Breaking News

Slider

ഫേസ്‌ബുക്ക് വഴി പ്രണയത്തിലായ 17 കാരിയെ പീഡിപ്പിച്ച യുവാക്കള്‍ക്കെതിരെ കേസ്: പെണ്‍കുട്ടിയെ കണ്ടെത്തിയത് തിരുവനന്തപുരത്തെ കാമുകനൊപ്പം..

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ ശാരീരികമായി ദുരുപയോഗം ചെയ്ത യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാ​ല​ക്കാ​ട് വ​ണ്ടി​ത്താവ​ളം സ്വ​ദേ​ശി രാ​ജേഷി(21) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം മുതലെടുത്ത് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വൈക്കത്തെത്തി. ഇരുവരും കായലോ​ര ബീ​ച്ചി​ല്‍ വെച്ച്‌ കണ്ടുമുട്ടി. പിന്നീട് സൗഹൃദം മുതലെടുത്ത് പെ​ണ്‍​കു​ട്ടി​യു​ടെ വ​യോ​ധി​ക​യാ​യ ബ​ന്ധു …

Read More »

തറയില്‍ കിടന്നു കിട്ടിയ ഹെല്‍ത്ത്​ ഡ്രിങ്ക്​ പൗഡര്‍ കഴിച്ച്‌​ 13 കാരന്‍ മരിച്ചു.

കാലാവധി കഴിഞ്ഞ ‘ഹെല്‍ത്ത്​ ഡ്രിങ്ക്​ പൗഡര്‍’ കഴിച്ചു പതിമൂന്നുകാരന്‍ മരിച്ചു​​. മധുര അഴകനല്ലൂര്‍​ പി.ചിന്നാണ്ടി മകന്‍ സി. ഗുണയാണ്​ മരിച്ചത്​. മകന്‍ കൂട്ടുകാരുമൊത്ത്​ വീടിന് മുന്നില്‍ കളിക്കുമ്ബോഴാണ്​ ഇവിടെ കിടന്ന ഹെല്‍ത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന്​ ചിന്നാണ്ടി പറഞ്ഞു. ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു. കാലാവധി കഴിഞ്ഞ പാക്കറ്റായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Read More »

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി. സെപ്തംബര്‍ മൂന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. റെഡ് ലിസ്റ്റില്‍നിന്ന് നീക്കിയ രാജ്യങ്ങളില്‍നിന്ന് വരുന്ന, രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പിസിആര്‍ പരിശോധനയുടെ ആവശ്യമില്ല. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാന്‍, പാനമ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ നിന്നും മാറ്റിയത്. ബോസ്‌നിയ, സ്ലൊവേനിയ, ഏത്യോപ്യ, കോസ്റ്ററിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. …

Read More »

ഇന്ധനവിലയില്‍ നേരിയ ആശ്വാസം; പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു…

തുടര്‍ച്ചയായി ഏഴ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ വ്യത്യാസം. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറച്ചു. രാജ്യത്തെമ്ബാടുമായി പെട്രോള്‍ വിലയില്‍ 10 മുതല്‍ 15 പൈസയുടെ വരെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ വിലയില്‍ 14 മുതല്‍ പൈസയുടെ കുറവുമുണ്ടായി. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 101.34 രൂപയും ഡീസലിന് 88.77 രൂപയുമാണ് രാജ്യ തലസ്ഥാനത്തെ വില.  മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് …

Read More »

അഫ്ഗാനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച്‌ ഗുരുതരാവസ്ഥയില്‍

അഫ്ഗാനിസ്താനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത അഫ്ഗാന്‍ കുടുംബത്തിലെ മൂന്നു കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച്‌ ഗുരുതരാവസ്ഥയില്‍. രണ്ട് പേരുടെ നില ഗുരുതരമാണ്. 5 വയസും 6 വയസുമുള്ള സഹോദരങ്ങളാണ് ഗുരുതരാവസ്ഥയിലുള്ളത്. 5 വയസ്സുകാരന്‍ അബോധാവസ്ഥയില്‍ മരണത്തോട് മല്ലിടിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇന്ന് പരിശോധന നടത്തും. ആറുവയസുകാരന്റെ കരളും മാറ്റി വയ്ക്കും. ഇവരുടെ മൂത്ത സഹോദരിയായ 17കാരിയും ആശുപത്രിയിലാണ്. വാഴ്‌സയ്ക്കു സമീപം വനമേഖലയോടു ചേര്‍ന്ന അഭയാര്‍ഥി …

Read More »

പി.കെ.ശശി കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ; പുതിയ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്…

ഷൊർണൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കോർപറേഷന‍് ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്. നേരത്തെ പി കെ ശശിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തെ സ്ഥാനാർഥി പട്ടികയിൽ നിന്ന് സിപിഎം മാറ്റി നിർത്തിയിരുന്നു. അന്ന് ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പട്ടികയിൽ പി കെ ശശിയെയും …

Read More »

5 സംസ്ഥാനങ്ങളില്‍ നാളെ മുതൽ സ്കൂളുകള്‍ തുറക്കും…

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് ഉള്ളതിനാല്‍ ചില സംസ്ഥാനങ്ങളില്‍ നാളെ സ്കൂളുകള്‍ തുറക്കുന്നു. ഡല്‍ഹി, തമിഴ്നാട്, രാജസ്ഥാന്‍, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണു നാളെ സ്കൂളുകള്‍ തുറക്കുന്നത്. 50% വിദ്യാര്‍ഥികളുമായി ഓഫ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും 2 ഡോസ് വാക്സീന്‍ നല്‍കി കഴിഞ്ഞു. ഡല്‍ഹിയില്‍ 9 മുതല്‍ 12 വരെ ക്ലാസുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കുന്നത്. 6-8 ക്ലാസുകള്‍ സെപ്റ്റംബര്‍ 8ന് …

Read More »

സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി…

വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്‌സിനാണ്. ഇത് നല്‍കാമെന്ന് കേന്ദ്രം ഏറ്റിട്ടുണ്ട്. സെപ്റ്റംബര്‍ 30നകം വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ ലഭിക്കുന്നതോടെ വിതരണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് കേസുകള്‍ …

Read More »

16 അക്കവും ഓർത്തിരിക്കണം, സുരക്ഷയാണ് പ്രധാനം; ഇടപാടുകൾ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ പരിശോധിച്ച് ആർബിഐ

ഓൺലൈൻ പേമെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ വിശദമായി തന്നെ പരിശോധിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്നോളജി അനുദിനം വികസിക്കുമ്പോൾ പൗരന്മാരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയെന്ന വെല്ലുവിളിയാണ്  റിസർവ് ബാങ്കിന് മുന്നിലുള്ളത്. അതുകൊണ്ട് ഇനി മുതൽ മണി കാർഡുകൾ ഉപയോഗിച്ച് ഓൺലൈനിൽ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിന്റെ സിവിവി മാത്രം അടിച്ചാൽ മതിയാകില്ലെന്നതാണ് പ്രധാനം. റിസർവ് ബാങ്ക് ഈ മാറ്റങ്ങൾ നടപ്പാക്കുകയാണെങ്കിൽ മണി …

Read More »

നിധിയെന്ന പേരിൽ നൽകിയത് വ്യാജ സ്വർണം ; തൃശൂരില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍..

തൃശൂരില്‍ നിധിയെന്ന പേരില്‍ വ്യാജ സ്വര്‍ണം നല്‍കി തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ ശങ്കര്‍, വിനോദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. വില്‍പ്പനക്കായി കൊണ്ടുവന്ന വ്യാജ സ്വര്‍ണം പോലീസ് കണ്ടെടുത്തു. രണ്ടര കിലോഗ്രാം തൂക്കമുള്ള മുക്കുപണ്ടമാണ് പൊലീസ് പിടികൂടിയത്. തങ്ങള്‍ക്ക് ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ നിധിയെന്നാണ് ഇവര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചത്. ഇതിനായി യഥാര്‍ത്ഥ സ്വര്‍ണം കാണിക്കുകയും അതിന്റെ മറവില്‍ വന്‍തോതില്‍ മുക്കുപണ്ടം കൊണ്ടുവരികയുമാണ് ഇവര്‍ ചെയ്യുന്നത്.

Read More »