ്യാഭ്യാസം, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദ), ലൈബ്രേറിയന്‍-കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍, ലക്ചറര്‍ ഗ്രേഡ് ക റൂറല്‍ …

Read More »

‘ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ല’; ‘കൂടത്തായി’ ജോളിയിൽ നിന്ന്​ വിവാഹമോചനം തേടി ഭർത്താവ്​…

കൂടത്തായി കൊലക്കേസുകളിൽ പ്രതിയായ ജോളി ജോസഫിനെതിരെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ്​ ജോളി. ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയക്കും. ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനർവിവാഹിതരായത്. എന്നാൽ ഈ …

Read More »

കുടുംബകലഹം; ബസ് കാത്തുനില്‍ക്കെ പിന്നാലെയെത്തി ആസിഡ് ഒഴിച്ചു ; 47 കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്‌നാട്ടിലെ സേലത്ത് കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു. നാമക്കല്‍ സ്വദേശിയായ രേവതിയാണ്( 47 ) മരിച്ചത്. സംഭവത്തില്‍ ശുചീകരണത്തൊഴിലാളിയായ ഭര്‍ത്താവ് യേശുദാസനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കുടുംബവഴക്കിനെ തുടര്‍ന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴിയുകയാണ്. യേശുദാസന് രേവതിയെ സംശയമായിരുന്നു. ഇതേച്ചൊല്ലി യേശുദാസനും ഭാര്യയും തമ്മില്‍ മിക്കപ്പോഴും വഴക്കായിരുന്നു. ദമ്ബതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്. …

Read More »

പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ; റിപ്പോർട്ട്

പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ വീതമെന്ന് റിപ്പോർട്ട്. അടുത്ത സീസൺ മുതൽ രണ്ട് ടീമുകളെ കൂടി അധികമായി ഉൾപ്പെടുത്തി ആകെ 10 ഐപിഎൽ ടീമുകളാക്കാനാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കിയിരിക്കുകയാണ്. (Price Teams 2000 IPL) അഹ്മദാബാദ്, ലക്നൗ, …

Read More »

പാരാലിംപിക്‌സ്: ഇന്ത്യക്ക് എട്ടാം മെഡല്‍; ഷൂട്ടിംഗില്‍ വെങ്കലം

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സിംഗ്‌രാജ് അഥാന വെങ്കലം നേടി. മുപ്പത്തിയൊമ്പതുകാരനായ അഥാനയുടെ കന്നി പാരാലിംപിക്‌സാണിത്. ടോക്കിയോ പാരാലിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.

Read More »

ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യ കുറവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടന വൈകുമ്പോഴും ചില കാര്യങ്ങള്‍ വ്യക്തമായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് രമേശ് ചെന്നിത്തല സുപ്രധാന ചുമതലയുമായി ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്നതായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പരസ്യ പ്രസ്താവന എന്നാല്‍ കാര്യങ്ങളെയെല്ലാം മാറ്റി …

Read More »

20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും മടങ്ങി അമേരിക്കൻ സൈന്യം, അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു…

അമേരിക്കയുടെ അഫ്ഗാൻ പിന്മാറ്റം പൂർത്തിയായി. 20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും മടങ്ങി. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17 ഇന്ത്യൻ സമയം രാത്രി 12 .59 നാണ് പറന്നുയർന്നത്. അമേരിക്കയുടെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ അടക്കം അവസാന വിമാനത്തിൽ മടങ്ങി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം …

Read More »

യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ

തമിഴ്‌നാട്ടിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാനിരിക്കെയാണ് സർക്കാർ തീരുമാനം. അതേസമയം, തമിഴ്‌നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ 15 വരെ നീട്ടിയാതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശനമില്ല. ഞായറാഴ്ചകളിൽ ബീച്ചുകൾ അടച്ചിടാനും പുതിയ …

Read More »