Breaking News

Slider

സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആൾകൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. വില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മണി മുതലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. …

Read More »

കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; വിരമിച്ച ശേഷവും ഇവിടെ തുടരും: ഋഷിരാജ് സിങ്…

കേരള പോലിസിലെ ‘സിങ്കം’ ഋഷിരാജ് സിങ് ഇന്നു വിരമിക്കും. നിലവില്‍ ജയില്‍ മേധാവിയാണ് അദ്ദേഹം. കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പോലിസിന്റെ യാത്ര അയപ്പ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതില്‍ സന്തോഷം.വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ …

Read More »

ഒരു കോടി രൂപ വരെ വായ്പ ; സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും…

കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പാക്കേജുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജിലുള്ളത്. കെഎസ്‌എഫ്‌ഇ ചെറുകിട സംരംഭകര്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം. ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും. സര്‍ക്കാര്‍ നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകര്‍ക്ക് …

Read More »

‘ഇത്തരം എസ്എംഎസ്, കോളുകള്‍ വന്നിട്ടുണ്ടെങ്കില്‍ ജാഗ്രത’; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വി…

കെവൈസി പുതുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് വി. കമ്പനിയുടെ ഭാഗത്ത് നിന്ന് എന്ന വ്യാജേന വരുന്ന ഈ സന്ദേശങ്ങളില്‍ ഉപഭോക്താക്കളോട് കെവൈസി പുതുക്കിയില്ലെങ്കില്‍ സിം ബ്ലോക്കു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്നും വി പറയുന്നു. പരിശോധനയ്‌ക്കെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ചില രഹസ്യ വിവരങ്ങളും ഇവര്‍ ആവശ്യപ്പെട്ടേക്കാമെന്നും അത് നല്‍കരുതെന്നും ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം കോളുകള്‍ക്കോ, എസ്എംഎസുകള്‍ക്കോ മറുപടിയായി തങ്ങളുടെ കെവൈസി വിവരങ്ങള്‍ നല്‍കുകയോ ഒടിപി …

Read More »

കോവിഡ് കേസുകൾ കുത്തനെ കൂടി; മദ്യശാലകൾക്ക് പൂട്ട് വീണു…

കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ എറണാകുളം ജില്ലയിലെ മദ്യവില്‍പനശാലകള്‍ കൂട്ടത്തോടെ അടച്ചു. ജില്ലയില്‍ ബെവ്‌കോയുടെ കീഴിലുള്ള 40 ഔട്ട്ലെറ്റുകളില്‍ 32 എണ്ണവും പൂട്ടി. ടിപിആര്‍ ഉയര്‍ന്ന് സി കാറ്റഗറിയില്‍ എത്തിയതോടെ കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടിയിട്ടുണ്ട്. ജില്ലയില്‍ പുത്തന്‍കുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്പാശേരി എന്നീ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. …

Read More »

സംസ്ഥാനത്ത് മൂന്നാഴ്ച വളരെ നിര്‍ണായകം; ജാഗ്രത പാലിക്കണം,ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം; ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മൂന്നാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണം. കേന്ദ്ര സംഘം ഇന്ന് വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്‍റ്റാ വൈറസാണ്. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. രണ്ടാം തരംഗത്തില്‍ കുതിച്ചുയരാമായിരുന്ന ടിപിആറിനെ വളരെ …

Read More »

കേരളത്തില്‍ മാത്രം കൊവിഡ് കേസുകള്‍ കുത്തനേ കൂടുന്നു; ആശങ്കയറിയിച്ച്‌ കേന്ദ്രം….

കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മോചനം നേടിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം കുറയാത്തതില്‍ ആശങ്കയറിയിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്. രാജ്യത്ത് ആകെ റിപോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് പകരം സ്വന്തം നിലയില്‍ കേരളം ചികില്‍സാ രീതികള്‍ ആവിഷ്‌കരിച്ചതാണ്‌ രോഗവ്യാപനം നിയന്ത്രണത്തിലാകാത്തതിന് കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്തി പോസിറ്റീവായവരെ …

Read More »

കുരുന്നുകളെ ബലാത്സംഗം ചെയ്തു; യുവതികളുടെ സ്തനങ്ങള്‍ അറുത്തുമാറ്റി; ആക്രമണം തുടര്‍ന്നാല്‍ കൂട്ടക്കുരുതി; താലിബാന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന…

അഫ്ഗാനിസ്ഥാനില്‍ ക്രൂരമായ രീതിയിലുള്ള ആക്രമണം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. താലിബാന്റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കും. അതിനിടയാക്കരുതെന്നും ഐക്യരാഷ്ട്ര സംഘടന താക്കീത് ചെയ്തു. കഴിഞ്ഞ മേയ് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. അഫ്ഗാനില്‍നിന്നു യു.എസ്. സൈന്യം പിന്‍മാറുമെന്ന പ്രഖ്യാപനം വന്നതോടുകൂടി ക്രൂരമായ ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. പിഞ്ചുകുട്ടികളെവരെ ഭീകരര്‍ ലൈംഗികമായി പീഡിപ്പിക്കുകയും …

Read More »

വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍; ‘ആര്‍ക്കൈവ്’ ചാറ്റുകള്‍ ഇനിമുതല്‍ ഇങ്ങനെയായിരിക്കും

ആര്‍ക്കൈവ്ഡ് ചാറ്റുകളില്‍ പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്. ഇനിമുതല്‍ ആവശ്യമില്ലാത്ത ചാറ്റുകള്‍ ആര്‍ക്കൈവ്ഡ് ഫോള്‍ഡറില്‍ മാത്രമായി ചുരുങ്ങും. ഇത്തരം ചാറ്റുകളില്‍ സന്ദേശങ്ങള്‍ വരുമ്ബോള്‍ ഇനിമുതല്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിലായി പ്രത്യക്ഷപ്പെടില്ല. ഇതോടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ബോക്സില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. ആവശ്യമില്ലാത്ത ചാറ്റുകളെല്ലാം ഒരു ഫോള്‍ഡറിലേക്ക് ചുരുക്കാനും പുതിയ അപ്ഡേറ്റിലൂടെ സാധിക്കുന്നതാണ്. ‘ഒരു പുതിയ സന്ദേശം വരുമ്ബോള്‍ നിങ്ങളുടെ പ്രധാന ചാറ്റ് ലിസ്റ്റിലേക്ക് തിരികെ പോകുന്നതിനുപകരം ആര്‍ക്കൈവ് ചെയ്‌ത സന്ദേശങ്ങള്‍ ആര്‍ക്കൈവ് …

Read More »

ഹാസനില്‍ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നല്‍കി കൊന്നു ; 38 കുരങ്ങുകൾ ചത്തു.; നിരവധി കുരുങ്ങുകളെ ചാക്കില്‍ കെട്ടി വടികൊണ്ട് ക്രൂരമായി തല്ലി…

കര്‍ണാടകയിലെ ഹാസനില്‍ അജ്ഞാതര്‍ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നല്‍കി കൊന്നു. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ അരെഹള്ളി ഹൊബ്ലിയിലെ ചൗഡനഹള്ളി ഗ്രാമത്തിലാണ് 38 കുരങ്ങുകളെ വിഷം കഴിച്ച്‌ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ ഒരു കുരങ്ങ് ചികിത്സയിലാണ്. ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന നാടന്‍ കുരങ്ങുകളെയാണ് സാമൂഹികദ്രോഹികള്‍ വിഷം നല്‍കി കൊന്നത്. വിഷം നല്‍കിയതിന് പുറമെ കുരുങ്ങുകളെ ചാക്കില്‍ കെട്ടി വടികൊണ്ട് ക്രൂരമായി അടിച്ചിട്ടുമുണ്ട്. മുറിവേറ്റാണ് കൂടുതല്‍ കുരങ്ങുകളും ചത്തത്. …

Read More »